നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലെങ്കിലും ലഭിക്കും 10000 രൂപ, എങ്ങനെയെന്നറിയാം

Money Tips: PMJDY: നിങ്ങൾക്ക് ജൻ-ധൻ ബാങ്ക് അക്കൗണ്ടുണ്ടെങ്കിൽ (PMJDY) പക്ഷെ അതിൽ ബാലൻസ് ഇല്ലെങ്കിലും വിഷമിക്കേണ്ട നിങ്ങൾക്ക് 10,000 രൂപ ലഭിക്കും. ഓവർഡ്രാഫ്റ്റ് സൗകര്യത്തിലൂടെയായിരിക്കും ഈ പണം ലഭ്യമാകുന്നത്. അതിനെക്കുറിച്ച്  നമുക്ക് നോക്കാം...  

Written by - Ajitha Kumari | Last Updated : Nov 27, 2021, 12:44 PM IST
  • പ്രധാനമന്ത്രി ജൻധൻ യോജന ഏഴ് വർഷം പൂർത്തിയാക്കി
  • ബാങ്ക് അക്കൗണ്ടുകൾ സീറോ ബാലൻസിലാണ് തുറക്കുന്നത്
  • ഓവർഡ്രാഫ്റ്റ് സൗകര്യത്തിന് കീഴിൽ 10,000 രൂപ ലഭിക്കും
നിങ്ങളുടെ അക്കൗണ്ടിൽ പണമില്ലെങ്കിലും ലഭിക്കും 10000 രൂപ, എങ്ങനെയെന്നറിയാം

Money Tips:   PMJDY: നിങ്ങളുടെ കയ്യിൽ ഒരു ബാങ്ക് അക്കൗണ്ടുണ്ടെങ്കിലും അതിൽ ബാലൻസ് ഇല്ലെങ്കിലും നിങ്ങൾക്ക് 10,000 രൂപ ലഭിക്കും. ഇതിനായി നിങ്ങൾക്ക് ജൻ-ധൻ അക്കൗണ്ട് ഉണ്ടായിരിക്കണമെന്നത് നിർബന്ധമാണ്.  ഇനി നിങ്ങൾ പ്രധാനമന്ത്രി ജൻ ധൻ യോജനയ്ക്ക് (Pradhan Mantri Jan Dhan Yojana) കീഴിൽ അക്കൗണ്ട് തുറന്നിട്ടില്ലെങ്കിൽ ഉടൻ തുറക്കൂ.

ജൻ ധൻ യോജന (Jan Dhan Account) പ്രകാരം സീറോ ബാലൻസിൽ (Zero Balance Account) ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിയും. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി 7 വർഷം പൂർത്തിയാകുകയും ഇതുവരെ 41 കോടി അക്കൗണ്ടുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്. ഇൻഷുറൻസ് ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാണ്. ഈ സൗകര്യങ്ങളിൽ ഒന്നാണ് ഓവർഡ്രാഫ്റ്റ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാം  

Also Read: Bank latest Fixed Deposit (FD) Rates: ഏതു ബാങ്കാണ് സ്ഥിരനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്‍കുന്നത്? അറിയാം

ഇതുപോലെ ലഭിക്കും10,000 രൂപ (10 thousand rupees will get like this)

ജൻധൻ യോജനയ്ക്ക് (PMJDY) കീഴിൽ നിങ്ങളുടെ അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിലും 10,000 രൂപ വരെ ഓവർഡ്രാഫ്റ്റ് സൗകര്യം നിങ്ങൾക്ക് ലഭിക്കും. ഈ സൗകര്യം ഒരു ഹ്രസ്വകാല വായ്പ പോലെയാണ്. നേരത്തെ ഈ തുക 5000 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ സർക്കാർ ഇത് 10,000 രൂപയായി ഉയർത്തിയിട്ടുണ്ട്.

ഈ അക്കൗണ്ടിലെ ഓവർഡ്രാഫ്റ്റ് സൗകര്യത്തിനുള്ള പരമാവധി പ്രായപരിധി 65 വയസ്സാണ്. ഓവർഡ്രാഫ്റ്റ് സൗകര്യം ലഭിക്കുന്നതിന് നിങ്ങളുടെ ജൻധൻ അക്കൗണ്ടിന് കുറഞ്ഞത് 6 മാസമെങ്കിലും പഴക്കമുണ്ടായിരിക്കണം. ഇല്ലെങ്കിൽ 2000 രൂപ വരെയുള്ള ഓവർഡ്രാഫ്റ്റ് മാത്രമേ ലഭ്യമാകൂ.

Also Read: Viral Video: പെരുമ്പാമ്പിനൊപ്പം വിളയാടുന്ന യുവാവ്! 

2014 ലാണ് പദ്ധതി ആരംഭിച്ചത് (Scheme started in 2014)

2014 ൽ സ്വാതന്ത്ര്യദിന പ്രസംഗത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ജൻധൻ യോജന (Jan Dhan Yojana) ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. അതേവർഷം ഓഗസ്റ്റ് 28 നാണ് ഈ പദ്ധതി ആരംഭിച്ചത്. ഈ സ്കീമിന് കീഴിൽ, 2021 ജനുവരി 6 ഓടെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 41.6 കോടിയായി ഉയരുകയും ചെയ്തു ശേഷം 2018 ൽ കൂടുതൽ ഫീച്ചറുകളും ആനുകൂല്യങ്ങളുമുള്ള ഈ പദ്ധതിയുടെ രണ്ടാം പതിപ്പ് സർക്കാർ ആരംഭിച്ചു.

ജൻധൻ യോജനയിൽ നിരവധി സൗകര്യങ്ങൾ ലഭ്യമാണ് (Many facilities are available in Jan Dhan Yojana)

>> ജൻധൻ യോജന (PMJDY) പ്രകാരം 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ അക്കൗണ്ട് തുറക്കാം.
>>ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കുമ്പോൾ നിങ്ങൾക്ക് RuPay ATM കാർഡ്, 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ, 30,000 രൂപയുടെ ലൈഫ് കവർ, നിക്ഷേപ തുകയുടെ പലിശ എന്നിവ ലഭിക്കും.
>>ഇതിൽ 10,000 രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യവും നിങ്ങൾക്ക് ലഭിക്കും.
>> ഏത് ബാങ്കിലും ഈ അക്കൗണ്ട് തുടങ്ങാം.
>> ഇതിൽ നിങ്ങൾക്ക് മിനിമം ബാലൻസ് നിലനിർത്തേണ്ട ആവശ്യമില്ല

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News