തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളുടെ മോട്ടോർവാഹന നികുതി വർദ്ധിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാ‌ർ. പഴയ വാഹനങ്ങൾക്കുള്ള ഹരിത നികുതിയിൽ 50 % വർദ്ധനവാണ് ഉണ്ടാകുന്നത്. 2 ലക്ഷം വരെയുള്ള മോട്ടാർ സൈക്കിളുകൾക്ക്  ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. മോട്ടോര്‍ വാഹന നികുതി കുടിശ്ശിക അടച്ച് തീര്‍ക്കാനുള്ള അവസരം തുടരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടുതൽ വരുമാനം ഖജനാവിലേക്ക് എത്തിക്കുക എന്നത് തന്നെയാണ് കെ എൻ ബാലഗോപാൽ നികുതി നി‌ർദ്ദേശങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. കൂടാതെ, മോട്ടോര്‍ സൈക്കിളുകള്‍ ഒഴികെയുള്ള മറ്റ് സ്വകാര്യ വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്‌ക്കും ഹരിതനികുതി ചുമത്തുമെന്നും സംസ്ഥാന ബജറ്റിൽ പറയുന്നു.


Also Read: Kerala Budget 2022: വിലക്കയറ്റം തടയുന്നത് മുതൽ പൊ‌തുജന ആരോഗ്യ സംര‍ക്ഷണം വരെ; പ്രതിസന്ധികൾക്കിടയിൽ ആശ്വാസമായി ബജറ്റ്


 


അടിസ്ഥാന ഭൂനികുതി പരിഷ്ക്കരിക്കുകയാണ് സർക്കാർ. ഭൂനികുതിക്ക് പുതിയ സ്ലാബ് വരുന്നതോടെ സർക്കാർ ലക്ഷ്യമിടുന്നത് 80 കോടിയുടെ അധിക വരുമാനമാണ്. ഭൂമിയുടെ ന്യായവില 10% കൂട്ടിയതിൽ നിന്നും 200 കോടിയുടെ അധിക വരുമാനവും സർക്കാർ ലക്ഷ്യമിടുന്നു. ന്യായവിലയും വിപണിവിലയും തമ്മിലുള്ള അന്തരം കുറയ്ക്കാനായി ഉന്നതതല സമിതിക്കും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. ഇതിലൂടെ ന്യായവിലയിലുള്ള അപാകതകള്‍ കൃത്യമായി പരിശോധിക്കാനും പരിഹരിക്കാനും കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.


Also Read: Kerala Budget 2022: സംയോജിത ശിശു വികസന പദ്ധതിക്ക് 188 കോടി, അംഗനവാടി മെനു പരിഷ്‌കരിക്കും


 


നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ പലമാർഗ്ഗങ്ങൾ തേടുകയാണ് സർക്കാർ. ഇതിന്റെ ഭാഗമായി കൂടുതൽ പണം നികുതിമാർഗം ഖജനാവിലേക്ക്  അധിക വരുമാനമായി എത്തിക്കുക എന്നതാണ് സംസ്ഥാനത്തിന്റെ ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.