PAN-Aadhar Link: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍, അറിയാം പുതിയ deadline
PAN-Aadhaar Link ചെയ്യുവാനുള്ള സമയ പരിധി ( deadline) വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍.
New Delhi:PAN-Aadhaar Link ചെയ്യുവാനുള്ള സമയ പരിധി ( deadline) വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍.
പാൻ കാർഡ് (PAN Card) ആധാറുമായി ബന്ധിപ്പിക്കാനുള്ള പുതിയ സമയപരിധി സെപ്റ്റംബർ 30 ആണ്.. മുന്‍പ് ജൂണ്‍ 30 വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്.
നേരത്തെ, പാന്‍ - ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി 2021 മാർച്ച് 31 ആയിരുന്നു. പിന്നീടത് ജൂൺ 30 വരെ നീട്ടുകയായിരുന്നു. ITR (Income Tax Return) സമര്‍പ്പിക്കേണ്ട അവസരത്തില്‍ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ചായിരുന്നു PAN-Aadhaar Link ചെയ്യുവാനുള്ള സമയം ജൂണ്‍ 30 വരെ നീട്ടിയത്.
Section 139AA പ്രകാരം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 30 വരെ നീട്ടിയതായി ധനമന്ത്രാലയം (Finance Ministry) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, സെപ്റ്റംബർ 30 നകം പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് നിഷ്ക്രിയമാകും. Income Tax Act, Section 272B പ്രകാരം 10,000 രൂപ പിഴയും ചുമത്താം.
പണം സംബന്ധിക്കുന്ന ഇടപാടുകള്‍ക്ക് PAN Card അനിവാര്യമാണ്. ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും, 50,000 രൂപയ്ക്ക് മുകളില്‍ തുക നിക്ഷേപിക്കുന്നതിനോ പിൻവലിക്കുന്നതിനോ പാൻ കാർഡിന്‍റെ കോപ്പി ആവശ്യമാണ്. ഇത്തരം സന്ദര്‍ഭത്തില്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ നമ്പര്‍ നൽകിയാൽ നിയമപ്രകാരം നിങ്ങൾക്ക് 10,000 രൂപ പിഴ ഈടാക്കാം.
Also Read: PAN-Aadhaar Link: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി
പാൻ കാർഡ് (PAN Card) ആധാറുമായി അനായാസം ബന്ധിപ്പിക്കാം. ആദായനികുതി വെബ്‌സൈറ്റ് വഴിയും SMS വഴിയും പാൻ ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും.
SMS വഴി ആധാർ - പാൻ ലിങ്കുചെയ്യുന്നത് ഏറെ എളുപ്പമാണ്. SMS <UIDAIPAN(12 digit Aadhaar number) space (10 digit PAN Number) എഴുതി 567678 or 56161 നമ്പരില്‍ SMS ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy