IRCTC Update: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന്റെ പരിധി ഉയര്‍ത്തി ഇന്ത്യന്‍ റെയില്‍വേ
ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് നടപ്പാക്കിവരുന്നത്. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി റെയില്‍വേ നടപ്പില്‍ വരുത്തുന്ന ഈ മാറ്റങ്ങളും പുതിയ നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
Indian Railways | IRCTC News: ഇന്ത്യന്‍ റെയില്‍വേ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് നടപ്പാക്കിവരുന്നത്. യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി റെയില്‍വേ നടപ്പില്‍ വരുത്തുന്ന ഈ മാറ്റങ്ങളും പുതിയ നിയമങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
നൂതന സാങ്കേതിക വിദ്യകള്‍ കൈയടക്കുകയാണ് റെയില്‍വേയുടെ വിവിധ മേഖലകള്‍. Digital India യുടെ സഹായത്തോടെ അനവധി പരിഷ്ക്കാരങ്ങളാണ് IRCTC നടപ്പാക്കിയിരിയ്ക്കുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി പ്രധാനമായും IRCTC വെബ് സൈറ്റ് ആണ് ആശ്രയിക്കുന്നത്. യാത്രക്കാര്‍ക്ക് ഏറെ സഹായകമാണ് ഇത്.
എന്നാല്‍, IRCTC വെബ് സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു പ്രധാനപ്പെട്ട സൂചനയാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ നല്‍കുന്നത്. നിങ്ങള്‍ സ്ഥിരമായി ട്രെയിന്‍ യാത്ര നടത്താറുള്ള വ്യക്തിയാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്.
സ്ഥിര യാത്രക്കാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരു മാസത്തിൽ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ പരിധി റെയില്‍വേ വര്‍ദ്ധിപ്പിച്ചിരിയ്ക്കുകയാണ്. ഒരു യൂസര്‍ ഐഡിയിൽ നിന്ന് പരമാവധി ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണം മുന്‍പ് 6 ആയിരുന്നത് ഇപ്പോള്‍ 12 ആയി വര്‍ദ്ധിപ്പിച്ചു.
അതായത്, ഒരു മാസം 12 ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ ആവശ്യമില്ല. എന്നാല്‍, ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു യൂസർ ഐഡിയിലൂടെ ബുക്ക് ചെയ്യാവുന്ന ടിക്കറ്റുകളുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആധാറുമായി ലിങ്ക് ചെയ്ത യൂസര്‍ ഐഡിയിലൂടെ പരമാവധി 24 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
മുന്‍പ്, ആധാറുമായി ബന്ധിപ്പിക്കാത്ത യൂസർ ഐഡിയിലൂടെ 6 ടിക്കറ്റാണ് ഒരു മാസം ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. പരിധി കവിഞ്ഞാല്‍ അടുത്ത ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താവിന് Aadhar, PAN വിവരങ്ങള്‍ നല്‍കേണ്ടി വന്നിരുന്നു. ഇപ്പോള്‍ അത് 12 ആയി ഉയര്‍ത്തി. ഒപ്പം ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള യൂസർ ഐഡിയിലൂടെ 24 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഐആർസിടിസി വെബ്‌സൈറ്റിലൂടെയോ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യങ്ങള്‍ ലഭിക്കുക.
പതിവായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഒരു മാസം 6 ടിക്കറ്റില്‍ കൂടുതല്‍ ബുക്ക് ചെയ്യേണ്ടതായി വരും. ആ അവസരത്തില്‍ ഈ പുതിയ പരിഷ്ക്കാരം യാത്രക്കാര്‍ക്ക് ഏറെ സഹായകമാണ്. കൂടാതെ, 12 ല്‍ അധികം ടിക്കറ്റ് ഒരു മാസം ബുക്ക് ചെയ്യേണ്ടവര്‍ നിങ്ങളുടെ Aadhar, PAN IRCTC അക്കൗണ്ടുമായി ലിങ്ക് ചെയ്യുക. ഇപ്രകാരം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഒരു മാസം 24 e-ticket ബുക്ക് ചെയ്യുവാന്‍ സാധിക്കും.
യാത്രക്കാര്‍ നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ ഇടനിലക്കാരെ റെയിൽവേ ടിക്കറ്റ് ബുക്കിംഗില്‍ നിന്നും ഒഴിവാക്കുക എന്നതാണ് IRCTC ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...