Rule Changes From Today: മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; മരുന്നുകൾക്ക് വിലകൂടും, പാരാസെറ്റമോളിന് 1.01 രൂപയാകും

Rule Changes From Today: പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം. നിത്യജീവിതത്തെ ബാധിക്കുന്ന അനേകം മാറ്റങ്ങളോടെയാണ് പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 08:21 AM IST
  • മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം
  • നിത്യജീവിതത്തെ ബാധിക്കുന്ന അനേകം മാറ്റങ്ങളോടെയാണ് പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്
  • ജീവൻരക്ഷയ്‌ക്കുള്ളത് ഉൾപ്പെടെ 872 മരുന്നുകളുടെ വിലയാണ് ഇന്നുതൽ വർദ്ധിക്കുന്നത്
Rule Changes From Today: മാറ്റങ്ങളുമായി പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; മരുന്നുകൾക്ക് വിലകൂടും, പാരാസെറ്റമോളിന് 1.01 രൂപയാകും

ന്യൂഡൽഹി: Rule Changes From Today: പുതിയ സാമ്പത്തിക വർഷത്തിന് ഇന്ന് തുടക്കം. നിത്യജീവിതത്തെ ബാധിക്കുന്ന അനേകം മാറ്റങ്ങളോടെയാണ് പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.   ഇതിന്റെ അടിസ്ഥാനത്തിൽ ജീവൻരക്ഷയ്‌ക്കുള്ളത് ഉൾപ്പെടെ 872 മരുന്നുകളുടെ വിലയാണ് ഇന്നുതൽ വർദ്ധിക്കുന്നത്.
 
10.76% വരെയുള്ള റെക്കോർഡ് വിലവർധനയാണ് നിലവിൽ വരുന്നത്. പാരസെറ്റമോൾ ഇനി ഒന്നിന് (500 മില്ലിഗ്രാം) 0.91 രൂപയെന്നത് 1.01 രൂപ വരെയാകും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണ് ചില്ലറ വിൽപനയ്‌ക്കുള്ള വിലയും നിർണയിക്കുന്നത്. പക്ഷെ നേരത്തെ മൊത്തവില നാലു ശതമാനംവരെ കൂടിയപ്പോഴും ചില്ലറ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണത്തെ പത്തുശതമാനത്തിലധികമുള്ള വർധന ചില്ലറവിലയിലും പ്രതിഫലിക്കും.

Also Read: EPFO Alert!! അറിയാതെപോലും ഇക്കാര്യം ചെയ്യരുത്, ചെയ്താല്‍ അക്കൗണ്ട് ശൂന്യമാകും, മുന്നറിയിപ്പുമായി EPFO

പനി, ഇൻഫക്ഷനുകൾ, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, ത്വക് രോഗങ്ങൾ, അനീമിയ തുടങ്ങിയവയ്‌ക്കുള്ള മരുന്നുകളുടെ വിലയാണ് ഉയർന്നത്.  കൂടാതെ  ഫിനോർബാർബിറ്റോൺ, ഫിനൈറ്റോയിൻ സോഡിയം, അസിത്രോമൈസിൻ, ഫോളിക് ആസിഡ് എന്നിവയും വിലകൂടുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്. 

കൂടാതെ പിഎഫ് ജീവനക്കാരുടെ വിഹിതമായി പ്രതിവർഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന പലിശയ്ക്ക് ഈ സാമ്പത്തിക വർഷം മുതൽ ആദായ നികുതി ബാധകമായിരിക്കും.  മാത്രമല്ല ഇവർക്ക് പിഎഫ് അക്കൗണ്ടിന് കീഴിൽ രണ്ട് അക്കൗണ്ടുകൾ വേണമെന്ന നിബന്ധന ഇന്ന് നിലവിൽ വരും. 

Also Read: Viral VIdeo: ദാഹിച്ചു വലഞ്ഞെത്തിയ രാജവെമ്പാലയ്ക്ക് ദാഹജലം നൽകി യുവാവ്..!

75 വയസ് കഴിഞ്ഞവർക്ക് ആദായനികുതി റിട്ടേൺ ഫയലിങ് ഒഴിവാക്കാനുള്ള തീരുമാനം ഈ സാമ്പത്തിക വർഷം നടപ്പാകും. വസ്തു വിൽക്കുമ്പോൾ മുദ്ര വില/ പ്രതിഫലത്തുക 50 ലക്ഷം രൂപയിൽ കൂടിയാൽ അധികത്തുകയുടെ ഒരുശതമാനം നികുതി സ്രോതസ്സിൽ പിടിക്കും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News