മെഴ്സിഡീസ് ബെൻസിന്റെ എറ്റവും പുതിയ ഇലക്ട്രിക്ക് എസ് യു വി EQB വിപണിയിൽ. മൂന്നു നിര സീറ്റുകളുള്ള ഇന്ത്യയിലെ ആദ്യത്തെ വൈദ്യുതി ആഡംബര SUV എന്ന ഖ്യാതിയിൽ പുറത്തിറങ്ങുന്ന കാറിന് എക്സ്ഷോറൂം വില 74.50 ലക്ഷം രൂപ മുതലാണ്. മെഴ്‌സിഡീസ് ബെന്‍സ് നേരത്തെ പുറത്തിറക്കിയ EQC എസ്‌യുവിക്കും അടുത്തിടെ പുറത്തിറങ്ങിയ EQS സെഡാനും ശേഷം മൂന്നാമത്തെ വൈദ്യുതി വാഹനമായാണ് ഇക്യുബിയെ മെഴ്‌സിഡീസ് ബെന്‍സ് അവതരിപ്പിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബെൻസിന്റെ ജിഎല്‍ബിക്ക് സമാനമായ ആഡംമ്പരവും, രൂപവുമാണ് ഇക്യുബിയിലുള്ളത്. ഫ്രണ്ട് ഗ്രില്ലിലും ഹെഡ്‌ലൈറ്റിലും ടെയ്ല്‍ ലാംപിലും മുന്നിലെയും പിന്നിലെയും ബംപറിലും എല്‍ഇഡി ലൈറ്റിലുമെല്ലാം മാറ്റങ്ങളുണ്ട്. 18 ഇഞ്ച് അലോയ് വീലുള്ള ഇക്യുബിക്ക് കോസ്‌മോസ് ബ്ലാക്ക്, റോസ് ഗോള്‍ഡ്, ഡിജിറ്റല്‍ വൈറ്റ്, മൗണ്ടന്‍ ഗ്രേ, ഇറിഡിയം സില്‍വര്‍ എന്നിങ്ങനെ 5 കളർ ഒപ്ഷനിൽ ലഭ്യമാണ്.


ALSO READ : Maruti Suzuki Price Hike : മാരുതി സുസൂക്കി കാറുകളുടെ വില വർധിപ്പിക്കുന്നു; പുതുക്കിയ വില 2023 ജനുവരി മുതൽ



മൂന്നു നിരകളിലായി ഏഴു പേര്‍ക്കിരിക്കാവുന്ന സൗകര്യം ഇക്യുബിയിലുണ്ട്. 10.25 ഇഞ്ച് ടച്ച് ഇൻഫോടെയ്ന്മെന്റ് സിസ്റ്റം, വിശാലമായ പനോരമിക് സണ്‍റൂഫ്, 64 കളര്‍ മൂഡ് ലൈറ്റിങ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍,വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റ് എന്നിവയും ഇക്യുബിയില്‍ ഒരുക്കിയിരിക്കുന്നു. മടക്കാവുന്ന സീറ്റുകൾ വിശാലമായ ബൂട്ട് സ്പേസും നൽകുന്നു.


രണ്ടു വകഭേദങ്ങളിലാണ് ആഗോളതലത്തില്‍ ഇക്യുബി പുറത്തിറങ്ങിയത്. ഇക്യുബി 300ന് 228എച്ച്പി കരുത്തും പരമാവധി 390 എൻഎം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കാനാകുകയെങ്കില്‍ പവർഫുൾ ആയിട്ടുള്ള ഇക്യുബി 350ന് 292 എച്ച്പി കരുത്തും 520 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാനാകും.നിലവിൽ ഇന്ത്യയില്‍ ഇപ്പോള്‍ ഇക്യുബി 300ആണ് കമ്പനി ബെൻസ് പുറത്തിറക്കിയത്.



ഓള്‍ വീല്‍ ഡ്രൈവ് സിസ്റ്റമാണ് ഇക്യുബി 300ലുള്ളത്, അതിനാൽ തന്നെ നാലു ചക്രങ്ങളിലേക്കും ഒരേ പോലെ ഇലക്ട്രിക് മോട്ടോറില്‍ നിന്നും കരുത്ത് പ്രവഹിക്കും.  വെറും എട്ടു സെക്കൻഡില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ ഈ ഇലക്ട്രിക് ആഡംബര എസ്യുവിക്കാകും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗം.


66.5kWh ബാറ്ററിയാണ് ഇക്യുബിക്കുള്ളത്. ഒറ്റ ചാര്‍ജില്‍ 423 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകുമെന്നാണ് കമ്പനി നല്‍കുന്ന വാഗ്ദാനം. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററി പാക്കിന് മെഴ്‌സിഡീസ് ബെന്‍സ് നല്‍കുന്നുണ്ട്. 11kW എ.സി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ആറ് മണിക്കൂര്‍ 25 മിനുറ്റ് കൊണ്ട് ബാറ്ററി 10 ശതമാനത്തില്‍ നിന്നും 100 ശതമാനം ചാര്‍ജിലേക്ക് എത്തും. അതേസമയം 100kW ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് പത്ത് ശതമാനത്തില്‍ നിന്നും 80 ശതമാനം ചാര്‍ജ് എത്താൻ വെറും 32 മിനുറ്റ് മതി.ഇന്ത്യന്‍ വിപണിയിലേക്കെത്തുന്ന ആദ്യത്തെ മൂന്നു നിരയുള്ള വൈദ്യുതി എസ്‌യുവി എന്ന പ്രത്യേകതയും ഇക്യുബിക്കുണ്ട്. അതുകൊണ്ടുതന്നെ ബെന്‍സിന്റെ വൈദ്യുതി ആഡംബരകാറിന് ഈ വിഭാഗത്തില്‍ മറ്റ് വെല്ലുവിളികളില്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.