LIC IPO : എൽഐസി ഓഹരി വിൽപന നാളെ മുതൽ; ഓഹരി വാങ്ങിക്കുന്നതിന് മുമ്പ് ഇവ മനസിൽ കരുതുക
LIC IPO Shares Price 69 രൂപയായിരുന്നു ജിഎംപി ഇന്ന് മെയ് മൂന്നിന് 85 രൂപയായി ഉയർന്നു. ഇത് എൽഐസിയുടെ ഐപിയോയ്ക്ക് മികച്ച തുടക്കം ലഭിക്കുമെന്നാണ് മാർക്കറ്റ് നിരീക്ഷകർ അറിയിക്കുന്നത്.
ന്യൂ ഡൽഹി : രാജ്യത്തെ ഏറ്റവും വലിയ ഓഹരി വിൽപനയായ എൽഐസി ഐപിഒ-യ്ക്ക് നാളെ തുടക്കം. നാളെ മെയ് നാലിന് ആരംഭിക്കുന്ന ഓഹരി വിൽപന ഈ മാസം ഒമ്പത് വരെ നീണ്ട് നിൽക്കും. നാളെ ഓഹരി വിൽപനയ്ക്കെത്തുന്ന എൽഐസിയുടെ ഗ്രേ മാർക്കിറ്റിങ് പ്രീമിയം (ജിഎംപി) ഇന്നലെയും ഇന്നുമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. സ്റ്റോക്കിലെത്തിക്കുന്നതിന് മുമ്പുള്ള ഓഹരിയുടെ വിപണി മൂല്യമാണ് ജിഎംപി. 69 രൂപയായിരുന്നു ജിഎംപി ഇന്ന് മെയ് മൂന്നിന് 85 രൂപയായി ഉയർന്നു. ഇത് എൽഐസിയുടെ ഐപിയോയ്ക്ക് മികച്ച തുടക്കം ലഭിക്കുമെന്നാണ് മാർക്കറ്റ് നിരീക്ഷകർ അറിയിക്കുന്നത്.
എൽഐഎസി ഐപിഒയ്ക്ക് മുന്നോടിയായി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്
1. എൽഐസി ഐപിഒ ജിഎംപി - മാർക്കറ്റ് റിപ്പോർട്ട് പ്രകാരം ഇന്ന് എൽഐസി ഐപിഒ ജിഎംപി 85 രൂപയാണ് രേഖപ്പെടുത്തിരിക്കുന്നത്. ഇന്നലെ തിങ്കാളാഴ്ച എൽഐസി ഐപിഒയുടെ ജിഎംപി 69 രൂപയായിരുന്നു.
ALSO READ : LIC IPO : എൽഐസിയുടെ പ്രഥമ ഒഹരിവില 902-949 രൂപ; പ്രാഥമിക വിൽപന 21,000 കോടി രൂപയ്ക്ക്
2. എൽഐസി ഐപിഒ എന്ന് മുതൽ എന്ന് വരെ - നാളെ മെയ് നാല് മുതലാണ് എൽഐസി ഓഹരി വിൽപന ആരംഭിക്കുന്നത്. മെയ് 9ന് അവസാനിക്കുകയും ചെയ്യും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എൽഐസിയുടെ ആക ഓഹരിയുടെ 3.5 ശതമാനമാണ് നാളെ പൊതുമാർക്കറ്റിൽ ഇറക്കുന്നത്.
3. എൽഐസി ഓഹരികളുടെ വില- ഐഐസിയുടെ ഒരു ഓഹരിക്ക് വില നിശ്ചയിച്ചിരിക്കുന്നത് 902 രൂപ മുതൽ 949 രൂപ വരെയാണ്.
4. എൽഐസിയുടെ ആകെ ഓഹരി - 21,000 കോടിയുടെ വിൽക്കാനാണ് സർക്കാർ ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതിന്റെ ഒരു 3.5 ശതമാനമാണ് നാളെ വിപണിയിൽ ഇറക്കുന്നത്.
5. എൽഐസി ഐപിഒയുടെ ഒരു ലോട്ടിൽ എത്ര ഷെയറുകളുണ്ട് - ഒരു ലോട്ടിൽ ആകെ 15 ഓഹരികളാണ് ലഭിക്കുന്നത്. ഒരാൾക്ക് കുറഞ്ഞത് ഒരു ലോട്ടും പരമാവധി 14 ലോട്ടുകളുമാണ് തിരഞ്ഞെടുക്കാൻ സാധിക്കുന്നത്.
ALSO READ : LIC Customer Alert! കന്യാദാൻ പോളിസി വ്യാജം, ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കി LIC
6. എൽഐസി ഐപിഒയോയ്ക്ക് എത്ര തുക വരെ നിക്ഷേപിക്കാം- ഏറ്റവും കുറഞ്ഞത് 14, 235 രൂപയാണ് ചിലവാക്കാൻ സാധിക്കുന്നത്. പരമാവധി ഒരു റീടേയിൽ നിക്ഷേപകന് സാധിക്കുന്നത് 1,99,290 രൂപയുടെ നിക്ഷേപമാണ്.
7. നിലവിൽ പോളിസി ഉള്ളവർക്ക് ഒരു ഷെയറിന് 60 രൂപ കിഴിവ് ലഭിക്കുന്നതാണ്. എൽഐസി ജീവനക്കാർക്കും ഏജന്റുമാർക്കും 45 രൂപയുമാണ് ഒരു ഓഹരിക്ക് കിഴിവ് ലഭിക്കുക.
8. എൽഐസി ഐപിഒ അലോട്ട്മെന്റ് തിയതി - മെയ് 12ന് പ്രഖ്യാപിക്കും
9. എൽഐസി ഐപിഒ ലിസ്റ്റ് ചെയ്യുന്നത്. ബിഎസ്ഇയിലും എൻഎസ്ഇയിലും മെയ് 17ന് ലിസ്റ്റ് ചെയ്യും.
10 കെഫിൻ ടെക്നോളജീസ് ലിമിറ്റഡാണ് എൽഐസി ഐപിഒയുടെ ഔദ്യോഗിക രജിസ്റ്റാർ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.