Mi Anniversary Sale 2021 : ഷവോമിയുടെ ഫോണുകൾക്കും, ലാപ്ടോപുകൾക്കും ടിവികൾക്കും വമ്പിച്ച ഓഫറുകൾ
Xiaomi തങ്ങളുടെ ഉത്പനങ്ങളുടെ ഓഫറുകൾ പ്രഖ്യാപിച്ചു. മികച്ച ഡിസ്ക്കൗണ്ടുകളാണ് എംഐ (Mi), റെഡ്മി (Redmi) ഉത്പനങ്ങൾക്ക് ഷവോമി ഏർപ്പെടുത്തിയിരിക്കുന്നത്.
New Delhi : ഇന്ത്യയിൽ ബിസിനെസ് ആരംഭിച്ച് ഏഴാം വർഷം ആഘോഷിക്കുന്ന ചൈനീസ് സ്മാട്ട് ഗാഡ്ജെറ്റ് നിർമാതാക്കളായ ഷവോമി (Xiaomi) തങ്ങളുടെ ഉത്പനങ്ങളുടെ ഓഫറുകൾ പ്രഖ്യാപിച്ചു. മികച്ച ഡിസ്ക്കൗണ്ടുകളാണ് എംഐ (Mi), റെഡ്മി (Redmi) ഉത്പനങ്ങൾക്ക് ഷവോമി ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് മുതലാണ് പ്രത്യേക സെയിൽ ആരംഭിച്ചിരിക്കുന്നത് അവസാന തിയതി ജൂലൈ 16നാണ്.
ALSO READ : Realme C11 2021 : മികച്ച സവിശേഷതകളുമായി Realme C11 2021 ഇന്ത്യയിലെത്തി
മൂന്ന് ഓഫറുകളാണുള്ളത്. 10എഎം ഡീൽസ്, ദി എക്സ്99 സ്റ്റോർ, പിക്ക് എൻ ചൂസ് ഓഫറുകളാണ് ഷവോമി തങ്ങളുടെ ഏഴാം വാർഷകത്തിൽ ഉപ്ഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. റെഡ്മിയുടെ ജനപ്രിയ ബ്രാൻഡുകളായ Mi 11X 5G, the Mi 10i 5G, Mi 10T, Mi 10T Pro, Redmi Note 9 series, Redmi Note 10 Pro Max ഈ ഡീലുകളിൽ ഉൾപ്പെടുന്നതാണ്.
കൂടാതെ 2000 രൂപയുടെ കോബോ ഓഫറുകളും ഷവോമി നൽകുന്നുണ്ട്. Mi 11X 5Gക്കൊപ്പം Mi ട്രൂ വൈയർലെസ് ഇയർഫോൺസ് 2Cയും Mi Notebook 14 Horizon i7, 20000mAh Mi Power Bank 3iയും ഈ കോമ്പോ ഓഫറുകളിൽ ഉൾപ്പെടുന്നതാണ്.
ALSO READ : New Phone Launch : Poco F3 GT മുതൽ OnePlus Nord 2 വരെ ഉടൻ ഇന്ത്യയിൽ എത്തുന്ന പുതിയ ഫോണുകൾ ഏതൊക്കെ?
ഇതോടൊപ്പം ഇൻഷുറൻസ് ഓഫറുകളും ഷവോമി അവതരിപ്പിച്ചിട്ടുണ്ട്. The Mi LED TV 4A Pro (32), the Mi TV 4A (32) Horizon Edition, the Mi TV 4A (40), and the Mi TV 4A 40 Horizon സ്മാർട്ട് ടിവികളുടെ വാറന്റി ഒരു രൂപയ്ക്ക് ഒരു വർഷത്തേക്ക് നീട്ടി ലഭിക്കുന്നതാണ്. Mi TV 4aയ്ക്കൊപ്പം 1,999 രൂപ വില വരുന്ന സ്മാർട്ട് സ്പീക്കർ ലഭിക്കുന്നതാണ്. Mi Robot Vacuum-Mop P ന്റെ വാറന്റി ഒരു വർഷത്തേക്ക് നീട്ടി കൂടതെ സ്മാർട്ട് സ്പീക്കറും ലഭിക്കുന്നതാണ്.
99 സ്റ്റോറിലൂടെ Redmi Note 10S (6GB + 64GB, Frost White) 999 രൂപയ്ക്കും, Redmi 9A (2GB+32GB, black) 299 രൂപയ്ക്കും, Redmi Earphones Red 99 രൂപയ്ക്കും, Mi Home Security Camera Basic 1080p 99 രൂപയ്ക്കും, Mi Smart Band 5 99 രൂപയ്ക്കും, Redmi 9 Prime (4GB+64GB, Mint Green) at 499 രൂപയ്ക്കും, and the Mi Electric ടൂത്ത് ബ്രഷ് T100 99 രൂപയ്ക്കും വാങ്ങിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.
ALSO READ : Xiaomi ഫോണിന് പിന്നാലെ സ്മാർട്ട് ടിവികളുടെയും വില കൂട്ടി, 2000 രൂപ വരെയാണ് വില വർധിപ്പിച്ചത്
ഇത് കൂടാതെ പവർ ബാങ്കുൾക്കും, പുരുഷന്മാരുടെ സ്പോർട്സ് ഷൂകൾക്കും എംഐയുടെ എക്കോ ടി ഷർട്ട്, ഷവോമി പ്രിസിഷൻ സ്ക്രൂ ഡ്രൈവർ, എംഐ ട്രക്ക് ബിൽഡർ, എംഐ എത്ത്ലീശ്വർ ഷൂസ്. എംഐയുടെ സെൽഫി സ്റ്റിക്ക് ട്രൈപോഡ്, എംഐ സ്മാർട്ട് വാർട്ടർ പ്യൂരിഫൈയർ. എംഐ ബ്ലൂടൂത്ത് സ്പീക്കർ, ട്രിമ്മറുകൾ, ഉയർബഡുകൾക്കും തുടങ്ങിയ ഷവോമിയുടെ ഉത്പനങ്ങൾ ലഭിക്കുന്നതാണ്.
മിക്ക ഉത്പനങ്ങൾക്കും ഫ്ലാഷ് സെയിലാണ് ഷവോമി ഏർപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ ഓഫറുകൾ മനസ്സിലാക്കാൻ ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.