Dearness Allowance: ഈ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത... ക്ഷാമബത്തയ്‌ക്കൊപ്പം ബോണസും!

Dearness Allowance Hike: ഹിമാചൽ പ്രദേശ് സർക്കാർ ജനങ്ങൾക്കായി ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഈ പ്രഖ്യാപനത്തിലൂടെ ജനങ്ങൾക്ക് ഒരുപാട് നേട്ടങ്ങളാണ് ലഭിക്കാൻ പോകുന്നത്. ഫോറസ്റ്റ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ക്ഷാമബത്ത നൽകുമെന്ന് സർക്കാർ  പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റു പല പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയാം...

Written by - Ajitha Kumari | Last Updated : Sep 15, 2023, 01:55 PM IST
  • സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത
  • ഹിമാചൽ പ്രദേശ് സർക്കാർ ജനങ്ങൾക്കായി ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്
  • ഈ പ്രഖ്യാപനത്തിലൂടെ ജനങ്ങൾക്ക് ഒരുപാട് നേട്ടങ്ങളാണ് ലഭിക്കാൻ പോകുന്നത്
Dearness Allowance: ഈ സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത... ക്ഷാമബത്തയ്‌ക്കൊപ്പം ബോണസും!

DA Hike News: ഹിമാചൽ പ്രദേശ് സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു സുപ്രധാന പ്രഖ്യാപനം വന്നിരിക്കുകയാണ്. ഇതിന്റെ പ്രയോജനം ഫോറസ്റ്റ് കോർപ്പറേഷൻ ജീവനക്കാർക്കാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഫോറസ്റ്റ് കോർപ്പറേഷനിലെ ജീവനക്കാർക്ക് ക്ഷാമബത്ത നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഇതിലൂടെ നിരവധി പേർക്ക് പ്രയോജനമുണ്ടാകും. 2022 ജനുവരി 1 മുതൽ ഫോറസ്റ്റ് കോർപ്പറേഷനിലെ ജീവനക്കാർക്ക് മൂന്ന് ശതമാനം ക്ഷാമബത്ത നൽകാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഉത്തരവിട്ടു. ഇതിലൂടെ ഈ ജീവനക്കാരുടെ ശമ്പളം വർധിക്കും.  

Also Read: 4 ശതമാനം DA വർദ്ധിച്ചു, ഗണേശ ചതുർത്ഥിക്ക് മുമ്പ് സർക്കാരിന്റെ കിടിലം സമ്മാനം! അറിയാം..

ദിവസ വേതന തൊഴിലാളികൾക്കും ആനുകൂല്യം (benefits to daily wage workers)

ഇതിന് പുറമെ ദിവസ വേതന തൊഴിലാളികൾക്കായും ഒരു സുപ്രധാന പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഹിമാചൽ പ്രദേശ് സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ 213-ാ മത് ഡയറക്‌ടർ ബോർഡ് യോഗത്തിൽ അധ്യക്ഷത  വഹിച്ചുകൊണ്ട് മുഖ്യമന്ത്രി ദിവസ വേതന തൊഴിലാളികളിൽ നാല് വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരുടെ സേവനം സ്ഥിരമാക്കാനുള്ള തീരുമാനത്തെ അംഗീകരിച്ചു. ഇതോടെ ഇനി മുതൽ ദിവസ വേതന തൊഴിലാളികൾക്ക് സ്ഥിരമായി ജോലി ചെയ്യാൻ സാധിക്കും.

Also Read: ഡിഎയിലെ നാല് ശതമാനം വർധന; കേന്ദ്ര തീരുമാനം സെപ്റ്റംബറിൽ?

ബോണസ് (Bonus)

ഇതിനിടയിൽ ക്ഷാമബത്തയ്‌ക്കൊപ്പം ബോണസ് നൽകാനും തീരുമാനമായിട്ടുണ്ട്.  2022-23 വർഷത്തിൽ  കോർപ്പറേഷനിലെ ജീവനക്കാർക്ക് ബോണസ് നൽകാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചതായി രണ്ടു ദിവസം മുൻപ് പുറത്തിറങ്ങിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ഇതിലൂടെ  ഏകദേശം 253 ജീവനക്കാർക്ക് പ്രയോജനമുണ്ടാകും. ഇതുകൂടാതെ ഫോറസ്റ്റ് കോർപ്പറേഷനെ ശക്തിപ്പെടുത്തി സ്വയം പര്യാപ്തവും ലാഭകരവുമായ സ്ഥാപനമാക്കി മാറ്റുന്നതിന് സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോറസ്റ്റ് കോർപറേഷനിലെ ജീവനക്കാരുടെ കുറവു പരിഹരിക്കാൻ 100 പേരെ നിയമിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: Surya Rashi Parivartan: സൂര്യൻ കന്നി രാശിയിലേക്ക്; വരുന്ന 30 ദിവസം ഈ 5 രാശിക്കാർക്ക് സുവർണ്ണ നേട്ടങ്ങൾ!

ശമ്പളത്തിൽ വർദ്ധനവ് (increase in salary)

ഹിമാചൽ പ്രദേശ് സർക്കാർ നടത്തിയ പ്രഖ്യാപനത്തിൽ നിന്ന് വരും കാലങ്ങളിൽ നൂറുകണക്കിന് ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. ഇതിലൂടെ ഇവർക്ക് ശമ്പള വർദ്ധനവ് ഉണ്ടാകുകയും അതിലൂടെ ധനത്തിന്റെ ബുദ്ധിമുട്ട് മാറികിട്ടുകയും ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News