Personal Loan: പേഴ്സണൽ ലോൺ എടുക്കാന്‍ പ്ലാനുണ്ടോ? ഈ മികച്ച ഓപ്ഷന് നോക്കിക്കോളൂ
Personal Loan: ഇപ്പോൾ പേഴ്സണൽ ലോണിന് പകരം, നിങ്ങളുടെ പോക്കറ്റിന് അധികം ആശങ്ക നല്‍കാത്ത തരത്തിലുള്ള ലോൺ എടുക്കാം.
Personal Loan: പണത്തിന് ആവശ്യം വരുമ്പോള്‍ ഒട്ടുമിക്കവരും ആശ്രയിക്കുന്ന ഒന്നാണ് പേഴ്‌സണൽ ലോൺ. എന്നാല്‍, ഇന്ന് പേഴ്‌സണൽ ലോണിന് ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്ക് വളരെ ഉയര്‍ന്നതാണ്. അതായത് നമ്മുടെ പണത്തിന്‍റെ അത്യാവശ്യം നടക്കും എങ്കിലും പലിശയടക്കം തിരിച്ചടയ്ക്കേണ്ട തുക നല്‍കുന്ന ആശങ്ക അതിരറ്റതാണ്.
Also Read: Rajasthan Election 2023: രാജസ്ഥാൻ സങ്കൽപ് പത്ര പുറത്തിറക്കി ബിജെപി
നമുക്കറിയാം,, ഇന്ന് ബാങ്കുകള്‍ നല്‍കുന്ന വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് വളരെ ഉയർന്നതാണ്. ഇത് നിങ്ങളുടെ പോക്കറ്റിനെ ഏറെ അപകടത്തിലാക്കും. എന്നാല്‍, പണത്തിന്‍റെ ആവശ്യം നിറവേറ്റാന്‍ ബാങ്ക് ലോണിനെ ആശ്രയിക്കാതെ മറ്റ് ചില വഴികളിലൂടെയും ഈ ആവശ്യം നിറവേറ്റാന്‍ സാധിക്കും.
Also Read: SA vs AUS Second Semi Final: ലോകകപ്പ് ഫൈനലില്‍ ആരായിരിയ്ക്കും ഇന്ത്യയോട് ഏറ്റുമുട്ടുക? രണ്ട് തുല്യ പോരാളികളുടെ പോരാട്ടം ഇന്ന്
നിങ്ങള്‍ക്ക് അടിയന്തിരമായി പണത്തിന്‍റെ ആവശ്യം ഉണ്ട്, ലോൺ എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ നിങ്ങൾ ഒട്ടും ടെൻഷൻ എടുക്കേണ്ടതില്ല. ഇപ്പോൾ പേഴ്സണൽ ലോണിന് പകരം, നിങ്ങളുടെ പോക്കറ്റിന് അധികം ആശങ്ക നല്‍കാത്ത തരത്തിലുള്ള ലോൺ എടുക്കാം. വ്യക്തിഗത വായ്പകളുടെ പലിശനിരക്ക് വളരെ ഉയർന്നതാണ്, അതിനാൽ ഉപഭോക്താക്കൾക്ക് വലിയ പലിശ നൽകേണ്ടിവരുന്നു. ആ സാഹചര്യത്തില്‍ നിങ്ങൾക്ക് ടെൻഷൻ ഫ്രീയായി തുടരാൻ കഴിയുന്ന അത്തരം ചില ലോണുകളെ കുറിച്ച് ആറിയാം.
ബാങ്ക് ലോണ്‍ ഒഴിവാക്കി, ഗോൾഡ് ലോൺ, എഫ്‌ഡി ലോൺ, പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് എന്നിവയ്‌ക്കെതിരെയും നിങ്ങൾക്ക് വായ്പ എടുക്കാം. മറ്റ് വായ്പകളെ അപേക്ഷിച്ച് ഇതിന്‍റെ പലിശ നിരക്ക് വളരെ കുറവാണ്.
പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അക്കൗണ്ടിൽ നിന്നുള്ള വായ്പ
നിങ്ങളുടെ പബ്ലിക് പ്രൊവിഡന്‍റ് ഫണ്ടിൽ നിന്ന് നിങ്ങൾക്ക് വായ്പയെടുക്കാം. നിങ്ങൾ പിപിഎഫിൽ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അത് പ്രയോജനപ്പെടുത്താം. ഇതിനായി, നിങ്ങളുടെ PPF അക്കൗണ്ടിന് ഏകദേശം 1 വർഷം പഴക്കമുണ്ടായിരിക്കണം. നിങ്ങളുടെ പിപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച തുകയുടെ അടിസ്ഥാനത്തിലാണ് ഈ ലോൺ ലഭ്യമാകുക. നിലവിൽ പിപിഎഫിന്‍റെ പലിശ നിരക്ക് 7.1% ആണ്. അതേസമയം, വായ്പയ്ക്ക് 8.1% പലിശയുമാണ്.
സ്വർണ്ണ വായ്പ
പണം ആവശ്യമായി വരുമ്പോള്‍ ഗോൾഡ് ലോണും മികച്ച ഒപ്ഷനാണ്. വ്യക്തിഗത വായ്പയ്ക്ക് പകരം നിങ്ങൾക്ക് സ്വർണ്ണ വായ്പ എടുക്കാം. സ്റ്റേറ്റ് ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, 3 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് നിങ്ങൾ ഒരു തരത്തിലുള്ള പ്രോസസ്സിംഗ് ഫീസും നൽകേണ്ടതില്ല. ഗോൾഡ് ലോൺ എന്നത് ഒരുതരം സുരക്ഷിത വായ്പയാണ്. ഇതിൽ നിങ്ങൾ നിങ്ങളുടെ സ്വർണ്ണത്തിന്മേൽ വായ്പയെടുക്കുന്നു. നിലവിൽ സ്‌റ്റേറ്റ് ബാങ്കിലെ സ്വർണവായ്പ 8.70 ശതമാനത്തിൽ ആരംഭിക്കുന്നു.
FD വായ്പ
നിങ്ങൾക്ക് ഏതെങ്കിലും ബാങ്കിൽ FD ഉണ്ട് എങ്കില്‍ വ്യക്തിഗത വായ്പയ്ക്ക് പകരം നിങ്ങൾക്ക് വായ്പയെടുക്കാം. നിങ്ങളുടെ ബാങ്ക് എഫ്ഡിയുടെ മൊത്തം മൂല്യത്തിന്‍റെ 90 മുതൽ 95% വരെ നിങ്ങൾക്ക് ലഭിക്കും. ഫിക്സഡ് ഡിപ്പോസിറ്റിനെതിരായ ലോൺ എളുപ്പത്തിൽ ലഭ്യമാണ്. എഫ്ഡിയിൽ നിന്ന് എടുത്ത ലോണിന് പോലും നിങ്ങൾ ഒരു തരത്തിലുള്ള പ്രോസസ്സിംഗ് ഫീസും നൽകേണ്ടതില്ല. എഫ്ഡിയുടെ പലിശയേക്കാൾ 1 മുതൽ 2 ശതമാനം വരെയാണ് ഇതിന്‍റെ പലിശ നിരക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.