UP Government Free Ration Scheme: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും സൗജന്യ റേഷൻ സൗകര്യം ലഭ്യമാണ്. നിങ്ങളും സൗജന്യ റേഷൻ ലഭിക്കുന്നവരാണെങ്കിൽ ഇതാ.. നിങ്ങൾക്കൊരു സന്തോഷ വാർത്ത. അതായത് ഇപ്പോൾ സംസ്ഥാന സർക്കാർ ഗോതമ്പിനും അരിക്കും ഒപ്പം പഞ്ചസാരയും സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്, എന്നാൽ ഇതിന്റെ പ്രയോജനം ചില ആളുകൾക്ക് മാത്രമേ ഉള്ളൂ കേട്ടോ. സെപ്റ്റംബർ മാസത്തിലെ സൗജന്യ റേഷൻ വിതരണം ആരംഭിച്ചു കഴിഞ്ഞു. 12 മുതലാണ് സൗജന്യ റേഷൻ വിതരണം ആരംഭിച്ചു തുടങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..


സൗജന്യമായി പഞ്ചസാര ആർക്ക് ലഭിക്കും? (Who will get free sugar?)


അന്ത്യോദയ കാർഡ് ഉടമകൾക്കാണ് (മഞ്ഞ കാർഡ്) ഇത്തവണ മൂന്ന് മാസത്തെ പഞ്ചസാര സൗജന്യമായി ലഭിക്കുന്നത്.  ഇക്കാര്യം ലഖ്‌നൗ ഡിഎസ്ഒ വിജയ് പ്രതാപ് സിംഗ് ആണ് അറിയിച്ചത്. അന്ത്യോദയ കാർഡ് ഉടമകൾക്ക് ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കിലോയ്ക്ക് 18 രൂപ നിരക്കിൽ പഞ്ചസാരയും ലഭിക്കും.


Also Read: Dearness Allowance: ഈ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത... ക്ഷാമബത്തയ്‌ക്കൊപ്പം ബോണസും!


ഗോതമ്പ് 14 കിലോ ലഭിക്കും (14 kg wheat is available)


നിലവിൽ സൗജന്യ റേഷൻ പദ്ധതി പ്രകാരം അന്ത്യോദയ കാർഡുടമകൾക്ക് 21 കിലോ അരിയും 14 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും. കൂടാതെ ഗാർഹിക കാർഡ് ഉടമകൾക്ക് യൂണിറ്റിന് അഞ്ച് കിലോ സൗജന്യമായും വിതരണം ചെയ്യും.  അന്ത്യോദയ കാർഡ് ഉടമകൾക്കൊപ്പം അർഹരായ കുടുംബങ്ങൾക്കും സർക്കാർ റേഷൻ കടകളിൽ നിന്ന് സൗജന്യ റേഷൻ ലഭിക്കും. സെപ്റ്റംബർ 12 മുതൽ 23 വരെ ഷാജഹാൻപൂർ ജില്ലയിൽ സൗജന്യ റേഷൻ ലഭിക്കും. എല്ലാവർക്കും അർഹിക്കുന്ന റേഷൻ നൽകാൻ ജില്ലാ സപ്ലൈ ഓഫീസ് ഉത്തരവിട്ടിട്ടുണ്ട്. അന്ത്യോദയ കാർഡുള്ളവർക്ക് ഇത്തവണ ഒറിമിച്ച്  മൂന്ന് മാസത്തെ പഞ്ചസാര ലഭിക്കും.


Also Read: ശനി കൃപ എപ്പോഴും ഉണ്ടാകും ഈ രാശിക്കാർക്ക്, ലഭിക്കും കിടിലം നേട്ടങ്ങൾ!


മൂന്ന് കിലോ പഞ്ചസാരയ്ക്ക് 54 രൂപ നൽകണം (You will have to pay Rs 54 for 3 kg sugar)


ജൂലായ്, ആഗസ്ത്, സെപ്റ്റംബർ മാസങ്ങളിൽ 18 രൂപ നിരക്കിൽ കാർഡിന് മൂന്ന് കിലോ പഞ്ചസാരയ്ക്ക് 54 രൂപ നൽകണം.  ഏതെങ്കിലും കാർഡ് ഉടമകൾ സാധനത്തിന് പകരം പണം ആവശ്യപ്പെടുകയോ അല്ലങ്കിൽ അത്തരത്തിലുള്ള എന്തെങ്കിലും പരാതി ലഭിക്കുകയോ ചെയ്താൽ അയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ലഖ്‌നൗവിൽ 37841 അന്ത്യോദയ കാർഡ് ഉടമകളാണ് ഉള്ളത്. അതേസമയം, ഗാർഹിക കാർഡ് ഉടമകളുടെ എണ്ണം 534159 ആണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.