സ്റ്റാർട്ട്അപ്പുകളിലെ കൂട്ടപിരിച്ചുവിടൽ തുടരുന്നു; കൂ ആപ്പ് ഡൽഹി ഓഫീസിൽ മാത്രം പിരിച്ച് വിട്ടത് 40 പേരെ
Koo App Employees Lay Offs അതേസമയം ഇത് കൂ ആപ്ലിക്കേഷനിൽ നിന്നുമുള്ള ആദ്യ കൂട്ടപിരിച്ചുവിടൽ സംഭവമെല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ സ്റ്റാർട്ട്അപ്പിൽ ഒരു ഡെസനോളം ജീവനക്കാരെ കമ്പനി പിരിച്ചു വിട്ടിരുന്നു.
ന്യൂ ഡൽഹി : മൈക്രോ ബ്ലോഗിങ് വെബ്സൈറ്റായ ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പ് ആപ്ലിക്കേഷൻ കൂ ആപ്പിലും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടൽ. സ്റ്റാർട്ടഅപ്പിന്റെ പ്രവർത്തനം പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ഡൽഹി കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ഉത്തരേന്ത്യൻ ഓഫീസിൽ നിന്നും 40തോളം പേരെ പിരിച്ച് വിട്ടുയെന്നാണ് റിപ്പോർട്ട്. അതേസമയം ഇത് കൂ ആപ്ലിക്കേഷനിൽ നിന്നുമുള്ള ആദ്യ കൂട്ടപിരിച്ചുവിടൽ സംഭവമെല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. നേരത്തെ സ്റ്റാർട്ട്അപ്പിൽ ഒരു ഡെസനോളം ജീവനക്കാരെ കമ്പനി പിരിച്ചു വിട്ടിരുന്നു.
പുതിയ നിക്ഷേപകരെ കണ്ടെത്തുന്നതിൽ ചർച്ചയിലാണ് കമ്പനി അധികൃതർ. ഇത് സംബന്ധിച്ച് വിദേശ നിക്ഷേപകരുമായി സ്ഥാനത്തിന്റെ സിഇഒ അപ്രമേയാ രാധാകൃഷ്ണൻ ചർച്ച നടത്തിയെന്ന് ബിസിനെസ് ഓൺലൈൻ പോർട്ടലായ Inc42 റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ സ്റ്റാർട്ട്അപ്പ് പ്രതീക്ഷിച്ച നിക്ഷേപം വിദേശ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിട്ടില്ല. ടൈഗർ ഗ്ലോബൽസ ബ്ലുമീ വെഞ്ചേഴ്സ്, കലാരി കാപിറ്റൽ, എസ്സെൽ, 3വൺ4 ക്യാപിറ്റൽ തുടങ്ങിയ നിക്ഷേപകരിൽ നിന്നുമായി കൂ 44.5 മില്യൺ യുഎസ് ഡോളർ നിക്ഷേപം കൂ ആപ്പ് നേടിയെടുത്തതായും Inc42 തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.
ALSO READ : Meesho : മീഷോയുടെ സൂപ്പർസ്റ്റോർ പ്രവർത്തനം നിർത്തി; തൊഴിൽ നഷ്ടമായത് 300 - ഓളം പേർക്ക്
അതേസമയം കൂ തങ്ങളുടെ റിക്രൂട്ടിങ് പരിപാടി തുടരുന്നുമുണ്ട്. 100 മില്യൺ ഡൗൺലോഡ് ലക്ഷ്യംവെക്കുന്ന കമ്പനി ഇനിയും തൊഴിൽ അവസരങ്ങൾ ഒരുക്കുന്നുണ്ടെന്ന് കൂ-ന്റെ വക്താ് അറിയിച്ചു. പ്രധാനമായും എഞ്ചിനിയറങ് മേഖലയിലാണ് സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ തങ്ങളുടെ സ്ഥാപനത്തിൽ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ഈ വർഷം ഇതുവരെ ജോലി നഷ്ടമായത് 11,000ത്തിൽ അധികം ടെക്കികൾക്ക്
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ന് ഇതുവരെ ഏകദേശം 25,000ത്തിൽ അധികം ടെക്കികൾക്കാണ് ജോലി നഷ്മായിരിക്കുന്നത്. അതിൽ 11,000ത്തോളം പേർ 2022ലാണ്. നിരവധി ടെക്ക് സ്ഥാപനങ്ങളാണ് തങ്ങളുടെ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ജീവനക്കാരെ പിരിച്ച് വിടാൻ തീരുമാനമെടുത്തിരിക്കുന്നത്.
ALSO READ : Netflix Layoff: വരിക്കാരുടെ എണ്ണം കുറഞ്ഞു; നെറ്റ്ഫ്ളിക്സിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ
ജീവനക്കാരെ പിരിച്ച് വിട്ട ചില കമ്പനികളും അതിന്റെ കണക്കും
1. അൺഅക്കാദമി - 1,150 പേർ
2. ബൈജൂസ് - 550 പേർ
3.വേദാന്തു - 624 പേർ
4. ഒല - 500 പേർ
5. എംഫൈൻ - 600 പേർ
6. കാർസ്24 - 600 പേർ
ഈ സ്ഥാപനങ്ങൾക്ക് പുറമെ മീശോ, എംപിഎൽ, ട്രെൽ, ബ്ലിങ്കിറ്റ് തുടങ്ങിയ സ്റ്റാർട്ട്അപ്പ് കമ്പനികളും തങ്ങളുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാരെ പിരിച്ച് വിട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.