Indian Railways New Rule: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം..!! റെയില്‍വേയുടെ ഈ പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ത്യന്‍ റെയില്‍വേ മാറ്റത്തിന്‍റെ പാതയിലാണ്.  ദിനംപ്രതി യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 4, 2022, 04:21 PM IST
  • ടിക്കറ്റ് ഇല്ല എങ്കില്‍ പ്ലാറ്റ്ഫോം ടിക്കറ്റിൽ യാത്ര ചെയ്യാം...!! അതായത്, അടിയന്തിര സാഹചര്യത്തില്‍ ഇനി പ്ലാറ്റ്ഫോം ടിക്കറ്റിലും യാത്ര ചെയ്യാം.
Indian Railways New Rule: ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാം..!! റെയില്‍വേയുടെ ഈ പുതിയ നിയമത്തെക്കുറിച്ച് അറിയാം

Indian Railways New Rule: ഇന്ത്യന്‍ റെയില്‍വേ മാറ്റത്തിന്‍റെ പാതയിലാണ്.  ദിനംപ്രതി യാത്രക്കാരുടെ സൗകര്യാര്‍ത്ഥം നിരവധി പരിഷ്ക്കാരങ്ങളാണ് റെയില്‍വേ നടപ്പാക്കുന്നത്. 

അടുത്തിടെ ബെര്‍ത്ത്‌ സംബന്ധിച്ച നിയമങ്ങള്‍ റെയില്‍വേ പുറത്തുവിട്ടിരുന്നു. നിങ്ങള്‍ റെയില്‍വേയിലെ ഒരു സ്ഥിര യാത്രക്കാരനാണ് എങ്കില്‍ ഈ വാര്‍ത്ത നിങ്ങള്‍ക്ക്  ഏറെ പ്രയോജനപ്പെടും.  അതായത് എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക്  അത്യാവശ്യമായി ട്രെയിനിൽ യാത്ര ചെയ്യേണ്ടി വന്നാൽ റിസര്‍വേഷന്‍ ടിക്കറ്റ് ഓര്‍ത്ത് വിഷമിക്കേണ്ട. റിസർവേഷൻ ഇല്ലാതെയും നിങ്ങള്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യാം. 

Also Read:  Indian Railway New Rules: ട്രെയിന്‍ യാത്രയില്‍ ഈ നിയമങ്ങള്‍ പാലിച്ചില്ല എങ്കില്‍ നിങ്ങള്‍ക്കെതിരെ നടപടിയുണ്ടാകാം 

അതായത് റെയില്‍വേയുടെ പുതിയ നിയമങ്ങള്‍ അനുസരിച്ച്  ടിക്കറ്റ് ഇല്ലാതെ ട്രെയിനില്‍ യാത്ര ചെയ്യാം...!!  യാത്രക്കാർക്കായി റെയിൽവേ ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന പ്രത്യേക നിയമങ്ങൾ ആണ് ഇത്തരം അടിയന്തിര സാഹചര്യങ്ങളില്‍ യാത്ര ചെയ്യാനുള്ള അവസരം നല്‍കുന്നത്. ഈ നിയമത്തെക്കുറിച്ച് അറിയാം.  

ഒരാള്‍ക്ക് അടിയന്തിരമായി ഒരു സ്ഥലം വരെ ട്രെയിനില്‍ യാത്ര ചെയ്യണം, റിസർവേഷൻ ഇല്ല, ആ സാഹചര്യത്തില്‍  മുന്‍പ്  തത്കാൽ ടിക്കറ്റ് ബുക്കിംഗ്  മാത്രമായിരുന്നു ആശ്രയം. എന്നാല്‍, നമുക്കറിയാം, തത്കാൽ ടിക്കറ്റ് ബുക്കിംഗിലൂടെ  ടിക്കറ്റ് ലഭിക്കുക അത്ര എളുപ്പമല്ല. എന്നാല്‍, ഇത്തരം ഒരു സമയത്തേക്ക് റെയിൽവേ നിങ്ങൾക്ക് ഒരു പ്രത്യേക സൗകര്യം നൽകുന്നു, ആ സൗകര്യത്തിന് കീഴില്‍ നിങ്ങൾക്ക് ഇപ്പോൾ റിസർവേഷൻ ഇല്ലാതെയും ട്രെയിനില്‍ യാത്ര ചെയ്യാം....!

ടിക്കറ്റ് ഇല്ലാതെ എങ്ങിനെ യാത്ര ചെയ്യാം?   

അതെ, ടിക്കറ്റ് ഇല്ല എങ്കില്‍ പ്ലാറ്റ്ഫോം ടിക്കറ്റിൽ യാത്ര ചെയ്യാം...!! അതായത്, അടിയന്തിര സാഹചര്യത്തില്‍ ഇനി പ്ലാറ്റ്ഫോം ടിക്കറ്റിലും യാത്ര ചെയ്യാം. റിസർവേഷൻ ഇല്ലെങ്കിൽ ട്രെയിനിൽ എവിടെയെങ്കിലും പോകേണ്ടി വന്നാൽ പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത്  ട്രെയിനിൽ കയറാം. പിന്നീട്, ടിക്കറ്റ് ചെക്കറുടെ അടുത്ത് പോയി നിങ്ങള്‍ക്ക് യാത്ര പോകേണ്ട സ്ഥലത്തേയ്ക്കുള്ള ടിക്കറ്റ് ഉണ്ടാക്കാം. അത്യാവശ്യ യാത്രക്കാരുടെ സൗകര്യാർത്ഥമാണ്  റെയിൽവേ ഈ നിയമം നടപ്പാക്കിയിരിയ്ക്കുന്നത്. ഇത്തരത്തില്‍ യാത്ര ചെയ്യുമ്പോള്‍ അത്യാവശ്യമായി ഒരു കാര്യം ഓര്‍ക്കേണ്ടതുണ്ട്, അതായത്, പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്ത ഉടൻ തന്നെ ടിടിഇയുമായി ബന്ധപ്പെടണം. 

എന്നാല്‍, ഈ സമയത്ത് സീറ്റ് ഒഴിവില്ല എങ്കിലും നിങ്ങള്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കും. റെയിൽവേയുടെ നിയമങ്ങൾ അനുസരിച്ച്, ട്രെയിനിൽ സീറ്റ് ഒഴിവില്ല എങ്കില്‍ നിങ്ങൾക്ക് റിസർവ് സീറ്റ് നൽകാൻ ടിടിഇ  വിസമ്മതിക്കാം, പക്ഷേ യാത്രയിൽ നിന്ന് നിങ്ങളെ തടയാൻ കഴിയില്ല.

പുതിയ നിയമങ്ങള്‍ അനുസരിച്ച്,  പ്ലാറ്റ്ഫോം ടിക്കറ്റ് നിയമങ്ങളില്‍ വന്ന മാറ്റം ശ്രദ്ധിക്കേണ്ടതാണ്. അതായത്, ഒരു ചെറിയ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിങ്ങളെ പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരാന്‍ മാത്രമല്ല, ട്രെയിനിൽ കയറാനും അനുവദിക്കുന്നു എന്നതാണ് ഇപ്പോള്‍ വന്നിരിയ്ക്കുന്ന മാറ്റം. 

ഇതുകൂടാതെ, ഏതെങ്കിലും കാരണവശാല്‍, നിങ്ങളുടെ ട്രെയിൻ നഷ്‌ടമായാൽ, അടുത്ത രണ്ട് സ്റ്റേഷനുകൾ വരെ ടിടിഇയ്ക്ക് നിങ്ങളുടെ സീറ്റ്  ആര്‍ക്കും അനുവദിക്കാൻ കഴിയില്ല.അതായത്,  മറ്റെതെങ്കിലും വഴിയിലൂടെ നിങ്ങള്‍ക്ക് അടുത്ത രണ്ടു സ്റ്റേഷന്‍ വരെ ട്രെയിൻ പിടിക്കാൻ അവസരമുണ്ട്. എന്നാൽ രണ്ട് സ്റ്റേഷനുകൾ കഴിഞ്ഞാൽ ടിടിഇക്ക് ആർഎസി ടിക്കറ്റുള്ള ഒരു യാത്രക്കാരന് സീറ്റ് അനുവദിക്കാം... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News