Petrol Price Kerala: ഇന്നും വില കയറ്റം, കൂടിയത് 29 പൈസ വീതം
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ് പുതിയ ഇന്ധനവില
തിരുവനന്തപുരം: മാറ്റമൊന്നും ഉണ്ടായില്ല ഇന്നും രാജ്യത്ത് ഇന്ധന വില കൂടി. പെട്രോളിനും ഡീസലിനും 29 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചിരിക്കുന്നത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 96.07 രൂപയും ഡീസലിന് 91.53 രൂപയുമാണ് പുതിയ ഇന്ധനവില. തിരുവനന്തപുരം പെട്രോളിന് 97.83 രൂപയും ഡീസലിന് 93.19 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 96.24 രൂപയും ഡീസല്‍ 91.60 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്ത് പെട്രോളിനുള്ള നികുതി കുറക്കാൻ സാധ്യമല്ലെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
കോവിഡ് പ്രതിസന്ധിയിൽ നടുവൊടിഞ്ഞ സംസ്ഥാനങ്ങൾക്ക് ഇന്ധന നികുതിയാണ് പ്രധാന വരുമാനങ്ങളിലൊന്ന്. ഇതാണ് വിലയിലും കാര്യമായ മാജിക്കൊന്നുമില്ലാത്തത്.
ALSO READ : ഒാപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊച്ചിയിൽ ഒരാളെ അറസ്റ്റ് ചെയ്തു,35 പേർക്കെതിരെ കേസ്
മറ്റ് ജില്ലകളിലെ വിലവിവരം
ആലപ്പുഴ-96.42
എറണാകുളം-95.69
ഇടുക്കി-97
കണ്ണൂർ-96.17
കാസർകോട്-96.36
കൊല്ലം-96.99
കോട്ടയം-96.49
കോഴിക്കോട്-96.16
മലപ്പുറം-96.54
പാലക്കാട്-96.74
പത്തനംതിട്ട-96.38
തൃശ്ശൂർ-95.93
തിരുവനന്തപുരം-97.79
വയനാട്-96.93
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA