Thiruvananthapuram : ഓണത്തിന് (Onam 2021) മുമ്പ് സംസ്ഥാനത്തിലെ ജനങ്ങൾക്ക് അൽപം ആശ്വാസം ലഭിക്കത്തക്കവണം ചില ഉത്പനങ്ങളുടെ വില നാളെ മുതൽ കുറയും. 2018ലെ പ്രളയത്തിനോട് അനുബന്ധിച്ച ഏർപ്പെടുത്തിയ പ്രളയ സെസ് (Flood Cess) നാളെ മുതൽ ഒഴിവാക്കുന്നതോടെയാണ് സംസ്ഥാനത്തെ ആയിരത്തോളം വരുന്ന ഉത്പനങ്ങളുടെ വില കുറയാൻ ഇടയാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019ത് ഓഗസ്റ്റ് മുതലാണ് കേന്ദ്ര സംസ്ഥാന GST ക്ക് പുറമെ ഒരു ശതമാനം പ്രളയ സെസ് എന്നപേരിൽ വിവിധ ഉത്പനങ്ങൾക്ക് അധിക ടാക്സ് ഏർപ്പെടുത്തിയിരുന്നത്. 12 മുതൽ 28 ശതമാനം വരെ GST യുള്ള ആയിരത്തോളം സാധനങ്ങൾക്കായിരുന്നു സംസ്ഥാനത്ത് പ്രളയ സെസ് ഏർപ്പെടുത്തിയിരുന്നുത്. ഇതിന് പുറമെ സ്വർണം, വെള്ളി തുടങ്ങിയ ഉത്പനങ്ങൾക്ക് 0.25 ശതമാനമായിരുന്നു നികുതി ഏർപ്പെടുത്തിയിരുന്നത്.


ALSO READ : Onam 2021: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുമുതൽ


നാളെ മുതൽ ഈ നികുതി ഏർപ്പെടുത്തിയിരിക്കുന്നത് പിൻവലിക്കുന്നതോട് ആയിരത്തോളം ഉത്പനങ്ങൾക്കാണ് ചെറിയ തോതിലെങ്കിലും വില കുറയാൻ പോകുന്നത്. സ്വർണം, വെള്ളി എന്നിവയ്ക്ക് പുറമെ വീട്ടുപകരണങ്ങൾക്കായിട്ടുള്ള സാധനങ്ങൾ വാഹനങ്ങൾ, ഇൻഷുറൻസ് തുടങ്ങിയ പല ഉത്പങ്ങൾക്കും മേഖലയിലുമാണ് വില കുറയുന്നത്. 


ALSO READ : Onam 2021: ഓണമെത്തുന്നു, ഒപ്പം കിറ്റും, ആഗസ്റ്റ് ഒന്ന് മുതൽ കിറ്റ് വിതരണം


രണ്ട് വർഷത്തേക്കായിരുന്നു അന്ന് ധനമന്ത്രിയായിരുരന്ന തോമസ് ഐസക്ക് കേന്ദ്രത്തിന്റെ അനമതിയോടെ 2019ൽ 2018 പ്രളയത്തിന്റെ ബാധിതകൾ പരിഹരിക്കാനായി സെസ് ഏർപ്പടുത്തിയത്. അതിന്റെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. നാളെ മുതൽ വ്യാപാരികൾ ഉത്പനങ്ങളുടെ വിലയിൽ പ്രളയ സെസ് ഏർപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉപ്ഭോക്താക്കളോടായി ആവശ്യപ്പെട്ടു.


ALSO READ : Onam 2021: കർഷകർക്ക് സന്തോഷ വാർത്ത; ഓണകിറ്റിൽ ഒരു വിഭവം കൂടി ചേർത്ത് പിണറായി സർക്കാർ


വില കുറയുന്ന പ്രധാനപ്പെട്ട ഉത്പനങ്ങൾ


സ്വർണം, വെള്ളി, കാറുകൾ, ബൈക്കുകൾ, ടയറുകൾ, മൊബൈൽ ഫോൺ, ക്യാമറ, CCTV, കമ്പ്യൂട്ടർ ലാപ്ടോപുകൾ, വാഷിങ് മെഷീൻ, ഡിഷ് വാഷർ, ഗ്രൈൻഡർ, ടെലിവിഷൻ, എസി, വാച്ച്, മിക്സി, പ്രഷർ കുക്കർ, കുട, കേക്ക്, ഐസ് ക്രീം, തുണിത്തരങ്ങൾ തുടങ്ങി 1,000 രൂപയ്ക്ക് മുകളിൽ വരുന്ന എല്ലാ ഉത്പനങ്ങൾക്കും വില കുറയും.


ഇതിൽ കാറുകളുടെ വില കുറയുന്നതാണ് പ്രധാന്യം. കുറഞ്ഞത് 5,000 മുതൽ 6,000 രൂപ വരെ കാറുകൾക്ക് കേരളത്തിൽ നാളെ മുതൽ വില കുറയും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക