ഹരാരെ: ഇന്ത്യന്‍ വ്യവസായിയും ശതകോടീശ്വരനുമായ ഹര്‍പാല്‍ രണ്‍ധവയും മകന്‍ അമര്‍ കബീര്‍ സിംഗ് രണ്‍ധവയും വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സാങ്കേതിക തകരാറിനെ തുടർന്ന് സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുണ്ടായ അപകടത്തിലാണ് ഇരുവരും മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. തെക്ക്പടിഞ്ഞാറന്‍ സിംബാബ്‌വെയിലെ ഒരു വജ്ര ഖനിയുടെ സമീപമാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം തകര്‍ന്നു വീണത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Maharashtra: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു


സ്വര്‍ണത്തിന്റെ ഉള്‍പ്പെടെയുള്ള ഖനന രംഗത്ത് പ്രവര്‍ത്തിക്കുന്ന റിയോസിം (RioZim) എന്ന കമ്പനിയുടെ ഉടമയാണ് മരിച്ച ഹര്‍പല്‍ രണ്‍ധവ. സ്വര്‍ണത്തിന് പുറമെ നിക്കല്‍, കോപ്പര്‍ തുടങ്ങിയ ലോഹങ്ങളുടെ ഖനനവും സംസ്‍കരണവും ഈ കമ്പനി നടത്തുന്നുണ്ട്. ഇതിന് പുറമെ മറ്റ് കമ്പനികളിലും അദ്ദേഹത്തിന് ശതകോടികളുടെ നിക്ഷേപമുണ്ട്.


Also Read: Mangal Ketu Yuti: ഈ രാശിക്കാരുടെ സമയം ഇന്നു മുതൽ തിളങ്ങും, വരുന്ന 27 ദിവസത്തേക്ക് പിടിച്ചാൽ കിട്ടില്ല!


റിയോസിം കമ്പനിയുടെ ഉടമസ്ഥതതയിലുള്ള സെസ്‌ന 206 എന്ന സ്വകാര്യ വിമാനത്തിലാണ് ഹര്‍പല്‍ രണ്‍ധവയും മകനും സഞ്ചരിച്ചിരുന്നത്. സിംബാബ്‌വെയുടെ തലസ്ഥാനമായ ഹരാരെയില്‍ നിന്ന് മുറോവ വജ്ര ഖനിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം സംഭവിച്ചത്. ഒറ്റ എഞ്ചിനുള്ള വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചതിന് പിന്നാലെ മുറോവ വജ്രഖനിക്ക് സമീപം തകര്‍ന്നു വീഴുകയായിരുന്നു. ഹര്‍പല്‍ രണ്‍ധവയുടെ സഹഉടമസ്ഥതയിലുള്ള ഖനിയ്ക്ക് സമീപമാണ് വിമാന അവശിഷ്ടങ്ങള്‍ നിലംപതിച്ചത്. അപകടത്തിൽ ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ എല്ലാവരും മരണപ്പെട്ടു. വിമാനത്തില്‍ ഹര്‍പല്‍ രണ്‍ധവയ്ക്ക് പുറമെ മകന്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ തുടര്‍ നടപടികള്‍ സിംബാബ്‌വെ അധികൃതര്‍ പൂര്‍ത്തിയാക്കി വരികയാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ