New Delhi: മാറ്റത്തിന്‍റെ പാതയിലാണ് ഇന്ത്യന്‍ റെയില്‍വേ (Indian Railway). Digital India യുടെ സഹായത്തോടെ ഏറെ  പരിഷ്ക്കാരങ്ങളാണ്  IRCTC നടപ്പാക്കിയിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാല്‍, ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്കായി ഒരു പ്രധാന വാര്‍ത്ത‍യാണ്  ഇപ്പോള്‍ പുറത്തുവരുന്നത്‌.  ട്രെയിന്‍  ടിക്കറ്റ് ബുക്കിംഗ് സംബന്ധിച്ച ഈ മുന്നറിയിപ്പ്  യാത്രക്കാര്‍ക്ക്  ഏറെ പ്രധാനമാണ്.  


ടിക്കറ്റ് ബുക്ക് ചെയ്യുന്നത് സംബന്ധിച്ച മാറ്റമാണ് ഇന്ത്യന്‍ റെയില്‍വേ (Indian Railway) ഉടന്‍ നടപ്പാക്കാന്‍ പോകുന്നത്.  


പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അറിയാം,  ഒരു  IRCTC അക്കൗണ്ടില്‍നിന്നും  മാസത്തില്‍ 6 ടിക്കറ്റ് വരെയാണ്  ബുക്ക് ചെയ്യുവാന്‍ സാധിക്കുക. നിലവിലെ നിയമം  അനുസരിച്ച് 6 ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപഭോക്താവിന്   Aadhar, PAN വിവരങ്ങള്‍ നല്‍കേണ്ടിയിരുന്നു.  


എന്നാല്‍, ഈ നിയമമാണ്  ഇനി മാറുവാന്‍ പോകുന്നത്.  അതായത്,   റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഇനി  Aadhar, PAN ആവശ്യമായി വരും, മാറ്റങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്നാണ് സൂചന. അതായത്, IRCTC അക്കൗണ്ട് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനി  IRCTC അക്കൗണ്ട് ആധാര്‍ - പാന്‍  നമ്പറുമായി  (Aadhar - PAN link)ലിങ്ക് ചെയ്യണ്ടത് ആവശ്യമാണ്. 


Also Read: Indian Railway: ട്രെയിനിൽ സീറ്റ് ഒഴിവുണ്ടെങ്കില്‍ alert, ഉടന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം, IRCTC ഒരുക്കുന്ന പുതിയ സൗകര്യത്തെക്കുറിച്ച് അറിയാം
   
ഈ  നിയമങ്ങള്‍  ഉടന്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ട്.   ടിക്കറ്റ് ബുക്ക് ചെയ്യുവാന്‍  ആധാർ പാന്‍  വിശദാംശങ്ങൾ നല്‍കേണ്ടി വരും.   അതായത്, ഒരു ടിക്കറ്റ്  ബുക്ക്  ചെയ്യാനും  Aadhar PAN നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടി വരും.  അതിനായി നിങ്ങളുടെ   IRCTC അക്കൗണ്ടുമായി Aadhar - PAN നമ്പര്‍ ലിങ്ക് ചെയ്യേണ്ടതായി വരും. 


Also Read: Indian Railways: ഓൺലൈൻ ടിക്കറ്റുകൾക്കായി IRCTC പുതിയ നിയമങ്ങൾ കൊണ്ടുവന്നു, ശ്രദ്ധിക്കുക!
  
ഇടനിലക്കാരെ  റെയിൽ‌വേ ടിക്കറ്റ്  ബുക്കിംഗില്‍ നിന്നും  ഒഴിവാക്കുക എന്നതാണ് റെയില്‍വെ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.