Gold Rate Today: സ്വർണവിലയിൽ ഇടിവ്; ഇന്ന് കുറഞ്ഞത് 200 രൂപ!
Kerala Gold Rate: ഈ മാസം റെക്കോർഡ് തുകയായ 57000 മറികടക്കും എന്ന് കാത്തിരുന്നുവെങ്കിലും ഉപഭോക്താക്കൾക്ക് ആശ്വാസമെന്നോണം സ്വർണ വില 200 രൂപ കുറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഈ മാസം റെക്കോർഡ് തുക മറികടക്കും എന്ന് കാത്തിരുന്നുവെങ്കിലും ഉപഭോക്താക്കൾക്ക് ആശ്വാസമെന്നോണം ഇന്ന് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്.
Also Read: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അഴിമതി ആരോപണം; കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ
ഈ മാസം നാലാം തീയതി 56,960 രൂപയായിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറുകയാണ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞിരിക്കുന്നത് ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 56, 760 ആയിട്ടുണ്ട്. അതുപോലെ ഒരു ഗ്രാമിന് ഇന്നത്തെ വില 7095 ആണ്. ഇന്നലെ 56960 ആയിരുന്ന വില ഇന്ന് 57000 കടക്കുമെന്നാണ് പ്രതീക്ഷിച്ചത്. അതിനിടയിലാണ് വില കുറഞ്ഞത്.
ഈ മാസത്തെ സ്വർണവില അറിയാം...
ഒക്ടോബർ ഒന്നിന് ഒരു പവൻ സ്വർണത്തിന്റെ വില 56400 ആയിരുന്നു, ഒക്ടോബർ രണ്ടിന് 400 രൂപ വർധിച്ചു കൊണ്ട് 56800 ലെത്തി തുടർന്ന് ഒക്ടോബർ 3 ന് 80 രൂപ വർധിച്ചുകൊണ്ട് ഒരു പവൻ സ്വർണത്തിന് 56880 ആയി ഒക്ടോബർ 4 ന് 80 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 5 ന് സ്വർണവിലയിൽ മാറ്റമിലായിരുന്നു, ഒക്ടോബർ 6 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 7 ആയ ഇന്ന് സ്വർണത്തിന് പവന് 160 രൂപ കുറച്ചു കൊണ്ട് 56800 ൽ എത്തി,
Also Read: വൃശ്ചിക രാശിക്കാർക്ക് സമ്മർദ്ദമേറും, ധനു രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
ഒക്ടോബർ 8 ന് സ്വർണവിലയിൽ മാറ്റമില്ല ഒക്ടോബർ 9 നും വിലയിൽ മാറ്റമില്ലായിരുന്നു, ഒക്ടോബർ 10 ന് 40 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായ 56200 എത്തി, ഒക്ടോബർ 11 ന് ഒറ്റയടിക്ക് 560 വര്ധിച്ചുകൊണ്ട് സ്വർണം 56,760 രൂപയായി, ഒക്ടോബർ 12 ന് വീണ്ടും 200 രൂപ വർധിച്ചുകൊണ്ട് സ്വർണവില 56960 ആയി, ഒക്ടോബർ 13 ന് വിലയിൽ മാറ്റമില്ലായിരുന്നു. ഇപ്പോഴിതാ ഒക്ടോബർ 14 നും 56960 ആയിരുന്നു, ഇന്നിതാ അതായത് ഒക്ടോബർ 15 ന് സ്വർണവില 200 രൂപ കുറഞ്ഞ് 56760 ആയിട്ടുണ്ട്. .
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.