LPG Cylinder Price Hike 1st April 2022: ഇന്ന് ഏപ്രിൽ 1 സാമ്പത്തിക വർഷത്തിന്റെ തുടക്ക ദിനം. നിരവധി മാറ്റങ്ങളോടെയാണ് സാമ്പത്തിക വർഷം ആരംഭിച്ചത് തന്നെ അതിനിടയിൽ ഇരുട്ടടിപോലെ ഇന്ന് മുതൽ എൽപിജി സിലിണ്ടറുകളുടെ പുതിയ നിരക്ക് പുറത്തിറക്കിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



ഇക്കുറി വിലക്കയറ്റത്തിനിടയിൽ കനത്ത അടിയാണ് ഉപഭോക്താക്കൾക്ക് എന്ന കമ്പനികൾ നൽകിയിരിക്കുന്നത്.  കാരണം ഒറ്റയടിക്ക് വർധിപ്പിച്ചത് 250 രൂപയാണ്.  എങ്കിലും ഗാർഹിക പാചകവാതക സിലിണ്ടറുകളിലെ വിലയിൽ മാറ്റമില്ല എന്നത് ഒരാശ്വാസമാണ്. അതുകൊണ്ടുതന്നെ ഗാർഹിക ഉപഭോക്താക്കൾക്ക് തൽക്കാലം പ്രശ്നമില്ല. 


Also Read: LPG Price Hike: പാചക വാതക വിലയിൽ വൻ വർധന; വാണിജ്യ സിലിണ്ടറിന് വർധിച്ചത് 106.50 രൂപ!


ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്ക് 10 ദിവസം മുമ്പാണ് വർധിപ്പിച്ചത്.  ഇതിനുമുൻപ് മാർച്ച് 22ന് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.  അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില തുടർച്ചയായി കുതിക്കുകയാണ്. 


മാർച്ച് 22 ന് ഗാർഹിക പാചക സിലിണ്ടറിന്റെ വിലയിൽ 50 രൂപ വർധിപ്പിച്ചിട്ടുണ്ട്.   അതായത് 2021 ഒക്ടോബർ 6 ന് ശേഷം ഗാർഹിക എൽപിജി സിലിണ്ടറിന്റെ നിരക്കിൽ മാറ്റമൊന്നും ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ന് അതായത് പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനത്തിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ഡൽഹിയിൽ 949.50 രൂപയ്ക്കും കൊൽക്കത്തയിൽ 976 രൂപയ്ക്കും മുംബൈയിൽ 949.50 രൂപയ്ക്കും ചെന്നൈയിൽ 965.50 രൂപയ്ക്കും ലഭ്യമാണ്.


Also Read: Free LPG Cylinder: എല്ലാ കുടുംബങ്ങള്‍ക്കും വര്‍ഷത്തില്‍ 3 LPG സിലിണ്ടര്‍ സൗജന്യം..! പ്രഖ്യാപനവുമായി ഗോവ സര്‍ക്കാര്‍


19 കിലോഗ്രാം എൽപിജി സിലിണ്ടർ മാർച്ച് 1 ന് 2012 രൂപയ്ക്ക് ഡൽഹിയിൽ ലഭ്യമായിരുന്നു എന്നാൽ അത് മാർച്ച് 22 ആയപ്പോഴേക്കും 2003 രൂപയായി കുറച്ചിരുന്നു. എന്നാൽ ഇന്നുമുതൽ ഡൽഹിയിൽ ഇതിന്റെ വില 2253 രൂപയാണ്. അതുപോലെ കൊൽക്കത്തയിൽ 2087 രൂപയ്ക്ക് പകരം 2351 രൂപയും മുംബൈയിൽ 1955ന് പകരം 2205 രൂപയും ഇന്ന് മുതൽ ചെലവഴിക്കേണ്ടി വരും. അതുപോലെ ചെന്നൈയിൽ 2138 രൂപയ്ക്ക് പകരം 2406 രൂപ ഇന്നുമുതൽ നൽകേണ്ടി വരും. മാർച്ച് ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 105 രൂപ വർധിപ്പിച്ചിരുന്നു, ശേഷം മാർച്ച് 22 ന് 9 രൂപ കുറച്ചിരുന്നു.


Also Read: മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; മരുന്നുകൾക്ക് വിലകൂടും, പാരാസെറ്റമോളിന് 1.01 രൂപയാകും 


2021 ഒക്ടോബറിനും 2022 ഫെബ്രുവരി 1 നും ഇടയിൽ വാണിജ്യ സിലിണ്ടറിന്റെ വില 170 രൂപ വർധിച്ചുവെന്നത് ശ്രദ്ധേയമാണ്.  ഡൽഹിയിൽ ഒക്ടോബർ ഒന്നിന് വാണിജ്യ സിലിണ്ടറിന്റെ വില 1736 രൂപയും 2021 നവംബറിൽ 2000 രൂപയും 2021 ഡിസംബറിൽ 2101 രൂപയുമായിരുന്നു. ഇതിനുശേഷം ജനുവരിയിൽ വീണ്ടും വിലക്കുറവുണ്ടായി, 2022 ഫെബ്രുവരിയിൽ ഇത് വീണ്ടും വിലകുറഞ്ഞ് 1907 രൂപയിലെത്തി. ഇതിനുശേഷം ഇന്ന് അതായത് 2022 ഏപ്രിൽ 1 ന് ഇതിന്റെ വില 2253 രൂപയിലെത്തിയിരിക്കുകയാണ്.


Also Read: Viral VIdeo: ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകി യുവാവ്..!


എന്നാൽ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 256 രൂപയാണ് വർധിച്ചത്.  ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറുകളുടെ വില 2256 രൂപ ആയിട്ടുണ്ട്. ഇന്ധന വില വർധനവിന്റെ ഇടയിൽ പാചകവാതത്തിന്റെ വില വർധിക്കുന്നത് ശരിക്കും ജനങ്ങളെ നട്ടംതിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. സിഎൻജിയുടെ വിലയും കൂട്ടിയിട്ടുണ്ട്.  കിലോയ്ക്ക് 75 രൂപയുണ്ടായിരുന്ന സിഎൻജിക്ക് ഇന്നുമുതൽ 80 രൂപ നൽകണം. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.