വീണ്ടും മുഖ്യപലിശനിരക്ക് ഉയർത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മുഖ്യപലിശനിരക്കായ റിപ്പോനിരക്കില്‍ അരശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.4 ശതമാനമായി ഉയര്‍ന്നു. രാജ്യം നേരിടുന്നത് ഉയര്‍ന്ന പണപ്പെരുപ്പമാണെന്നും ഇതിനെ നിയന്ത്രണവിധേയമാക്കാനാണ് നടപടിയെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ പണ വായ്പ അവലോകന യോഗങ്ങളിലും പലിശനിരക്ക് വര്‍ധിപ്പിച്ചിരുന്നു. പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിന് മുകളില്‍ തന്നെ നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തവണയും മുഖ്യപലിശനിരക്ക് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നത്. മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധന വരുത്തിയിരുന്നത്. 


ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി ഉയർന്നിട്ടുണ്ട്. ആര്‍ബിഐയുടെ പ്രഖ്യാപനം വരും മുമ്പെതന്നെ ബാങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തിതുടങ്ങിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ യോഗത്തില്‍ മുക്കാല്‍ശതമാനം വര്‍ധനവാണ് പ്രഖ്യാപിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.