Good News: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ബാങ്ക് മുങ്ങിയാൽ 90 ദിവസത്തിനുള്ളിൽ 5 ലക്ഷം രൂപ ലഭിക്കും!

Bank Deposit: ബാങ്കിൽ പണം നിക്ഷേപിക്കുന്നവരുടെ താൽപ്പര്യങ്ങൾ കണക്കിലെടുത്ത് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC) നിയമത്തിലെ ഭേദഗതികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. എന്താണ് പ്രയോജനങ്ങൾ എന്നറിയാം..   

Written by - Ajitha Kumari | Last Updated : Jul 29, 2021, 11:34 AM IST
  • ബാങ്ക് മുങ്ങുകയാണെങ്കിലും നിക്ഷേപകരുടെ പണം സുരക്ഷിതം
  • ബാങ്ക് നിക്ഷേപകർക്ക് 90 ദിവസത്തിനുള്ളിൽ പണം തിരികെ ലഭിക്കും
  • 5 ലക്ഷം രൂപ വരെ നിക്ഷേപം ലഭിക്കും
Good News: ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത! ബാങ്ക് മുങ്ങിയാൽ 90 ദിവസത്തിനുള്ളിൽ 5 ലക്ഷം രൂപ ലഭിക്കും!

ന്യൂഡൽഹി: Bank Deposit:  ബാങ്കിൽ പണം ഇട്ടിരിക്കുന്നവർക്ക് ആശ്വാസ വാർത്ത.  ഒരുപക്ഷെ ബാങ്ക് മുങ്ങുകയാണെങ്കിൽ 90 ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് 5 ലക്ഷം രൂപ വരെ തുക ലഭിക്കും. 

റിസർവ് ബാങ്ക് (RBI) ഏതെങ്കിലും തരത്തിലുള്ള  നിയന്ത്രണമോ മൊറട്ടോറിയമോ ഏർപ്പെടുത്തിയിരിക്കുന്ന ബാങ്കുകൾക്കും ഈ സൗകര്യം ലഭിക്കും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ബാങ്ക് ഉപഭോക്താക്കളുടെ താൽപ്പര്യാർത്ഥം ഈ തീരുമാനം എടുത്തത്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് തിരിച്ചടി! അടിസ്ഥാന ശമ്പളം വർദ്ധിപ്പിക്കാൻ സർക്കാർ വിസമ്മതിച്ചു

5 ലക്ഷം രൂപ വരെ സുരക്ഷിത തുക (Secured amount up to Rs 5 lakh)

ഇതിനായി ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ (DICGC)  നിയമത്തിലെ ഭേദഗതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും ബാങ്ക് മുങ്ങുകയോ  ലൈസൻസ് റദ്ദാക്കുകയോ ചെയ്താൽ അവിടെ  നിക്ഷേപിച്ചിട്ടുള്ളതിൽ  5 ലക്ഷം രൂപ വരെ പരിരക്ഷിക്കപ്പെടും. നേരത്തെ ഈ പരിധി ഒരു ലക്ഷം രൂപ മാത്രമായിരുന്നു ഇത് മോദി സർക്കാർ ഇപ്പോൾ 5 ലക്ഷം രൂപയായി ഉയർത്തി.

98.3% നിക്ഷേപങ്ങൾ പരിരക്ഷിക്കപ്പെടും (98.3% of deposits will be covered)

മന്ത്രിസഭയിൽ എടുത്ത തീരുമാനങ്ങളെക്കുറിച്ച് പറഞ്ഞ ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitharaman) DICGC ബിൽ 2021 പ്രകാരം 98.3% നിക്ഷേപം കവറാകും. നിക്ഷേപ മൂല്യത്തിന് 50.9% നിക്ഷേപ കവർ ഉണ്ടായിരിക്കും. ആഗോള നിക്ഷേപ മൂല്യം എല്ലാ നിക്ഷേപ അക്കൗണ്ടുകളുടെയും 80 ശതമാനമാണ്, ഇത് നിക്ഷേപ മൂല്യത്തിന്റെ 20 മുതൽ 30 ശതമാനം വരെ മാത്രമാണ്. 

Also Read: ICICI Bank Alert: ആഗസ്റ്റ് 1 മുതല്‍ ഐസിഐസിഐ ബാങ്ക് സേവന നിരക്കുകളില്‍ മാറ്റം, അറിയാം പുതിയ നിരക്കുകള്‍

DICGC നിയമപ്രകാരം വാണിജ്യ, വിദേശ, ചെറുകിട, ഗ്രാമീണ, കോർപ്പറേഷൻ ബാങ്കുകളെല്ലാം നിക്ഷേപ ഇൻഷുറൻസിന്റെ പരിധിയിൽ വരും. പ്രതിസന്ധിയിലായ ബാങ്കിന്റെ കാര്യത്തിൽ ആദ്യ 45 ദിവസത്തിനുള്ളിൽ ക്ലെയിമുകൾ നടത്തിയ എല്ലാ അക്കൗണ്ടുകളുടെയും വിവരങ്ങൾ ശേഖരിക്കുമെന്നും അത് DICGC ക്ക് കൈമാറുമെന്നും ധനമന്ത്രി അറിയിച്ചു.  DICGC ഈ അക്കൗണ്ടുകൾ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുകയും അടുത്ത 45 ദിവസത്തിനുള്ളിൽ 5 ലക്ഷം രൂപ വരെ നിക്ഷേപകർക്ക് തിരികെ നൽകുകയും ചെയ്യും.

ഈ മൺസൂൺ സെഷനിൽ ബിൽ വരും (Bill will come in this monsoon session) 

നിലവിലെ മൺസൂൺ സെഷനിൽ മാത്രമേ DICGC നിയമത്തിൽ ഭേദഗതി വരുത്തുകയുള്ളൂവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. PMC ബാങ്ക്, YES  ബാങ്ക്, ലക്ഷ്മി വിലാസ് ബാങ്ക് എന്നിവ കഴിഞ്ഞ വർഷം RBI  മൊറട്ടോറിയത്തിന് കീഴിൽ വന്നതിനുശേഷം നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. ഇത് കണക്കിലെടുത്ത് കഴിഞ്ഞ വർഷം സർക്കാർ നിക്ഷേപ ഇൻഷുറൻസിന്റെ പരിധി 5 ലക്ഷം രൂപയായി ഉയർത്തികൊണ്ടുള്ള വലിയ തീരുമാനമെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News