Viral VIdeo: ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകി യുവാവ്..!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമൻ രാജവെമ്പാലയ്ക്ക് ഒരു ഭയവും ഇല്ലാതെ ബക്കറ്റിൽ നിന്നും വെള്ളം പകർന്നു കൊടുക്കുന്ന യുവാവിനെ. വീഡിയോ കണ്ട പലർക്കും ഞെട്ടലാണ്. 

Written by - Ajitha Kumari | Last Updated : Mar 31, 2022, 03:29 PM IST
  • ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകി യുവാവ്
  • സോഷ്യൽ മീഡിയയുടെ ലോകം എന്നുപറയുന്നത് ശരിക്കും വിചിത്രമാണ്
  • പാമ്പുകളെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്
Viral VIdeo: ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകി യുവാവ്..!

Viral Video: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമൻ രാജവെമ്പാലയ്ക്ക് ഒരു ഭയവും ഇല്ലാതെ ബക്കറ്റിൽ നിന്നും വെള്ളം പകർന്നു കൊടുക്കുന്ന യുവാവിനെ. വീഡിയോ കണ്ട പലർക്കും ഞെട്ടലാണ്. 

Also Read: Viral Video: മാനിനെ വരിഞ്ഞുമുറുക്കി വിഴുങ്ങാന്‍ ഒരുങ്ങുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!! പിന്നീട് സംഭവിച്ചത്

സോഷ്യൽ മീഡിയയുടെ ലോകം എന്നുപറയുന്നത് ശരിക്കും വിചിത്രമാണ്. കാരണം ഇവിടെ പലപ്പോഴും വൈറലാകുന്ന വിഡിയോകൾ നമുക്കൊന്ന് സങ്കൽപ്പിക്കാൻ പോലും പറ്റാത്ത തരത്തിലുള്ളവയാണ്.  

സാധാരണ പാമ്പുകളെ ഏറ്റവും അപകടകാരിയായ ജീവികളിൽ ഒന്നായിട്ടാണ് കണക്കാക്കുന്നത്. ഇവയിൽ ധാരാളം ഇനങ്ങൾ ഉണ്ട്. മാത്രമല്ല അവയിൽ പലതും ഭയങ്കര അപകടകാരികളുമാണ്. പാമ്പുകളെ കാണുമ്പോൾ പലർക്കും പേടിയും അസ്വസ്ഥതയും തോന്നുമെങ്കിലും ചിലർക്ക് അങ്ങനെ ഒന്നും തോന്നില്ല മാത്രമല്ല ഇവയെ എളുപ്പത്തിൽ സുഹൃത്തുക്കളാക്കുകയും നിയന്ത്രിക്കുകയും ചെയ്യാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Also Read:   Viral Video: കാട്ടിൽ ബദ്ധശത്രുക്കളായ മൂർഖനും കീരിയും മുഖാമുഖം..!

വേനൽക്കാലം ആരംഭിച്ചു. പലയിടങ്ങളും ഇപ്പോഴേ ചുട്ടുപൊള്ളുകയാണ്. ഈ സമയം മനുഷ്യനെന്നല്ല പക്ഷി-മൃഗാദികളും ചൂട് കാരണം  വലയുകയാണ്. വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു ഭീമൻ രാജവെമ്പാല ചൂടിൽ എന്തുമാത്രം  ബുദ്ധിമുട്ടുന്നുവെന്ന്. മാത്രമല്ല ടാപ്പിന് സമീപം വന്ന് ഇരിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  അപ്പോൾ ഒരാൾ അതുവഴി കടന്നുപോകുകയും രാജവെമ്പാലയെ കണ്ടിട്ട് ബക്കറ്റിൽ വെള്ളം നിറച്ച് അതിന്റെ തലയിൽ ഒഴിക്കുന്നതും കാണാം. 

Also Read: ആദ്യം മൂർഖനെ മാളത്തിൽ നിന്നും പൊക്കി, ശേഷം ജീവനോടെ വിഴുങ്ങി..! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

വെള്ളം തലയിൽ ഒഴിക്കുന്നത് രാജവെമ്പാല ആസ്വദിക്കുന്നത് കണ്ടാൽ നമുക്ക് ഒരു കുട്ടിയുടെ തലയിൽ വെള്ളമൊഴിക്കുമ്പോൾ കാണുന്ന ഒരു അനുഭവമാണ് തോന്നുന്നത്. മറ്റൊരു കാര്യം എന്നുപറയുന്നത് ഇത്രയും വലിയ രാജവെമ്പാലയെ കണ്ടിട്ട് ആ യുവാവിന് ഇരു പേടിയും ഉണ്ടായില്ല എന്നതാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ നല്ല രീതിയിൽ വൈറലാകുകയാണ്. വീഡിയോ വൈറലാകുന്നു...

 

Also Read: Viral Video: രാജവെമ്പാലയോട് മുട്ടാൻ ചെന്ന ചേര, പിന്നെ സംഭവിച്ചത്..!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഈ വീഡിയോ സാധാരണ ആരും കണ്ടിട്ടുണ്ടാവില്ല.  രാജവെമ്പാലയുടെ ഈ വീഡിയോ rasal_viper എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ്  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടതിന് ശേഷം സോഷ്യൽ മീഡിയ ആരാധകർ നിരവധി കമന്റുകളാണ് നൽകിയിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 37.9 k വ്യൂസും ഏതാണ്ട് രണ്ടായിരത്തിലേറെ ലൈക്‌സും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News