കൊച്ചി: കൊച്ചിയിൽ രണ്ടിടത്ത് തീപിടുത്തം. എറണാകുളം സൗത്തിൽ ആക്രി ഗോഡൗൺ അർധരാത്രി ഒരു മണിയോടെയുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത് നാല് മണിക്കൂറിന് ശേഷം.
Also Read: വിവാഹ അഭ്യർത്ഥന നിരസിച്ചു, പെൺകുട്ടിയുടെ അച്ഛനെ തലയ്ക്ക് അടിച്ചു കൊന്നു
ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് മുക്കാൽ മണിക്കൂറോളം ട്രെയിൻ ഗതാഗതം നിർത്തിവച്ചിരുന്നു. മറ്റൊരു തീപിടിത്തം ഉണ്ടായത് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമാണ്. ഇവിടെ ഹോട്ടലിലെ പാർക്കിംഗ് ഏരിയയിലുണ്ടായ തീപിടിത്തത്തിൽ വാഹനങ്ങൾ കത്തിയമർന്നു.
സൗത്ത് മേൽപ്പാലത്തിനടിയിലുള്ള ആക്രി ഗോഡൗനിലുണ്ടായ തീപിടുത്തം മണിക്കൂറുകൾ പരിശ്രമിച്ചാണ് അഗ്നിരക്ഷാ സേന കെടുത്തിയത്. സമീപത്തെ വീട്ടുകാരെ പോലീസ് ഒഴിപ്പിച്ചിരുന്നു. സിനിമാ നിർമാതാവ് രാജു ഗോപിയുടെ ഉടമസ്ഥതയിലുള്ള ആക്രി ഗോഡൗണിനാണ് തീ പിടിച്ചത്.
Also Read: മേട രാശിക്കാർക്ക് ആത്മവിശ്വാസം ഏറും, തുലാം രാശിക്കാർ ജോലിയിൽ ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!
ഗോഡൗണിനകത്ത് തൊഴിലാളികളുണ്ടായിരുന്നത് ആശങ്കയുണ്ടാക്കിയെങ്കിലും പോലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും സമയോചിത ഇടപെടലിലൂടെ എല്ലാവരെയും രക്ഷപ്പെടുത്തി. ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നതെന്ന് കൊച്ചി എസിപി രാജ്കുമാർ അറിയിച്ചു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു തീപിടുത്തം നടന്ന നെടുമ്പാശേരിയിൽ വിമാനത്താവളത്തിന് സമീപത്തെ ആപ്പിൾ റസിഡൻസിയിൽ അർധരാത്രിയോടെയായിരുന്നു സംഭവം നടന്നത്. കാർ പാർക്കിംഗ് ഏരിയയിലുണ്ടായ അഗ്നിബാധയിൽ ഒരു കാർ പൂർണമായും 3 കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും കത്തിയമർന്നു. രണ്ടിടത്തും ആളപായമില്ല. അഗ്നിരക്ഷാ സേനയെത്തി തീയണച്ചിട്ടുണ്ട്. ഒരു മുറിയിൽ കുടുങ്ങിയ പെൺകുട്ടിയെ വൈദ്യുതി പൂർണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ച് അധികൃതർ രക്ഷപ്പെടുത്തിയിരുന്നു. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചതായിട്ടാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.