Meesho : മീഷോയുടെ സൂപ്പർസ്റ്റോർ പ്രവർത്തനം നിർത്തി; തൊഴിൽ നഷ്ടമായത് 300 - ഓളം പേർക്ക്

Meesho Layoffs  : സൂപ്പർസ്റ്റാർ ഡെലിവറി നടത്തിയിരുന്ന 90 ശതമാനം നഗരങ്ങളിലുമാണ് സേവനം അവസാനിപ്പിച്ചിരിക്കുന്നത്.  നിലവിൽ മൈസൂർ, നാഗ്പൂർ എന്നീ നഗരങ്ങളിൽ മാത്രമാണ് സൂപ്പർ സ്റ്റാറിന്റെ പ്രവർത്തനം തുടരുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 28, 2022, 01:29 PM IST
  • സൂപ്പർസ്റ്റാർ ഡെലിവറി നടത്തിയിരുന്ന 90 ശതമാനം നഗരങ്ങളിലുമാണ് സേവനം അവസാനിപ്പിച്ചിരിക്കുന്നത്.
  • നിലവിൽ മൈസൂർ, നാഗ്പൂർ എന്നീ നഗരങ്ങളിൽ മാത്രമാണ് സൂപ്പർ സ്റ്റാറിന്റെ പ്രവർത്തനം തുടരുന്നത്.
  • മീഷോയുടെ ഈ നടപടിയെ തുടർന്ന് 300 - ഓളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി Inc42 ന്റെ റിപ്പോർട്ട് വ്യക്തമാക്കി
Meesho : മീഷോയുടെ സൂപ്പർസ്റ്റോർ പ്രവർത്തനം നിർത്തി; തൊഴിൽ നഷ്ടമായത് 300 - ഓളം പേർക്ക്

ഇന്ത്യ തന്നെ ആസ്ഥാനമാക്കിയ സോഷ്യൽ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോയുടെ ഗ്രോസറി (പലവ്യഞ്ജന) ബിസ്നെസ്സായ സൂപ്പർസ്റ്റോർ ഭൂരിഭാഗം പ്രവർത്തനങ്ങളും അവസാനിപ്പിച്ചതായി റിപ്പോർട്ട്. സൂപ്പർസ്റ്റാർ ഡെലിവറി നടത്തിയിരുന്ന 90 ശതമാനം നഗരങ്ങളിലുമാണ് സേവനം അവസാനിപ്പിച്ചിരിക്കുന്നത്. നിലവിൽ മൈസൂർ, നാഗ്പൂർ എന്നീ നഗരങ്ങളിൽ മാത്രമാണ് സൂപ്പർ സ്റ്റാറിന്റെ പ്രവർത്തനം തുടരുന്നത്. ഇതിനെ തുടർന്ന് നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. മീഷോയുടെ ഈ നടപടിയെ തുടർന്ന് 300 - ഓളം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി Inc42 ന്റെ റിപ്പോർട്ട് വ്യക്തമാക്കി. എന്നാൽ മീഷോ ഈ വാർത്തകളെ കുറിച്ച് നിനിയും പ്രതികരിച്ചിട്ടില്ല. 

ഏപ്രിലിലാണ് മീഷോ തങ്ങളുടെ ഗ്രോസറി ബിസ്നെസിന് സൂപ്പർസ്റ്റോർ എന്ന് പേര് നൽകിയത്. ഫെർമിസോ എന്ന പേരിലാണ് മുമ്പ് മീഷോ ഗ്രോസറി ബിസ്നെസ് നടത്തിയിരിക്കുന്നത്. ടൈർ 2, ടൈർ 1 മാർക്കെറ്റുകളിലെ ഉപഭോക്താക്കളിലേക്ക് കൂടുതൽ ഫലപ്രദമായി സേവനം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മീഷോ സൂപ്പർ  സ്റ്റോറുകളുടെ പ്രവർത്തനം ആരംഭിച്ചത്. എന്നാൽ അതേസമയം ഫെർമിസോ സൂപ്പർസ്റ്റോറായി മാറിയപ്പോൾ 150 ഓളം തൊഴിലാളികൾക്ക് ജോലി നഷ്ടമായിരുന്നു. മീഷോയുടെ ആപ്പിൽ തന്നെ സൂപ്പർസ്റ്റോറും ഉൾപ്പെടുത്താൻ തീരുമാനിച്ചതിനാലായിരുന്നു ആളുകൾക്ക് അന്ന് തൊഴിൽ നഷ്ടമായത്.

ALSO READ: ഫേസ്ബുക്കിൽ സംഭവിക്കുന്നത് എന്ത്? അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടോ? വലഞ്ഞ് ഉപയോക്താക്കൾ

അതിന് മുമ്പ് കോവിഡ് മഹാമാരിയുടെ സമയത്ത് മീഷോ തങ്ങളുടെ 200 - ഓളം തൊഴിലാളികളെ പിരിച്ച് വിട്ടിരുന്നു. Inc42 ന്റെ റിപ്പോർട്ട് അനുസരിച്ച് അധിക ചിലവും കുറഞ്ഞ വരുമാനവുമാണ് മീഷോ സൂപ്പർ സ്റ്റോറുകളുടെ പ്രവർത്തനം അവസാനിപ്പിക്കാനുള്ള കാരണം. കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ആയിരുന്നു മീഷോ സൂപ്പർസ്റ്റോറുകളുടെ പ്രവർത്തനം ഉണ്ടായിരുന്നതും. റിപ്പോർട്ടുകൾ അനുസരിച്ച് തൊഴിലാളികളെ പിരിച്ച് വിടുന്നതിനോട് അനുബന്ധിച്ച് 2 മാസത്തെ ശമ്പളം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News