പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എം.എൻ. മഹേഷ് നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത്. ശേഷം തന്ത്രി ഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. നട തുറന്ന ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടായിരുന്നില്ല. കർക്കടകം ഒന്നായ നാളെ പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. പതിവു അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും. പടി പൂജ, ഉദയാസ്തമയ പൂജ എന്നിവ എല്ലാ ദിവസവും ഉണ്ടാകും. ജൂലൈ 20 ന് രാത്രി 10ന് നട അടയ്ക്കും.
Jupiter Retrograde: 85 ദിവസങ്ങൾക്ക് ശേഷം വ്യാഴം വിപരീത ദിശയിൽ നീങ്ങും; നേട്ടം ഇവർക്ക്
എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയം കഴിയുമ്പോൾ അതിന്റെ രാശിമാറാറുണ്ട്. ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം എല്ലാ രാശികളെയും ബാധിക്കും. വ്യാഴം അതിന്റെ ചലനത്തിൽ മാറ്റം വരുത്താൻ പോകുകയാണ്. മെയ് 1 മുതൽ ഇടവം രാശിയിലാണ് വ്യാഴം സഞ്ചരിക്കുന്നത്. 2025 മെയ് 13ന് മാത്രമെ ഇനി വ്യാഴം രാശിമാറ്റം നടത്തുകയുള്ളൂ. എന്നാൽ അതിന് മുൻപായി ഇടവം രാശിയിൽ വിപരീത ദിശയിൽ വ്യാഴം സഞ്ചരിക്കും.
ഒക്ടോബർ 9ന് വ്യാഴം ഇടവം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കാൻ തുടങ്ങും. അടുത്ത വർഷം, അതായത് 2025 ഫെബ്രുവരി 4 വരെ ഇതേ അവസ്ഥയിൽ തുടരും. 119 ദിവസമാണ് വ്യാഴം ഇടവം രാശിയിൽ വിപരീത ദിശയിൽ സഞ്ചരിക്കുന്നത്. മൂന്ന് രാശികൾക്ക് ഇത് വലിയ നേട്ടങ്ഹൾ നൽകും. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം...
മിഥുനം: ഈ രാശിക്കാരുടെ സന്തോഷവും ഭാഗ്യവും വർധിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം കൈവരിക്കും. പുതിയ വരുമാന സ്രോതസ്സുകളിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ആത്മവിശ്വാസം വർധിക്കും. തൊഴിലിനും ബിസിനസിനും സമയം അനുകൂലമാണ്. ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും.
കന്നി: ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. കരിയറിൽ മികച്ച വിജയമുണ്ടാകും.
വൃശ്ചികം: വ്യാഴത്തിന്റെ വക്രഗതി വൃശ്ചികം രാശിക്കാരെ സമ്പന്നരാക്കും. വിദ്യാർത്ഥികൾ മത്സര പരീക്ഷകളിൽ വിജയം നേടും. ഔദ്യോഗിക ജീവിതത്തിൽ പുതിയ നേട്ടങ്ങൾ കൈവരിക്കും. തൊഴിൽ സംബന്ധമായി വിദേശയാത്ര വേണ്ടിവരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.