Kerala Gold Rate Today: നേരിയ ആശ്വാസം, സ്വർണവില കുറഞ്ഞു; പവന് കുറഞ്ഞത് 240 രൂപ
റെക്കോർഡ് വിലയിലാണ് സംസ്ഥാനത്ത് നിലവിൽ സ്വർണവ്യാപാരം നടക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. 53,800 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഇന്നലെ അക്ഷയ തൃതീയ ദിനമായിരുന്നു. രണ്ട് തവണയാണ് ഇന്നലെ സ്വർണവില കൂടിയത്. 680 രൂപയാണ് ഇന്നലെ പവന് കൂടിയത്.
റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. മാർച്ചിലായിരുന്നു സ്വർണവില അരലക്ഷം കടന്നത്. പിന്നീട് ദിവസന്തോറും വില കുതിക്കുകയായിരുന്നു. ഏപ്രിൽ 19 ന് സ്വർണ്ണവില 54,500 രൂപയോടെ സർവ്വകാല റെക്കോഡിലായി. ഇതിനു ശേഷം മെയ് 1ന് പവന് 800 രൂപ കുറഞ്ഞ് 52440 ആയിരുന്നു. ഇത് സ്വർണം വാങ്ങുന്നവരിൽ ചെറിയ ആശ്വാസമുണ്ടാക്കിയെങ്കിലും അടുത്ത ദിവസം വീണ്ടും നിരാശപ്പെടുത്തി കൊണ്ട് 560 രൂപ വർധിച്ച് പവന് 53,000 ആയി.
തുടർന്നുള്ള ദിവസങ്ങളിൽ 52600, 52680, 52840 എന്നിങ്ങനെ സ്വർണ്ണ വില കുതിച്ചു. ശേഷം മെയ് 7 ന് സ്വർണ്ണ വില വീണ്ടും 53,080 രൂപയായി. മെയ് 8 ബുധനാഴ്ച സ്വർണവില 53,000 ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy