LPG Cylinder Price: വീണ്ടും ഇരുട്ടടി; തുടർച്ചയായ അഞ്ചാം തവണയും ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിച്ചു!
LPG Cylinder Price: വർഷത്തിന്റെ അവസാനമാസവും ഉപഭോക്താക്കൾക്ക് ഇരുട്ടടി. ഈ മാസവും ഗ്യാസ് സിലിണ്ടറിൻ്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 16.50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി: മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് വീണ്ടും ഇരുട്ടടി. പാചക വാതക വില തുടർച്ചയായ അഞ്ചാം മാസവും വർധിപ്പിച്ചിരിക്കുകയാണ്. വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയാണ് വീണ്ടും വർധിപ്പിച്ചിരിക്കുന്നത്.
Also Read: കരതൊട്ട് ഫിൻജാൽ ചുഴലിക്കാറ്റ്; തമിഴ്നാട് അതീവ ജാഗ്രതയിൽ, കനത്ത മഴ, വെള്ളക്കെട്ട്
സിലിണ്ടറിന് 16.50 രൂപയാണ് ഇന്ത്യൻ ഓയിൽ വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. ഈ വർദ്ധനവിന് ശേഷം ഡൽഹിയിൽ 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറിൻ്റെ വില 1818.50 രൂപയിലെത്തിയിട്ടുണ്ട്. എങ്കിലും ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല. ഡൽഹിയിൽ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിൻ്റെ വില 808 രൂപയായി തുടരുന്നു. 2024 ആഗസ്റ്റ് മുതൽ അതിൽ മാറ്റമില്ലാതെ തുടരുകയാണ്.
കേരളത്തിൽ 17 രൂപയോളം വർച്ചിട്ടുണ്ട്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിൻ്റെ പുതുക്കിയ വില. ചെന്നൈയിൽ 1980.5 രൂപയായും വില വർധിച്ചിട്ടുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾക്കായി ഈ സിലിണ്ടറുകൾ ഉപയോഗിക്കുന്ന റെസ്റ്റോറൻ്റുകൾ, ഹോട്ടലുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെ ഈ വിലകയറ്റം ശരിക്കും ബാധിക്കും. പുതുക്കിയ വിളകൾ ഇന്ന് മുതൽ പ്രാവർത്തികമാകും.
Also Read: കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടുത്തം; ആളപായമില്ല!
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ വിപണന കമ്പനികൾ വിലയിൽ മാറ്റുമുണ്ടാക്കുന്നത്. ആഗസ്റ്റിൽ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന് 6.50 രൂപ വർധിപ്പിച്ചിരുന്നു. ശേഷം സെപ്റ്റംബറിൽ 39 രൂപയും ഒക്ടോബറിൽ 48.5 രൂപയും നവംബറിൽ 61.50 രൂപയും ഡിസംബറിൽ 16.50 രൂപയുമാണ് വർധിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.