Maharashtra: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു

Mass death in government hospital: മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കൂട്ടമരണം ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Oct 3, 2023, 06:02 AM IST
  • നഴ്‌സുമാരുടെ സ്ഥലംമാറ്റത്തിന് ശേഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായും മെഡിക്കൽ ഓഫീസർമാരുടെ കുറവുണ്ടെന്നും ഡീൻ പറഞ്ഞതായി കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു
  • സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് കൂട്ടമരണങ്ങൾക്ക് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു
Maharashtra: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; 12 നവജാതശിശുക്കളുൾപ്പെടെ 24 രോ​ഗികൾ മരിച്ചു

മഹാരാഷ്ട്രയിലെ നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 ശിശുക്കൾ ഉൾപ്പെടെ 24 പേർ മരിച്ചു. "കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 24 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 12 എണ്ണം ചില പ്രാദേശിക സ്വകാര്യ ആശുപത്രികൾ റഫർ ചെയ്ത ശിശുക്കളാണ്. ബാക്കിയുള്ള മരണങ്ങൾ വിവിധ കാരണങ്ങളാൽ മുതിർന്നവരാണ്" മഹാരാഷ്ട്രയിലെ മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. ദിലീപ് മൈസേകർ പിടിഐയോട് പറഞ്ഞു.

നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് കൂട്ടമരണം ഉണ്ടായത്. ഛത്രപതി സംഭാജിനഗർ (മുമ്പ് ഔറംഗബാദ്) ജില്ലയിൽ നിന്നുള്ള മൂന്നംഗ വിദഗ്ധ സമിതി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ചില നഴ്‌സുമാരുടെ സ്ഥലംമാറ്റത്തിന് ശേഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതായും മെഡിക്കൽ ഓഫീസർമാരുടെ കുറവുണ്ടെന്നും ഡീൻ പറഞ്ഞതായി കോൺഗ്രസ് നേതാവ് അവകാശപ്പെട്ടു. സംസ്ഥാനത്തെ ട്രിപ്പ് എൻജിൻ സർക്കാർ ആണ് കൂട്ടമരണങ്ങൾക്ക് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News