GST വരുമാനത്തിൽ കുറവ്; മെയ് മാസത്തിലെ വരുമാനം 1,02,709 കോടി രൂപ
ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 27 ശതമാനം വരുമാനം കുറവാണ്. എന്നാൽ 2020 മെയ് മാസത്തെ ജിഎസ്ടി വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 65 ശതമാനം വരുമാനം കൂടുതലാണ്
ന്യൂഡൽഹി: തുടർച്ചയായ എട്ടാം മാസവും ജിഎസ്ടി വരുമാനം (GST Revenue) ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ തുടരുന്നു. മെയ് മാസത്തിലെ വരുമാനം 1,02,709 കോടി രൂപയാണ്. എന്നാൽ ഏപ്രിൽ മാസത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ 27 ശതമാനം വരുമാനം കുറവാണ്. എന്നാൽ 2020 മെയ് മാസത്തെ ജിഎസ്ടി വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ 65 ശതമാനം വരുമാനം കൂടുതലാണ്.
രാജ്യം സമ്പൂർണ അടച്ചിടലിൽ ആയിരുന്നതാണ് 2020 മെയ് മാസത്തിലെ ജിഎസ്ടി വരുമാനം വളരെ കുറയാൻ കാരണമായത്. ജിഎസ്ടി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ കൊവിഡ് രണ്ടാംതംരഗം (Covid second wave) സാമ്പത്തിക വ്യവസ്ഥയിൽ വളരെ വലിയ തോതിലുള്ള ആഘാതം ഏൽപ്പിച്ചിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
ALSO READ: GST കൗണ്‍സിൽ യോഗം ഇന്ന്; കൊറോണ വാക്സിൻ, മരുന്നുകൾ നികുതിരഹിതമാകുമോ?
മെയ് മാസത്തിലെ മൊത്തം ജിഎസ്ടി വരുമാനം 1,02,709 കോടി രൂപയാണ്. ഇതിൽ സിജിഎസ്ടി 17,592 കോടി രൂപ, എസ്ജിഎസ്ടി 22,653, ഐജിഎസ്ടി 53,199 കോടി രൂപ (ചരക്ക് ഇറക്കുമതി തീരുവയിൽ നിന്നുള്ള 26,002 കോടി ഉൾപ്പെടെ), സെസ് 9,265 കോടി രൂപ (ചരക്ക് ഇറക്കുമതി തീരുവയിൽ നിന്നുള്ള 868 കോടി ഉൾപ്പെടെ) എന്നിങ്ങനെയാണ് വരുമാന സ്രോതസെന്ന് ധനകാര്യ മന്ത്രാലയം (Ministry of Finance) വ്യക്തമാക്കുന്നു.
മേൽപ്പറഞ്ഞ കണക്കുകളിൽ ആഭ്യന്തര ഇടപാടുകളിൽ നിന്ന് ജൂൺ നാല് വരെ ശേഖരിച്ച ജിഎസ്ടി വരുമാനവും ഉൾപ്പെടുന്നുണ്ട്. 2021 മെയ് മാസത്തിൽ ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 56 ശതമാനം കൂടുതലാണ്. ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം 2020 മെയ് മാസത്തേക്കാൾ 69 ശതമാനം കൂടുതലാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാണെങ്കിലും ജിഎസ്ടി വരുമാനം ഒരു ലക്ഷം കടന്നതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...