SBI WhatsApp Banking Service: വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം എങ്ങനെ രജിസ്റ്റർ ചെയ്യാം? അക്കൗണ്ട് ബാലൻസ് എങ്ങിനെ പരിശോധിക്കാം
SBI WhatsApp Banking Service: നിങ്ങൾക്ക് എസ്ബിഐയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഫീച്ചർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ സേവനത്തിനായി നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയും SMS മുഖേന നിങ്ങളുടെ സമ്മതം നൽകുകയും വേണം.
SBI WhatsApp Banking Service: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India - SBI) അതിന്‍റെ ഉപഭോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ആരംഭിച്ചു,
അക്കൗണ്ട് ബാലൻസും മിനി സ്റ്റേറ്റ്‌മെന്‍റും പരിശോധിക്കാൻ എസ്‌ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാം. ഇതുകൂടാതെ, യോനോ ആപ്പിൽ ലോഗിൻ ചെയ്യാതെയും മിനി സ്റ്റേറ്റ്‌മെന്‍റിനായി എടിഎമ്മിൽ പോകാതെയും ബാങ്ക് ഉപഭോക്താക്കൾക്ക് അവര്‍ക്ക് ആവശ്യമുള്ള വിവരങ്ങൾ ലഭിക്കും.
Also Read: Bank Account Rules: ഒരു വ്യക്തിക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ വരെയാകാം? ആർബിഐ നിയമം എന്താണ് പറയുന്നത്?
അടുത്തിടെ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി SBI വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ആരംഭിച്ചു. നിങ്ങൾക്ക് എസ്ബിഐയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഫീച്ചർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വാട്ട്‌സ്ആപ്പ് സേവനത്തിനായി നിങ്ങളുടെ എസ്ബിഐ അക്കൗണ്ട് രജിസ്റ്റർ ചെയ്യുകയും എസ്എംഎസ് മുഖേന നിങ്ങളുടെ സമ്മതം നൽകുകയും വേണം.
SMS വഴിയോ ഓൺലൈൻ മോഡ് വഴിയോ നിങ്ങൾക്ക് എസ്ബിഐ വാട്ട്‌സ്ആ പ്പ് ബാങ്കിംഗ് സിസ്റ്റം സജീവമാക്കാം. മുഴുവൻ പ്രക്രിയയും ചുവടെ നല്‍കിയിരിയ്ക്കുന്നു.
എസ്ബിഐ വെബ്സൈറ്റ് https://bank.sbi സന്ദർശിക്കുക. വാട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ വിശദമാക്കിയിട്ടുണ്ട്. നിങ്ങളുടെ മൊബൈൽ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്ത് എസ്ബിഐ നൽകുന്ന സേവനങ്ങൾ പ്രയോജനപ്പെടുത്തുക
** നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്ന് +919022690226-ലേക്ക് "ഹായ്" അയക്കാൻ നിങ്ങളോട് ആവശ്യപ്പെടും.
** ഇപ്പോൾ ചാറ്റ്-ബോട്ട് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക
SMS വഴിയും എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സിസ്റ്റം സജീവമാക്കാം.
SBI-യിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 7208933148 എന്ന നമ്പറിലേക്ക് ഇനിപ്പറയുന്ന ഫോർമാറ്റിൽ "WAREG< >അക്കൗണ്ട് നമ്പർ" എന്ന ഒരു SMS അയയ്ക്കുക.
** രജിസ്ട്രേഷൻ വിജയകരമാണെങ്കിൽ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ Whatsapp-ൽ ഒരു സ്ഥിരീകരണ സന്ദേശം ലഭിക്കും
** നിങ്ങളുടെ വാട്ട്‌സ്ആപ്പ് നമ്പറിൽ നിന്ന് +919022690226-ലേക്ക് ഒരു "ഹായ്" അയയ്‌ക്കുക, ചാറ്റ്-ബോട്ട് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക
ചില കാരണങ്ങളാൽ നിങ്ങൾക്ക് Whatsapp ബാങ്കിംഗ് സേവനത്തിനായി സൈൻ അപ്പ് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ SMS ഫോർമാറ്റും മൊബൈൽ നമ്പറും ഒന്നുകൂടി പരിശോധിക്കുക. കൂടാതെ, നിങ്ങളുടെ മൊബൈൽ ഫോണിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പർ നിലവിലുണ്ടെന്ന് ഉറപ്പാക്കുക. അത് SMS അയയ്‌ക്കാൻ ഉപയോഗിക്കുക. അല്ലെങ്കിൽ, നിങ്ങളുടെ പ്രാദേശിക എസ്ബിഐ ശാഖയിൽ പോയി നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുക.
SBI WhatsApp Banking Service: എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ്നല്‍കുന്ന സേവനങ്ങല്‍ ഇവയാണ്
അക്കൗണ്ട് ബാലൻസ് പരിശോധിക്കാം: നിങ്ങൾക്ക് എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിച്ച് അക്കൗണ്ട് ബാലൻസ് പരിശോധിക്കാം.
മിനി സ്റ്റേറ്റ്മെന്‍റ് : എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിലൂടെ നിങ്ങൾക്ക് ഒരു ക്ലിക്കിൽ മിനി സ്റ്റേറ്റ്മെന്‍റ് പരിശോധിക്കാം. മിനി സ്റ്റേറ്റ്‌മെന്‍റില്‍ അവസാനത്തെ അഞ്ച് ഇടപാടുകളെക്കുറിച്ചുള്ള പൂർണ്ണമായ വിവരങ്ങള്‍ ലഭിക്കും.
പെൻഷൻ സ്ലിപ്പ്: വിരമിച്ച ജീവനക്കാർക്ക് വാട്സ്ആപ്പ് ബാങ്കിംഗ് രജിസ്ട്രേഷൻ ഉപയോഗിച്ച് പെൻഷൻ സ്ലിപ്പുകൾ പരിശോധിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...