EPFO’s EDLI Scheme: ജീവനക്കാര്‍ക്ക് 7 ലക്ഷം രൂപ ആനൂകൂല്യം ലഭിക്കുന്ന സൗജന്യ ഇന്‍ഷുറന്‍സ്, എന്താണ് ഇഡിഎല്‍ഐ പദ്ധതി?

ശമ്പളക്കാരായ   ജീവനക്കാര്‍ക്ക്  നിരവധി പ്രയോജനങ്ങളാണ്  EPFO വാഗ്ദാനം ചെയ്യുന്നത്.  

Written by - Zee Malayalam News Desk | Last Updated : Dec 7, 2021, 04:10 PM IST
  • വിശ്വസനീയമായ നിക്ഷേപ പദ്ധതിയായ EPFO വാഗ്ദാനം ചെയ്യുന്ന എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം (Employees’ Deposit Linked Insurance scheme -EDLI) അതിലൊന്നാണ്.
  • ഈ പദ്ധതിയിലൂടെ 7 ലക്ഷം രൂപവരെയുള്ള ആനൂകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭിക്കും
EPFO’s EDLI Scheme: ജീവനക്കാര്‍ക്ക് 7 ലക്ഷം രൂപ ആനൂകൂല്യം ലഭിക്കുന്ന സൗജന്യ  ഇന്‍ഷുറന്‍സ്, എന്താണ് ഇഡിഎല്‍ഐ പദ്ധതി?

EPFO’s EDLI Scheme: ശമ്പളക്കാരായ   ജീവനക്കാര്‍ക്ക്  നിരവധി പ്രയോജനങ്ങളാണ്  EPFO വാഗ്ദാനം ചെയ്യുന്നത്.  

വിശ്വസനീയമായ നിക്ഷേപ പദ്ധതിയായ EPFO വാഗ്ദാനം ചെയ്യുന്ന  എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് സ്‌കീം  (Employees’ Deposit Linked Insurance scheme -EDLI) അതിലൊന്നാണ്. ഈ പദ്ധതിയിലൂടെ  7 ലക്ഷം രൂപവരെയുള്ള   ആനൂകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക്  ലഭിക്കും. 

EDLI Scheme -ന് കീഴില്‍  EPFO അക്കൗണ്ട് ഉടമകൾക്ക് പ്രീമിയമായി ഒരു തുകയും അടയ്‌ക്കാതെ തന്നെ 7 ലക്ഷം രൂപ വരെ ഉറപ്പു നല്‍കുന്ന  ലൈഫ് ഇൻഷുറൻസ് ആനുകൂല്യങ്ങൾ ലഭിക്കും.  ഈ പദ്ധതി മികച്ചതായി തോന്നുന്നില്ലേ?  എങ്കില്‍ ഈ പദ്ധതിയെ കുറിച്ച്‌  കൂടുതല്‍ അറിയാം... 

Also Read: Good News..!! UAN - Aadhar Link: യുഎഎന്‍-ആധാര്‍ ലിങ്കിംഗ് സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടി

1. ഇന്‍ഷുറന്‍സ് പരിരക്ഷ (Maximum assured insurance benefits)

ഈ പദ്ധതിയുടെ കീഴില്‍,   സേവനത്തിലുള്ള ഇപിഎഫ് അംഗം മരിക്കുന്ന സാഹചര്യത്തിൽ പിഎഫ് അക്കൗണ്ട് ഉടമയുടെ നിയമപരമായ അവകാശിക്ക് 7 ലക്ഷം രൂപ വരെ ലഭിക്കും. ഈ വർഷം ഏപ്രിലിൽ ഇതിനുള്ള പരിധി 6 ലക്ഷം രൂപയിൽ നിന്ന് നിലവിലെ 7 ലക്ഷം രൂപയായി ഉയർത്തി. 2021 ഏപ്രിലില്‍ ആണ് ഏഴ് ലക്ഷമായി ഉയര്‍ത്തിയത്.

2.  ഉറപ്പുനൽകിയ ആനുകൂല്യങ്ങൾ ( Minimum assured benefits)

ജീവനക്കാരൻ മരിക്കുന്നതിന് 12 മാസങ്ങൾക്ക് മുന്‍പുവരെ തുടർച്ചയായ സേവനത്തിലാണെങ്കിൽ കുടുംബത്തിന് ലഭിക്കുനന്‍ തുക 2.5 ലക്ഷം രൂപയാണ്.

3 സൗജന്യമായി ലഭിക്കുന്ന  ആനുകൂല്യങ്ങള്‍  (Free benefits) 

ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതിന് തൊഴിലാളി പ്രത്യേകം പ്രീമിയം അടക്കേണ്ടതില്ല. തൊഴിലുടമയാണ് പ്രീമിയം അടക്കേണ്ടത്. പ്രതിമാസ ശമ്പളത്തിന്‍റെ 0.50 ശതമാനമാണ് പ്രീമിയം.  പരമാവധി 15,000 രൂപയ്ക്കുള്ള പ്രീമിയമാണ് അടക്കേണ്ടത്. അതുകൊണ്ട് പരമാവധി അടയ്‌ക്കേണ്ടി വരിക 75 രൂപയാണ്.

4. ഓട്ടോ എന്റോള്‍മെന്‍റ്   (Auto-enrolment)

EDLI സ്കീം ലഭിക്കുന്നതിന് EPFO ​​വരിക്കാർ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ല. പകരം, ഇപിഎഫ്ഒയിൽ അംഗങ്ങളോ വരിക്കാരോ ആകുന്നതോടെ  അവർ സ്വാഭാവികമായി  അതിന് യോഗ്യരാകുന്നു.

5. നേരിട്ട് ബാങ്കിലേക്ക് (Direct Bank Transfer):

ഈ പ്ലാനിന് കീഴിലുള്ള ആനുകൂല്യങ്ങൾ നോമിനിയുടെ ബാങ്ക് അക്കൗണ്ടുമായോ അല്ലെങ്കിൽ ജീവനക്കാരന്‍റെ നിയമപരമായ അവകാശിയുടെ അക്കൗണ്ടുമായോ നേരിട്ട് ലിങ്ക് ചെയ്തിരിക്കുന്നു. ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യം മരണപ്പെട്ട തൊഴിലാളിയുടെ നോമിനിയുടെ ബാങ്ക് അക്കൗണ്ടിലേക്കോ അതല്ലെങ്കില്‍ നിയമപരമായ അവകാശിയുടെ അക്കൗണ്ടിലേക്കോ നേരിട്ട് എത്തും. 

ഇഡിഎല്‍ഐ സ്‌കീമില്‍ ഉള്‍പ്പെടുന്നതിനായി തൊഴിലാളി പ്രത്യേകിച്ച്‌ രജിസ്റ്റര്‍ ചെയ്യേണ്ട കാര്യമില്ല. ഇപിഎഫ്‌ഒ അംഗമാകുന്നതിലൂടെ ഈ ഇന്‍ഷുറന്‍സ് സംരക്ഷണം  ലഭിക്കും

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News