7th pay commission DA Hike:  രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് (Central government employees)  സന്തോഷവാർത്ത ലഭിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഡിഎ വർദ്ധനവിനെ (DA hike news) സംബന്ധിച്ച ഒരു സ്പെഷ്യൽ അപ്‌ഡേറ്റ് പുറത്തുവന്നിട്ടുണ്ട്. വരും മാസങ്ങളിൽ സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത 42 ശതമാനത്തിന് പകരം 46 ശതമാനം നിരക്കിൽ ലഭിക്കും. കേൾക്കുമ്പോൾ ഞെട്ടണ്ടാ... നിങ്ങളുടെ അക്കൗണ്ടിൽ DA 4% കൂടുതൽ വരും.  അതിലൂടെ നിങ്ങളുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവുണ്ടാകും.  കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഒരിക്കൽ കൂടി അതായത് ജൂലൈ മാസത്തിൽ DA നിരക്ക് വർദ്ധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് സന്തോഷ വാർത്ത, DA 46% വർദ്ധിക്കും! അറിയാം പുത്തൻ അപ്ഡേറ്റ്


AICPI കണക്കുകൾ പുറത്തുവിട്ടു


ഇത്തവണ 2023 ജൂലൈയിലും സർക്കാർ ക്ഷാമബത്ത (DA) 4 ശതമാനം വർദ്ധിപ്പിക്കും. AICPI സൂചിക വഴിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചിരിക്കുന്നത്.  ഈ ഡാറ്റ അനുസരിച്ചു ഈ മാസം 0.72 ശതമാനം വർധനയുണ്ടായിട്ടുണ്ട്. അതിനുശേഷം ജീവനക്കാർക്ക് ലഭിക്കുന്ന ഡിഎയിൽ 4 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.


Also Read: മദ്യലഹരി; മാവേലിക്കരയിൽ ആറു വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു!


ഇത്തവണയും സർക്കാർ ജീവനക്കാരുടെ ഡിഎ 4 ശതമാനം വർധിപ്പിക്കുമെന്ന് വിദഗ്ധർ നേരത്തെ തന്നെ അറിയിച്ചിരുന്നു. AICPIഡാറ്റയും ഇപ്പോൾ ഈ ദിശയിലേക്കാണ് വിരൽ ചൂണ്ടുന്നത്.


കഴിഞ്ഞ മാസങ്ങളിൽ AICPI ഇൻഡക്സ് എങ്ങനെയുണ്ടായിരുന്നു?


മേയ് അവസാനം ഏപ്രിൽ മാസത്തെ കണക്ക് പുറത്തുവിട്ടിരുന്നു. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിലെ AICPI  സൂചിക വർധിച്ചിട്ടുണ്ട്. മാർച്ചിൽ 133.3 പോയിന്റായിരുന്നത് ഇപ്പോൾ 0.72 പോയിന്റ് ഉയർന്ന് 134.02 ആയിട്ടുണ്ട്.   ഇതിൽ നിന്നും ഇത്തവണയും ഡിഎയിൽ നല്ല വർധനവുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.


Also Read: Rahu Fav Zodiac: രാഹുവിന്റെ പ്രിയ രാശിക്കാരാണ് ഇവർ, ജീവിതത്തിൽ ഒരു പ്രതിസന്ധിയും ഉണ്ടാകില്ല!


ആരാണ് ഡാറ്റ പ്രസിദ്ധീകരിക്കുന്നത്?


ജീവനക്കാരുടെ ക്ഷാമബത്തയിൽ സർക്കാർ എത്ര തുക വർധിപ്പിക്കുമെന്ന് AICPI സൂചികയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്? എല്ലാ മാസത്തെയും അവസാന പ്രവൃത്തി ദിവസം തൊഴിൽ മന്ത്രാലയം All India Consumer Price Index (AICPI)  കണക്കുകൾ പുറത്തുവിടും. 88 കേന്ദ്രങ്ങളിലും രാജ്യമെമ്പാടും ഈ സൂചിക തയ്യാറാക്കിയിട്ടുണ്ട്.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


7th pay commission നു കീഴിൽ ലേബർ ബ്യൂറോ 4 മാസത്തെ അഖിലേന്ത്യാ ഉപഭോക്തൃ വില സൂചിക നമ്പറുകൾ പുറത്തുവിട്ടിട്ടുണ്ട്. ഇതിൽ ജനുവരിയിൽ സൂചിക ശക്തമായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ നേരിയ കുറവുണ്ടായി. എങ്കിലും ഫെബ്രുവരിയിൽ DA സ്കോർ വർധിച്ചു. ശേഷം മാർച്ചിൽ ഒരിക്കൽ കൂടി സൂചികയിൽ നല്ല കുതിപ്പുണ്ടായി.  ഇതിലൂടെ ഇൻഡക്സ് 132.7 പോയിന്റിൽ നിന്ന് 133.3 പോയിന്റായി ഉയർന്നു. ഇപ്പോഴിതാ ഏപ്രിലിലും വലിയ കുതിച്ചുചാട്ടമാണ് കണ്ടത്. ഇൻഡക്സ് നമ്പർ 134.02 ൽ എത്തിയിട്ടുണ്ട്. അതേസമയം DA Score 45.04 ശതമാനത്തിലെത്തി. ജനുവരിയിൽ DA Score 43.08 ശതമാനവും ഫെബ്രുവരിയിൽ 43.79 ശതമാനവും മാർച്ചിൽ 44.46 ശതമാനവുമായിരുന്നു. ഇനി മെയ് മാസത്തെ കണക്കുകൾ ജൂൺ അവസാനത്തോടെ പുറത്തുവിടും. അതായത് ജൂൺ 30 വെള്ളിയാഴ്ച പുറത്തുവിടും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.