Indian Oil Wedding Gift Voucher: നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വിവാഹത്തിന് പാരിതോഷികമായി  നല്‍കാന്‍  കഴിയുന്ന ഒരു അതുല്യമായ വിവാഹ സമ്മാനവുമായി ഇന്ത്യൻ ഓയിൽ  കോര്‍പ്പറേഷന്‍. ഓൺലൈനായി വാങ്ങാനും ഡിജിറ്റലായി നല്‍കാനും കഴിയുന്ന  ഇ-ഫ്യുവൽ വൗച്ചർ  (e-Fuel Voucher) പദ്ധതിയാണ്  IOC അവതരിപ്പിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

One4U എന്ന പേരിലാണ് ഇന്ത്യൻ ഓയിൽ  കോര്‍പ്പറേഷന്‍  സമ്മാന വൗച്ചര്‍ പുറത്തിറക്കിയിരിയ്ക്കുന്നത്.  ട്വീറ്ററിലൂടെയാണ്  ഈ വിവരം   IOC പുറത്തിറക്കിയിരിയ്ക്കുന്നത്. 


“നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പുതിയ തുടക്കങ്ങൾ കൂടുതൽ സവിശേഷമാക്കാം. വിവാഹങ്ങൾ കൂടുതല്‍   ആഘോഷമാക്കാന്‍  പറ്റിയ ഒരു സമ്മാനം,  IOC യുടെ  One4Ue-Fuel Voucher ഇന്ന് തന്നെ സ്വന്തമാക്കൂ, നിങ്ങളുടെ സ്നേഹവും അനുഗ്രഹവും കൊണ്ട് അവരുടെ ജീവിതം സംപന്നമാക്കൂ.... ”  ട്വിറ്ററിൽ ഇന്ത്യൻ ഓയിൽ അറിയിച്ചു. 


Also Read: LPG Subsidy: ആധാർ കാണിക്കൂ, മിനിറ്റുകള്‍ക്കുള്ളില്‍ പുതിയ എൽപിജി കണക്ഷൻ നേടൂ..!!


ഇ-ഫ്യുവൽ വൗച്ചർ  (e-Fuel Voucher) സമ്മാനമായി നൽകുന്നതിന്  കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്    https://one4u.easyfuel.in സന്ദർശിക്കുക. 


Also Read: നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലെങ്കിലും ലഭിക്കും 10000 രൂപ, എങ്ങനെയെന്നറിയാം


നിങ്ങൾക്ക് കുറഞ്ഞത് 500 രൂപ വിലയുള്ള ഒരു സമ്മാന വൗച്ചർ വാങ്ങാം. നിങ്ങള്‍ക്ക് പരമാവധി  10,000 രൂപയ്ക്ക് വരെ സമ്മാന വൗച്ചർ വാങ്ങാം.   കൂടാതെ, ഇത്തരത്തില്‍  ഓൺലൈൻ ഗിഫ്റ്റ്  വൗച്ചറുകള്‍ വാങ്ങുമ്പോള്‍  കമ്പനി കിഴിവും വാഗ്ദാനം ചെയ്യുന്നു. 



"500 രൂപയ്ക്കും അതിലും ഉയര്‍ന്ന തുകയ്ക്കുമുള്ള   ഗിഫ്റ്റ്  വൗച്ചറുകള്‍ വാങ്ങുമ്പോള്‍ കമ്പനി  0.75%  ഡിസ്കൗണ്ട്  നല്‍കുന്നു.  ചെക്ക് ഔട്ട് സമയത്ത് ഈ   ഡിസ്കൗണ്ട്   നേടാന്‍ കഴിയും",  . ഇന്ത്യൻ ഓയിലിന്‍റെ  വെബ്‌സൈറ്റിൽ പറയുന്നു.  


കമ്പനിയുടെ Terms & Conditions അനുസരിച്ച്   “IOCL റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇന്ധനം / ലൂബ്രിക്കന്‍റുകൾ വാങ്ങുന്നതിനുള്ള സൗകര്യപ്രദമായ പേയ്‌മെന്‍റ്  വൗച്ചറാണ് IOCL ഇ-ഗിഫ്റ്റ് വൗച്ചർ. തിരഞ്ഞെടുക്കപ്പെട്ട  IOCL റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഇന്ധനം / ലൂബ്രിക്കന്‍റുകൾ വാങ്ങുന്നതിന് ഇത് ഉപയോഗിക്കാം.


കൂടാതെ,  18 വയസിന്   മുകളിലുള്ള ആർക്കും ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്  ഈ ഗിഫ്റ്റ് വൗച്ചര്‍ വാങ്ങാം. വൗച്ചറിന് 365 ദിവസത്തേക്ക് വാലിഡിറ്റിയുണ്ട്.  സാധുതയുള്ള ഈ കാലയളവിനുള്ളിൽ വൗച്ചർ ഉപയോഗിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.