7th Pay Commission Latest News: കേന്ദ്രസർക്കാരിലെ ജീവനക്കാർക്ക് (Central Government) ആശ്വാസ വാർത്ത. ലീവ് ട്രാവൽ കൺസെഷൻ (LTC Special Cash Package) ഇതുവരെ നൽകാത്ത ജീവനക്കാർക്ക് അത് നൽകുവാൻ മോദി സർക്കാർ ഒരു അവസരം കൂടി നൽകിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എൽ‌ടി‌സി (LTC) സെറ്റിൽ‌മെന്റുമായി ബന്ധപ്പെട്ട ക്ലെയിമുകൾ 2021 മെയ് 31 കഴിഞ്ഞുള്ളതും പരിഗണിക്കണമെന്ന് ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ പ്രതിമാസ ശമ്പളം 30,000 രൂപ വരെ വർദ്ധിക്കാം!


കൊറോണ വൈറസ് കാരണം അവസാന തീയതി നീട്ടി


ചെലവ് വകുപ്പ് മെമ്മോറാണ്ടം (Department of Expenditure Office Memorandum) അനുസരിച്ച്, 'ബില്ലുകൾ / ക്ലെയിമുകൾ തീർപ്പാക്കുന്ന തീയതി നീട്ടുന്നത് സംബന്ധിച്ച് ഞങ്ങളുടെ വകുപ്പിന് കത്തുകൾ ലഭിച്ചു. കൊറോണ വൈറസ് പ്രതിസന്ധിയും ഇതിന് പിന്നിലെ മറ്റ് ബുദ്ധിമുട്ടുകളും ആളുകൾ അറിയിച്ചിരുന്നു.


അത്തരമൊരു സാഹചര്യത്തിൽ നിർദ്ദിഷ്ട സമയപരിധിക്കപ്പുറം ക്ലെയിമുകൾ മന്ത്രാലയത്തിന് / വകുപ്പിന് പരിഗണിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. സാധാരണയായി എൽ‌ടി‌സി ക്ലെയിമുകൾ എല്ലാ വർഷവും മാർച്ച് 31 ന് മുമ്പ് പരിഹരിക്കപ്പെടും. എന്നാൽ ഇത്തവണ കൊറോണ വൈറസ് പകർച്ചവ്യാധി കാരണം കേന്ദ്രസർക്കാർ നിശ്ചിത തീയതി നീട്ടിയിരിക്കുകയാണ് (LTC Claim Due Date).


Also Read: 7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാരുടെ കാത്തിരിപ്പിന് വിരാമം; DA യും കുടിശ്ശികയും സെപ്റ്റംബറിൽ ലഭിക്കും


കേന്ദ്ര ജീവനക്കാർക്ക് Good News


ഇത് സംബന്ധിച്ച് മോദി സർക്കാർ (Modi government Latest News) ഉത്തരവ് പുറപ്പെടുവിച്ചു. ധനമന്ത്രാലയത്തിൽ നിന്നുള്ള (Finance Ministry Latest News) റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ LTC Cash Voucher Scheme നെക്കുറിച്ച്  മെയ് 31 ന് ശേഷമുള്ള ബില്ലുകളും പാസാക്കണമെന്ന് ജീവനക്കാരുടെ ആവശ്യം ഉണ്ടായിരുന്നുവെന്നാണ്. 


കൊറോണ വൈറസ് കാരണമാണ് തങ്ങൾക്ക് ഇതുവരെ ബിൽ നിക്ഷേപിക്കാൻ കഴിയാത്തതെന്നും അവർ അറിയിച്ചിരുന്നു. LTC Special Cash Package പ്രയോജനപ്പെടുത്തുന്നതിന് കേന്ദ്ര ജീവനക്കാർക്ക് ഈ ഇളവ് നൽകിയിട്ടുണ്ടെന്ന് അണ്ടർ സെക്രട്ടറി സുനിൽ കുമാർ അറിയിച്ചിട്ടുണ്ട്. 


Also Read: 7th Pay Commission: ജീവനക്കാർ‌ക്ക് DA ക്ക് നികുതി നൽകേണ്ടിവരും, എങ്ങനെ കണക്കാക്കും ഡിയർനസ് അലവൻസ്?


എന്താണ് LTC ക്യാഷ് വൗച്ചർ സ്കീം?


ഓരോ 4 വർഷത്തിലും ജീവനക്കാർക്ക് എൽ‌ടി‌സിയുടെ ആനുകൂല്യം ലഭിക്കും. ഒരു സാമ്പത്തിക വർഷത്തിൽ ഒരിക്കൽ ജീവനക്കാർക്ക് രാജ്യത്ത് എവിടെയെങ്കിലും പോകാനുള്ള ഒരു യാത്രാ പദ്ധതി തയ്യാറാക്കാം. 


കുടുംബത്തോടൊപ്പം രണ്ടുതവണ വീട്ടിലേക്ക് പോകാനുള്ള ഇളവുമുണ്ട്. എൽ‌ടി‌സിയിൽ‌ വിമാന യാത്ര അല്ലെങ്കിൽ ട്രെയിൻ യാത്രയുടെ ചിലവ് ജീവനക്കാർ‌ക്ക് ലഭിക്കും. കൊറോണ വൈറസ് (Corona Virus) കാരണം ഇത്തവണ എൽ‌ടി‌സി ക്യാഷ് വൗച്ചർ സ്കീം ക്ലെയിമിനുള്ള സമയപരിധി നീട്ടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.