കൊവിഡ് വാക്സിനേഷൻ നിയമങ്ങൾ ലംഘിച്ചാൽ പണി തെറിക്കും; മുന്നറിയിപ്പുമായി ഗൂഗിൾ
വാക്സിൻ എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്നങ്ങളോ അല്ലെങ്കിൽ മതപരമായ ഇളവുകൾ ആവശ്യമാണെങ്കിലോ അതും കമ്പനിയെ അറിയിക്കണമെന്നും മാനേജ്മെന്റ് നോട്ടീസിലൂടെ അറിയിച്ചു.
ന്യൂഡൽഹി: കൊവിഡ് വാക്സിനേഷനുമായി (Covid Vaccination) ബന്ധപ്പെട്ട് ജീവനക്കാർക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ടെക്ക് ഭീമൻമാരായ ഗൂഗിൾ (Google). കമ്പനിയുടെ COVID-19 വാക്സിനേഷൻ നിയമങ്ങൾ പാലിക്കുന്നതിൽ ജീവനക്കാർ പരാജയപ്പെട്ടാൽ അവരുടെ ശമ്പളം വെട്ടിക്കുറക്കുകയോ ജോലി നഷ്ടപ്പെടുകയോ ചെയ്തേക്കാം എന്നാണ് റിപ്പോർട്ടുകൾ.
ഡിസംബർ മൂന്നിന് മുമ്പ് ജീവനക്കാർ അവരുടെ വാക്സിനേഷൻ സ്റ്റാറ്റസ് കമ്പനിയെ അറിയിക്കണമെന്നും അതിന്റെ തെളിവ് കാണിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും ഗൂഗിൾ മാനേജ്മെന്റ് അറിയിച്ചിരുന്നു. വാക്സിൻ എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്നങ്ങളോ അല്ലെങ്കിൽ മതപരമായ ഇളവുകൾ ആവശ്യമാണെങ്കിലോ അതും കമ്പനിയെ അറിയിക്കണമെന്നും മാനേജ്മെന്റ് നോട്ടീസിലൂടെ അറിയിച്ചു.
ഡിസംബർ മൂന്നിന് ശേഷം വാക്‌സിനേഷൻ ചെയ്യാത്ത ജീവനക്കാരെയും വാക്സിനേഷൻ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാത്തവരെയും ഇളവുകൾ നിരസിച്ച ജീവനക്കാരുമായും കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും ഗൂഗിൾ അറിയിച്ചിരുന്നു.
Also Read: Omicron | ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ആർടിപിസിആർ പ്രീ-ബുക്കിംഗ് നിർബന്ധമാക്കി കേന്ദ്രം
ജനുവരി 18നകം വാക്സിനേഷൻ നിയമങ്ങൾ പാലിക്കാത്ത ജീവനക്കാരെ 30 ദിവസത്തേക്ക് പെയ്ഡ് അഡ്മിനിസ്ട്രേറ്റീവ് ലീവിൽ വിടും. അതിനുശേഷം, കമ്പനി അവരെ ആറുമാസം വരെ ശമ്പളമില്ലാത്ത പേഴ്സണൽ അവധിയിൽ ആക്കും, തുടർന്ന് പിരിച്ചുവിടുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...