New Delhi : സീ എന്റെർടെയ്ൻമെന്റ് എന്റർപ്രൈസിസിനെതിരെ (ZEEL) നാഷ്ണൽ കമ്പനി ലോ ട്രിബ്യണൽ ഉത്തരവിറക്കിയെന്നുള്ള മാധ്യമ റിപ്പോർട്ടുകൾ വ്യാജം. പുറത്ത് വന്നിരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധവും പൊള്ളയുമായ വാർത്തയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ റിപ്പോർട്ടുകളിൽ പറയുന്നത് പോലെ NCLT (National Company Law Tribunal) അത്തരത്തിൽ ഒരു ഉത്തരവും പാസാക്കിട്ടില്ല.


ALSO READ : ZEEL Board മാറ്റം വരുത്തണമെന്ന് Invesco, ബോർഡിലേക്ക് അമേരിക്കൻ കമ്പനി നിർദേശിക്കുന്നവരുടെ യോഗ്യത എന്താണെന്ന് ചോദ്യം ഉയരുന്നു


"കമ്പനിയുടെ ബോർഡ് ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമാനുസൃതമായി അനുവദിച്ചിട്ടുള്ള സമയത്ത് യോഗം ചേരാൻ തീരുമാനിച്ചു. ഓഹരിയുടമകളുടെ താൽപ്പര്യവും നിയമവും അനുസരിച്ച് അവർക്ക് ആവശ്യമായ എല്ലാ നടപടികളും കമ്പനി സ്വീകരിക്കുന്നത് തുടരും" NCLT യുമായി സംബന്ധിച്ചുള്ള വാർത്തകൾ നിലനിൽക്കെ ZEEL ഓദ്യോഗികമായി പ്രസ്താവനയിലൂടെ അറിയിച്ചു.


അടുത്തിടെയാണ് ZEEL സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്ക് ഇന്ത്യയുമായി ലയിച്ചത്.


ALSO READ : Zeel-Sony Merger: സീ എന്റർടൈൻമെന്റ്-സോണി പിക്ചേഴ്സ് ലയനം: പുനീത് ഗോയങ്ക പുതിയ കമ്പനിയുടെ MD-CEO ആയി തുടരും


SPNI യുടെ മാതൃ സ്ഥാപനമായ സോണി പിക്ചേഴ്സ് എന്റർടൈൻമെന്റ് 1.575 ബില്യൺ ഡോളർ നിക്ഷേപിച്ച് ലയിക്കുന്ന സ്ഥാപനം ഇന്ത്യയിലെ പൊതുവായിട്ടുള്ള ലിസ്റ്റഡ് കമ്പനിയായിരിക്കും.


ZEEL ഡയറക്ടർ ബോർഡ് ഐക്യകണ്ഠമായിട്ടാണ് SPNI-മായിട്ടുശള്ള  ലയനത്തിന് അംഗീകാരം നൽകുന്നത്. ZEEL-SPNI മെഗാ ലയന ഇടപാട് ഓഹരി ഉടമകൾക്കും വളരെ ലാഭകരമായ കരാറായി കാണപ്പെടുന്നു.


ലയനത്തിലൂടെ രണ്ട് കമ്പനികളും തമ്മിലുള്ള സമഗ്രമായ സമന്വയവും ബിസിനസ്സ് വളർച്ച വർദ്ധിപ്പിക്കുക മാത്രമല്ല, അതിന്റെ ഭാവി വിജയങ്ങളിൽ നിന്ന് ഓഹരി ഉടമകൾക്കും കൂടി പ്രയോജനപ്പെടുത്തുകയും ചെയ്യും.


നിയമപരമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ആവശ്യമായ ഘട്ടത്തിൽ, കമ്പനിയുടെ ഓഹരിയുടമകൾക്ക് അവരുടെ അംഗീകാരത്തിനായി നിർദ്ദേശം അവതരിപ്പിക്കും


ഈ കോർപ്പറേറ്റ് വികസനത്തിലൂടെ, ലയിപ്പിച്ച സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും അതിന്റെ എല്ലാ പങ്കാളികൾക്കും അതിശയകരമായ മൂല്യം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാന അവസരത്തിനും കാരണമാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.