Paytm Paytment Bank Latest update: പൊതുജനങ്ങൾക്കും പേടിഎമ്മിനും വലിയ ആശ്വാസം നല്‍കുന്ന വാര്‍ത്തയുമായി ആർബിഐ (RBI). പേടിഎം പേയ്‌മെന്‍റ് ബാങ്ക് മാർച്ച് 15 വരെ പ്രവർത്തിക്കും. മുന്‍പ് ഫെബ്രുവരി 29 വരെ നല്‍കിയിരുന്ന സമയപരിധിയാണ് ഇപ്പോള്‍ ആര്‍ബിഐ മാർച്ച് 15 വരെ നീട്ടിയിരിയ്ക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Big Update for Paytm FASTag: നിങ്ങള്‍ ഉപയോഗിക്കുന്നത് പേടിഎം ഫാസ്ടാഗ് ആണോ? എങ്കില്‍ ഉടന്‍ മാറ്റിക്കോളൂ, കാരണമിതാണ്  


Paytm പേയ്‌മെന്‍റ് ബാങ്കിന്‍റെ ഉപഭോക്താക്കളുടെയും വ്യാപാരികളുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്താണ് ത്ത് നിയന്ത്രണങ്ങള്‍ക്ക് 15 ദിവസത്തെ ഇളവ് നല്‍കിയിരിയ്ക്കുന്നത് എന്ന് ഒരു അറിയിപ്പ് പുറപ്പെടുവിച്ചുകൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി.



Paytm പേയ്‌മെന്‍റ്  ബാങ്ക് ഉപഭോക്താക്കൾക്ക് മറ്റൊരു ബദല്‍ സംവിധാനങ്ങള്‍ക്കായി  കുറച്ച് സമയം കൂടി ആവശ്യമാണെന്ന സാഹചര്യത്തിലാണ് ഈ തീരുമാനം RBI കൈക്കൊണ്ടത്. അതായത്, ഈ വിഷയത്തില്‍ ആര്‍ ബി ഐ ഉപഭോക്താക്കളുടെ താൽപര്യങ്ങള്‍ക്കാണ് കൂടുതല്‍ പരിഗണന നല്‍കിയിരിയ്ക്കുന്നത്.  ബാങ്കിംഗ് റെഗുലേറ്ററി ആക്റ്റ് 1946 ലെ സെക്ഷൻ 35 എ പ്രകാരം എടുത്ത തീരുമാനങ്ങളിൽ ഭാഗികമായി മാറ്റം വരുത്തിക്കൊണ്ട് മാർച്ച് 15 വരെ സമയപരിധി നീട്ടുന്നതായി ആർബിഐ അറിയിച്ചു. 


Also Read:  Sandeshkhali Incident: ബിജെപി പ്രതിനിധി സംഘത്തെ സന്ദേശ്ഖാലി സന്ദർശിക്കുന്നതിൽ നിന്ന് വിലക്കി TMC സര്‍ക്കാര്‍  
 


Paytm പേയ്‌മെന്‍റ് ബാങ്കുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾക്ക് ഇനി മാർച്ച് 15 വരെ പേടിഎം ബാങ്കിന്‍റെ ഡെപ്പോസിറ്റ്, ക്രെഡിറ്റ് ഇടപാട് സേവനങ്ങൾ ലഭിക്കും. 2024 ജനുവരി 31 ലെ ഉത്തരവിൽ, ഫെബ്രുവരി 29 വരെ പേടിഎം പേയ്‌മെന്‍റ്  ബാങ്ക് ലിമിറ്റഡിന്‍റെ ഭൂരിഭാഗം ബാങ്കിംഗ് സേവനങ്ങൾ, ഫണ്ട് കൈമാറ്റം, ടോപ്പ് അപ്പ് എന്നിവ റിസർവ് ബാങ്ക് നിർത്തിയതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, പുതിയ ഉപഭോക്താക്കളെ ചേർക്കുന്നതിൽ നിന്നും പേടിഎം പേയ്‌മെന്‍റ്  ബാങ്കിനെ ആർബിഐ വിലക്കിയിരുന്നു. 


കൂടാതെ, പുതിയ ഫാസ്‌ടാഗുകൾ നൽകാനാകുന്ന അംഗീകൃത ബാങ്കുകളുടെ പട്ടികയിൽ നിന്ന് റോഡ് ഹൈവേ ടോൾ അതോറിറ്റി പേടിഎം പേയ്‌മെന്‍റ് ബാങ്കിനെ നീക്കം ചെയ്തിരിയ്ക്കുകയാണ്. ഇത് സംബന്ധിച്ച അറിയിപ്പ് ഇതിനോടകം പുറത്തുവന്നു. അതായത്, പേടിഎം പേയ്‌മെന്‍റ് ബാങ്കിന്‍റെ  (പിപിബിഎൽ) നിയന്ത്രണങ്ങൾ സംബന്ധിച്ച ആർബിഐയുടെ ഉത്തരവിന് ശേഷം പേടിഎമ്മിന് പ്രശ്‌നങ്ങൾ വര്‍ദ്ധിക്കുകയാണ്.  


എന്നാല്‍, RBI നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ Paytm പേയ്‌മെന്‍റ് ബാങ്കിന്‍റെ ഇടപാടുകളില്‍ ഉപഭോക്താക്കൾക്ക് തടസം നേരിടുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. പലപ്പോഴും പേയ്‌മെന്‍റ് നടത്താന്‍ സാധിക്കാത്ത സഹാര്യമാണ് ഉള്ളത്. ചുരുങ്ങിയ സമയം കൊണ്ട് സാധാരണക്കാരുടെ പോലും ദിനം ദിന ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു  Paytm പേയ്‌മെന്‍റ് ആപ്പ്. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.