ന്യൂഡൽഹി: പാൻ-ആധാർ ലിങ്കുചെയ്യുന്നതിനുള്ള സമയം ആദായ നികുതി വകുപ്പ് നീട്ടി. മാർച്ച് 31 മുതൽ ജൂൺ 30 വരെയാണ് സമയം നീട്ടിയിരിക്കുന്നത്.
ജൂൺ 30 നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ അത് നിഷ്‌ക്രിയമാകുമെന്ന് ആദായനികുതി വകുപ്പ് പറയുന്നു. നടപടി കൊവിഡിന്റെ പശ്ചാത്തലത്തിലാണ്.
നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാനുള്ള അവസാന തിയ്യതി 2021 ജൂൺ 30 വരെ നീട്ടുകയാണ് എന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: PAN-Aadhaar Linking Last Date: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിനം ഇന്ന്!
മാർച്ച് 31 നകം നിങ്ങൾ പാൻ-ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് നിർജ്ജീവമാകുമെന്നും ഇതിനുപുറമെ ആദായനികുതി നിയമപ്രകാരം 1000 രൂപ പിഴയും നൽകേണ്ടിവരുമെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദായനികുതി വെബ്‌സൈറ്റ് വഴി പാൻ ആധാറുമായി ബന്ധിപ്പിക്കുന്ന രീതി
-ആദ്യം ആദായനികുതിയുടെ വെബ്‌സൈറ്റിലേക്ക് പോകുക
-ആധാർ കാർഡിൽ നൽകിയിരിക്കുന്ന പേര്, പാൻ നമ്പർ, ആധാർ നമ്പർ എന്നിവ നൽകുക
-ആധാർ കാർഡിൽ, ജനന വർഷം പരാമർശിക്കുമ്പോൾ സ്ക്വയറിൽ ടിക്ക് ചെയ്യുക
-ഇനി ക്യാപ്‌ച കോഡ് നൽകുക
-ഇനി Link Aadhaar എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക
-നിങ്ങളുടെ പാൻ ആധാറുമായി ലിങ്ക് ആകും
Also Read: Alert: Bank Holidays in April 2021: ഏപ്രിലിൽ 15 ദിവസം ബാങ്കുകൾക്ക് അവധി
നിങ്ങളുടെ PAN-Aadhaar ഓൺലൈനിൽ ഇങ്ങനെ ലിങ്ക് ചെയ്യാം
SMS വഴി ആധാർ പാൻ ലിങ്കുചെയ്യുന്നതിന് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് ഒരു SMS അയയ്ക്കണം. ഇതിന് ഒരു നിശ്ചിത ഫോർമാറ്റ് ഉണ്ട്. UIDAIPAN (12digit -Aadhaar നമ്പർ) SPACE (10 അക്ക പാൻ നമ്പർ) എഴുതി SMS ചെയ്യുക.
-ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റിലേക്ക് www.incometaxindiaefiling.gov.in. പോകുക
-Quick Links tab ലെ ലിങ്ക് ബേസിലേക്ക് പോയി നിങ്ങൾക്ക് സ്റ്റാറ്റസ് പരിശോധിക്കാം
-സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ആധാറിന്റെയും പാൻ കാർഡിന്റെയും വിവരങ്ങൾ പൂരിപ്പിക്കുക.
-ഇനി ആധാർ സ്റ്റാറ്റസ് എന്ന view link ൽ ക്ലിക്കുചെയ്യുക.
-നിങ്ങളുടെ ആധാർ പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് ഇപ്പോൾ നിങ്ങൾക്കറിയാണ് സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.