EPFO Latest News Update: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (Employee Provident Fund Organisation - EPFO) 2020-21 സാമ്പത്തിക വർഷത്തെ പലിശ ഉപയോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്.
22.55 കോടി അക്കൗണ്ടുകളിൽ 8.50% പലിശ സര്‍ക്കാര്‍ നിക്ഷേപിച്ചതായി EPFO ട്വീ റ്റ റി ലൂടെയാണ് അറിയിച്ചത്.
നിങ്ങളുടെ പിഎഫ് അക്കൗണ്ടിൽ പണം വന്നിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ നിങ്ങൾക്കും താൽപ്പര്യമുണ്ടാകും. ഈ മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കപ്പെട്ടോ എന്നറിയാന്‍ സാധിക്കും.
2020-21 സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്ക് 8.5 ശതമാനമായി നിലനിര്‍ത്തുവാനാണ് ഇപിഎഫ്ഒ തീരുമാനിച്ചത്. കഴിഞ്ഞ 7 വര്‍ഷങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 2019ല്‍ 8.65 ശതമാനമായിരുന്നു പലിശ നിരക്ക്
നിങ്ങളുടെ PF അക്കൗണ്ടിലേക്ക് പലിശ തുക ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങിനെ അറിയാം? (How to get information about money transaction?)
EPFO പലിശ കൈമാറ്റം ചെയ്യുന്നതിനെ സംബന്ധിച്ച് മുഴുവന്‍ ഉപയോക്താക്കളെയും സന്ദേശത്തിലൂടെ അറിയിക്കുന്നതാണ്. അതുപോലെ ഒരൊറ്റ സന്ദേശം അയയ്ക്കുന്നത് വഴി നിങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ് വിവരങ്ങളും അറിയുവാന്‍ സാധിക്കും. ഇതിനായി നിങ്ങളുടെ മൊബൈല്‍ നമ്പറില്‍ നിന്നും 7738299899 എന്ന നമ്പറിലേക്ക് EPFOHO UAN ENG എന്ന രീതിയിലാണ് എസ്എംഎസ് സന്ദേശം അയക്കേണ്ടത്.
സന്ദേശത്തിലെ അവസാന മൂന്ന് അക്ഷരങ്ങള്‍ നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്ന ഭാഷയെയാണ് സൂചിപ്പിക്കുന്നത്. അക്കൗണ്ട് വിവരങ്ങള്‍ നിങ്ങള്‍ക്ക് മലയാളത്തിലാണ് ലഭ്യമാകേണ്ടത് എങ്കില്‍ EPFOHO UAN MAL എന്ന രീതിയിലാണ് സന്ദേശം അയയ്‌ക്കേണ്ടത്.
അക്കൗണ്ട് ഉടമ ശ്രദ്ധിയ്‌ക്കേണ്ട കാര്യം UAN മായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നും എസ്എംഎസ് അയച്ചാല്‍ മാത്രമേ ഉപയോക്താവിന് ഈ സേവനം ലഭ്യമാവുകയുള്ളൂ. ഇത് കൂടാതെ 011-22901406 എന്ന നമ്പറിലേക്ക് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന നമ്പറില്‍ നിന്നും മിസ്ഡ് കോള്‍ നല്‍കിയാലും നിങ്ങള്‍ക്ക് അക്കൗണ്ട് ബാലന്‍സ് വിവരങ്ങള്‍ അറിയുവാന്‍ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...