അബുദാബി: ലുലു ​ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എംഎ യൂസഫലിയെ (MA Yusuff Ali) അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിയുടെ വൈസ് ചെയർമാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ അബ്ദുല്ല മുഹമ്മദ് അൽ മസ്റൂയിയാണ് ചെയർമാൻ (Chairman).


COMMERCIAL BREAK
SCROLL TO CONTINUE READING

അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി ബോർഡ് പുനസംഘടിപ്പിച്ചുകൊണ്ട് അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിറക്കി. അബുദാബിയുടെ വാണിജ്യ വ്യവസായ രം​ഗത്ത് നിന്നുള്ള 29 അം​ഗ കമ്മിറ്റിയിൽ യൂസഫലിയാണ് ഏക ഇന്ത്യക്കാരൻ.


ALSO READ: Oman: Covid നിയന്ത്രണങ്ങളില്‍ മാറ്റം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക്​ ഇനി മുതല്‍ Hotel quarantine വേണ്ട


കമ്മിറ്റിയിൽ മൂന്ന് പേർ വനിതകളാണ്. അബുദാബി ചേംബർ ഡയറക്ടേഴ്സ് ബോർഡിലേക്കുള്ള നിയമനത്തിൽ അഭിമാനമുണ്ടെന്ന് എംഎ യൂസഫലി പറഞ്ഞു. അബുദാബിയുടെ ദീർഘദർശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുന്നു. ഉത്തരവാദിത്വം നിറവേറ്റാൻ ആത്മാർഥമായി പ്രയത്നിക്കും. യുഎഇയുടെയും (UAE) ഇന്ത്യയുടെയും ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും യൂസഫലി വ്യക്തമാക്കി.


അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണയ്ക്കുമുള്ള അംഗീകാരമായി യുഎഇയുടെ ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡ് നൽകി അബുദാബി സർക്കാർ യൂസഫലിയെ ആദരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.