ന്യൂഡൽഹി: സ്ഥിര നിക്ഷേപം എപ്പോഴും സുരക്ഷിതമായ ഒന്നാണ്. കൂടാതെ നിങ്ങൾക്ക് ഉറപ്പുള്ള വരുമാനവും ലഭിക്കും. നിങ്ങൾക്ക് എഫ്ഡിയിൽ നിക്ഷേപിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, പുതുവർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അത് ചെയ്യാം. സ്വകാര്യ മേഖലയിലെ ഡിസിബി ബാങ്ക് ഉപഭോക്താക്കൾക്ക് ഒരു പുതിയ സമ്മാനമാണ് നൽകുന്നത്. 2 കോടി രൂപയിൽ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് വരെ (ബിപിഎസ്) ബാങ്ക് വർധിപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

DCB ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ FD നിരക്കുകൾ 2023 ഡിസംബർ 13 മുതൽ പ്രാബല്യത്തിൽ വന്നു. ഈ വർദ്ധനവിന് ശേഷം, ബാങ്ക് സാധാരണ ഉപഭോക്താക്കൾക്ക് 8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.60 ശതമാനവും ഉയർന്ന FD പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.


സ്ഥിര നിക്ഷേപ നിരക്കുകൾ


7 ദിവസം മുതൽ 45 ദിവസം വരെയുള്ള എഫ്ഡിക്ക് 3.75 ശതമാനം പലിശ
46 ദിവസം മുതൽ 90 ദിവസം വരെയുള്ള എഫ്ഡിയിൽ 4.00 ശതമാനം പലിശ
91 ദിവസം മുതൽ 6 മാസം വരെയുള്ള FD കാലയളവിൽ 4.75 ശതമാനം പലിശ
6 മാസം മുതൽ 10 മാസം വരെയുള്ള കാലയളവിലുള്ള എഫ്ഡിക്ക് 6.25 ശതമാനം പലിശ
10 മാസം മുതൽ 12 മാസം വരെയുള്ള കാലയളവിലുള്ള എഫ്ഡിക്ക് 7.25 ശതമാനം പലിശ
12 മാസം, 1 ദിവസം മുതൽ 12 മാസം 10 ദിവസം വരെയുള്ള കാലയളവിലുള്ള എഫ്ഡിക്ക് 7.85 ശതമാനം പലിശ
12 മാസം 11 ദിവസം മുതൽ 18 മാസം 5 ദിവസം വരെയുള്ള എഫ്ഡിയുടെ 7.15 ശതമാനം പലിശ
18 മാസം, ആറ് ദിവസം മുതൽ 700 ദിവസം വരെയുള്ള എഫ്ഡിക്ക് 7.55 ശതമാനം പലിശ
700 ദിവസം മുതൽ 25 മാസം വരെയുള്ള കാലയളവിലുള്ള എഫ്ഡിക്ക് 7.55 ശതമാനം പലിശ
25 മാസ കാലയളവുള്ള എഫ്ഡിക്ക് 8 ശതമാനം പലിശ
26 മാസം മുതൽ 37 മാസം വരെയുള്ള എഫ്ഡിക്ക് 7.60 ശതമാനം പലിശ
37 മാസ കാലയളവുള്ള എഫ്ഡിക്ക് 7.90 ശതമാനം പലിശ
37 മാസം മുതൽ 61 മാസം വരെയുള്ള എഫ്ഡിക്ക് 7.40 ശതമാനം പലിശ
61 മാസ കാലയളവുള്ള എഫ്ഡിക്ക് 7.65 ശതമാനം പലിശ
61 മാസം മുതൽ 120 മാസം വരെയുള്ള എഫ്ഡിക്ക് 7.25 ശതമാനം പലിശ


 



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.