Kerala Budget 2022: സംയോജിത ശിശു വികസന പദ്ധതിക്ക് 188 കോടി, അംഗനവാടി മെനു പരിഷ്‌കരിക്കും

സംസ്ഥാനത്തിന്റെ   സമഗ്ര വികസനം  ലക്ഷ്യമിട്ട് രണ്ടാം  പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 11:57 AM IST
  • മാതൃ ശിശുസംരക്ഷണത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ ഉള്ളത്.
  • സംയോജിത ശിശു വികസന പദ്ധതിക്ക് 188 കോടിയാണ് ഇത്തവണ ബജറ്റിൽ നീക്കി വച്ചിരിയ്ക്കുന്നത്
Kerala Budget 2022: സംയോജിത ശിശു വികസന പദ്ധതിക്ക് 188 കോടി, അംഗനവാടി മെനു പരിഷ്‌കരിക്കും

Kerala Budget 2022: സംസ്ഥാനത്തിന്റെ   സമഗ്ര വികസനം  ലക്ഷ്യമിട്ട് രണ്ടാം  പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് (Kerala Budget 2022) ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുകയാണ്. 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മാതൃ ശിശുസംരക്ഷണത്തിനായി  നിരവധി പദ്ധതികളാണ് സംസ്ഥാന ബജറ്റിൽ ഉള്ളത്.   സംയോജിത ശിശു വികസന പദ്ധതിക്ക് 188 കോടിയാണ് ഇത്തവണ ബജറ്റിൽ നീക്കി വച്ചിരിയ്ക്കുന്നത് . അംഗനവാടി മെനു പരിഷ്ക്കരിക്കരിയ്ക്കും. മെനുവിൽ പാലും മുട്ടയും ഉൾപ്പെടുത്തും.  ഇതിനായി 62.5 കോടിയാണ് ബജറ്റിൽ അനുവദിച്ചിരിയ്ക്കുന്നത്.  ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും നൽകും.  

Also Read: Kerala Budget 2022: 2 മണിക്കൂർ 15 മിനിറ്റ് നീണ്ടുനിന്ന ബജറ്റ് അവതരണം പൂർത്തിയായി

കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 18 വയസ് വരെ പ്രതിമാസം 2000 രൂപ നൽകും.  ഇതിലേയ്ക്ക് 2 കോടി രൂപ വകയിരുത്തി. 

കേരളത്തിന്റെ  സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റ് 2 മണിക്കൂർ 15 മിനിറ്റ് നീണ്ടു നിന്നു. ബജറ്റ് അവതരണത്തിന് ശേഷം രേഖകൾ ധനമന്ത്രി സഭയുടെ മേശപ്പുറത്ത് വച്ചു. ബജറ്റ് അവതരണത്തിന് ശേഷം സഭ പിരിഞ്ഞു.  ബജറ്റ് ചർച്ചകൾക്കായി തിങ്കളാഴ്ച വീണ്ടുംസഭ  ചേരും. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News