ന്യൂഡൽഹി: മാസത്തിന്റെ ആദ്യ ദിനത്തിൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി. രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചിരിക്കുകയാണ്.   വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വിലയാണ് വീണ്ടും വർധിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഈ സംസ്ഥാനത്തെ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം; DA DR ഒരു ഗഡു അനുവദിച്ചു!


 


19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് ഇന്നുമുതൽ വർധിച്ചിരിക്കുന്നത്. IOCL കണക്കുകൾ പ്രകാരം ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില ഇന്ന് മുതൽ 1802 രൂപയായിട്ടുണ്ട്. കൊൽക്കത്തയിൽ ഗ്യാസ് സിലിണ്ടറിൻ്റെ വില ഇപ്പോൾ 1911.50 ഉം. മുംബൈയിൽ നിലവിൽ ഗ്യാസ് സിലിണ്ടർ വില 1754.50 രൂപയും ചെന്നൈയിൽ 1964.00 രൂപയുമാണ് നിലവിലെ വില.


Also Read: കേരളപ്പിറവി 2024: അറുപത്തിയെട്ടിന്റെ നിറവിൽ ഐക്യകേരളം


എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ വിപണന കമ്പനികൾ വില മാറ്റുന്നത്. നേരത്തെ ആഗസ്റ്റിൽ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന് 6.50 രൂപ വർധിപ്പിച്ചിരുന്നു. ശേഷം സെപ്റ്റംബറിൽ 39 രൂപയും ഒക്ടോബറിൽ 48.5 രൂപയും വർധിപ്പിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.