ന്യൂഡൽഹി: Home Insurance Scheme: ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകളുടെ വീടുകൾ വെള്ളപ്പൊക്കം, ഭൂകമ്പം, തീപിടുത്തം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃതിദുരന്തങ്ങൾ കാരണം നശിച്ചു പോകുന്നു. ഈ കുടുംബങ്ങളിൽ ഭൂരിഭാഗപേരും വീണ്ടുമൊരു വീട് നിർമ്മിക്കാൻ സാമ്പത്തികം ഇല്ലാത്തവരായിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ (Modi Government) ഇപ്പോൾ ജനങ്ങൾക്കായി ഭവന ഇൻഷുറൻസുമായി ബന്ധപ്പെട്ട വളരെ വലിയ ഒരു പദ്ധതിയുടെ പണിപ്പുരയിലാണ്.  


Also Read: PM Narendra Modi യെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണം 7 കോടി പിന്നിട്ടു, മോദി ലോകത്തിലെ ഏറ്റവും ട്വിറ്റർ ഫോളോവേഴ്സുള്ള നേതാവ്


ഇതാണ് കേന്ദ്ര സർക്കാരിന്റെ ഭവന ഇൻഷുറൻസ് പദ്ധതി!


Zee News ന് ലഭിച്ച എക്‌സ്‌ക്ലൂസീവ് വിവരങ്ങൾ അനുസരിച്ച് കേന്ദ്ര സർക്കാർ പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJY), പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) എന്നിവപോലെ ജനങ്ങളുടെ വീടുകളുടെ സംരക്ഷണത്തിനും ഇൻഷുറൻസ് പദ്ധതി ആരംഭിക്കാൻ പോവുകയാണ്. 


വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽ ജനങ്ങളുടെ വീടുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഹോം ഇൻഷുറൻസ് പദ്ധതിയിലൂടെ പരിരക്ഷിക്കുന്നതിന് കേന്ദ്ര സർക്കാർ 3 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ നൽകും, കൂടാതെ ഗൃഹോപകരണങ്ങൾക്ക് 3 ലക്ഷം രൂപയും, 3-3 ലക്ഷം രൂപവരെ  പോളിസി എടുക്കുന്ന കുടുംബത്തിലെ രണ്ട് അംഗങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ വ്യക്തിഗത അപകട പരിരക്ഷ (Personal accident cover) നൽകും.


Also Read: Good News: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ബാങ്ക് മുങ്ങിയാൽ 90 ദിവസത്തിനുള്ളിൽ 5 ലക്ഷം രൂപ ലഭിക്കും!


പ്രീമിയം എത്രയായിരിക്കും? (How much will be the premium?)


ലഭിച്ച വിവരങ്ങൾ അനുസരിച്ച് നയത്തെക്കുറിച്ച് സമഗ്രമായ ഒരു ചട്ടക്കൂട് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. കാര്യം ഇപ്പോൾ പ്രീമിയത്തെക്കുറിച്ചുള്ള ചർച്ചയിൽ കുടുങ്ങിക്കിടക്കുകയാണ്. പോളിസിക്ക് 1000 രൂപയ്ക്ക് മുകളിലുള്ള ക്വട്ടേഷൻ ഇൻഷുറൻസ് കമ്പനികൾ നൽകിയിട്ടുണ്ട്. എന്നാൽ ഇത് 500 രൂപയായി പരിമിതപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നത്. 


ഇതിൽ സ്വകാര്യ, സർക്കാർ കമ്പനികൾ ഉൾപ്പെടുന്നുണ്ട്. ഒരു പക്ഷെ സ്വകാര്യ കമ്പനികൾ പ്രീമിയം തുക കുറയ്ക്കുന്നില്ലെങ്കിൽ, ഈ പദ്ധതി സർക്കാർ കമ്പനികൾ വഴി രാജ്യത്തുടനീളം നടപ്പാക്കും. ഇതിനിടയിലും പ്രീമിയം സംബന്ധിച്ച് ഇൻഷുറൻസ് കമ്പനികളുമായി സർക്കാർ ചർച്ചകൾ തുടരുകയാണ്.


Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് തിരിച്ചടി! അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ വിസമ്മതിച്ചു


Home insurance plan will prove to be a game changer


ആരോഗ്യ ഇൻഷുറൻസിനെക്കുറിച്ചും ലൈഫ് ഇൻഷുറൻസിനെക്കുറിച്ചും (Life Insurance) നമ്മുടെ നാട്ടിൽ എത്രത്തോളം ബോധവൽക്കരണമുണ്ടോ അത്രയും ഹോം ഇൻഷുറൻസിനെക്കുറിച്ച് ഇല്ല. സർക്കാരിന്റെ ഈ പദ്ധതി ഉപഭോക്താവിനും ഇൻഷുറൻസ് കമ്പനികൾക്കും ഒരു ഗെയിം ചേഞ്ചർ ആണെന്ന് തെളിയിക്കാനാകും. ഈ പദ്ധതിയിൽ സർക്കാർ വളരെ വേഗത്തിൽ പണി നടത്തുകയാണ്.


കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി പൊതു ഇൻഷുറൻസ് കമ്പനികളിലൂടെയും അതിന്റെ പ്രീമിയം ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും, അതായത് PMJJY, PMSBY സ്കീമുകളിൽ ചെയ്യുന്നതുപോലെ ആയിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.