ന്യൂ ഡൽഹി : പ്രൊവിഡന്റ് ഫണ്ടിൽ നിന്ന് പണം പിൻവലിക്കുക (PF Withdrawal) എന്നതാണ് ചടങ്ങേറിയ ഒരു പ്രവർത്തനമാണ്. കൂടാതെ ആ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിച്ചേരുന്നതിനുള്ള സമയവും നിങ്ങളെ ഒരുപാട് ബുദ്ധിമുട്ടിലേക്ക് ചിലപ്പോൾ എത്തിച്ചേക്കും. എന്നാൽ ഇപിഎഫ്ഒയുടെ പുതിയ നിയമം വെച്ച് നിങ്ങൾക്ക് ഉടൻ തന്നെ പിഎഫ് നിന്ന് പരമാവധി ഒരു ലക്ഷം രൂപ വരെ പിൻവലിക്കാൻ സാധിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്ക് മാത്രമെ ഇത് അനുവദിക്കുള്ളു. അതും കൂടുതൽ നടപടികൾ ഒന്നുമില്ലാതെ തന്നെ പണം പിൻവലിക്കാൻ സാധിക്കുന്നതാണ്. എന്നാൽ നിങ്ങൾ പണം പിൻവലിക്കുന്നത് ആരോഗ്യ സംബന്ധമായ ചികിത്സക്കുവേണ്ടിയാണ് ഇപിഎഫ്ഒയെ വ്യക്തമാക്കുകയും വേണം. 


ALSO READ : EPF E-Nomination: EPF അക്കൗണ്ടില്‍ നോമിനിയുടെ പേര് ഉടന്‍ ചേര്‍ക്കുക, അല്ലാത്തപക്ഷം നഷ്ടപ്പെടുന്നത് ലക്ഷങ്ങള്‍


ജീവന് ഭീഷിണിയാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കാണ് ഈ ആനുകൂല്യങ്ങൾ ലഭിക്കുക എന്ന് ഇപിഎഫ്ഒ അടുത്തിടെ പുറത്തിറക്കിയ നിർദേശത്തിൽ അറിയിക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ ലഭിക്കുന്നത് ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. 


ALSO READ : EPFO Latest News Update: 22.55 കോടി ആളുകളുടെ അക്കൗണ്ടുകളിലേക്ക് PF പലിശയെത്തി, തുക എങ്ങനെ പരിശോധിക്കാം?


പിഎഫ് നിന്ന് പണം പിൻവലിക്കാനുള്ള മാനദണ്ഡങ്ങൾ
`
1. രോഗിയായരിക്കുന്ന ഇപിഎഫ്ഒ അക്കൗണ്ട് ഉപഭോക്താവ് സർക്കാർ  ആശുപത്രിയിലെ മെഡിക്കൽ കോളേജിലെ അഡ്മിറ്റായിരിക്കണം. 
2. ഇനി അഥവാ സ്വാകര്യം ആശുപത്രിയിലാണ് പ്രവേശിച്ചെങ്കിൽ, ഇപിഎഫ്ഒയുടെ ഭാഗത്ത് നിന്ന് അന്വേഷണത്തിനൊടുവിൽ മാത്രമെ പിഎഫ് പണം പിൻവലിച്ച് ലഭ്യമാകൂ.
3. അതേസമയം നിങ്ങൾ പ്രവർത്തി ദിവസമാണ് അപേക്ഷ സമർപ്പിക്കുന്നെങ്കിൽ അടുത്ത ദിവസം തന്നെ പിഎഫിൽ നിന്ന് പിൻവലിക്കുന്ന തുക നിങ്ങളുടെ അക്കൗണ്ടിൽ എത്തുന്നതാണ്. 
4. ഉപഭോക്താവിന്റെ ആവശ്യനുസരണം പണം വേണമെങ്കിൽ സ്വന്തം അക്കൗണ്ടിലേക്കോ അല്ലെങ്കിൽ ആശുപത്രിയുടെ അക്കൗണ്ടിലേക്കോ അയക്കാൻ സാധിക്കുന്നതാണ്. 


ALSO READ : EPFO’s EDLI Scheme: ജീവനക്കാര്‍ക്ക് 7 ലക്ഷം രൂപ ആനൂകൂല്യം ലഭിക്കുന്ന സൗജന്യ ഇന്‍ഷുറന്‍സ്, എന്താണ് ഇഡിഎല്‍ഐ പദ്ധതി?


പിഎഫിൽ നിന്ന് പണം പിൻവലിക്കുന്നത് എങ്ങനെ


1. www.epfindia.gov.in എന്ന ഇപിഎഫ്ഒയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. 


2. തുടർന്ന് ഓൺലൈൻ സർവീസ് എന്ന് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക


3. അതിൽ നൽകിയിരിക്കുന്ന ഫോമുകളായ 31,19, 10C, 10D  എന്നിവ പൂരിപ്പിക്കുക


4. ശേഷം നിങ്ങളുടെ അക്കൗണ്ടിന്റെ അവസാന നാല് അക്കങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം വേരിഫൈ ക്ലിക്ക് ചെയ്യുക.


5. തുടർന്ന് പ്രൊസീഡ് ഫോർ ഓൺലൈൻ ക്ലെയിം എന്നതിൽ ക്ലിക്ക് ചെയ്യുക.


6. ഡ്രോപ് ഡൗൺ മെനുവിൽ നിന്ന് ഫോം 31 തിരഞ്ഞെടുത്ത അതിൽ പണം വിൻവലിക്കുന്നതിനുള്ള കാരണം രേഖപ്പെടുത്തുക. 


7. പണം രേഖപ്പെടുത്തക ഒപ്പം ആശുപത്രിയുടെ ബില്ലും കൂടി അപ്ലോഡ് ചെയ്യുക.


8. ശേഷം താഴെ സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.