ഒാപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊച്ചിയിൽ ഒരാളെ അറസ്റ്റ് ചെയ്തു,35 പേർക്കെതിരെ കേസ്

5 വീടുകളിലും സ്ഥാപനങ്ങളിലുമാണ് പോലീസ് പരിശോധന

Written by - Zee Malayalam News Desk | Last Updated : Jun 7, 2021, 07:06 AM IST
  • പോലീസ് പരിശോധന നടത്തിയത്.പരിശോധനയില്‍ നാല്‍പതോളം മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
  • കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്ന് റൂറല്‍ എസ്.പി കെ. കാര്‍ത്തിക്
  • കേരള പോലീസിൻറെ സൈബർ ഡോം നടപ്പാക്കുന്ന ഒാപ്പറേഷനാണ് പി.ഹണ്ട്.
ഒാപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊച്ചിയിൽ ഒരാളെ അറസ്റ്റ് ചെയ്തു,35 പേർക്കെതിരെ കേസ്

കൊച്ചി: ഒാപ്പറേഷൻ പി ഹണ്ടിൻറെ ഭാഗമായി കൊച്ചിയിൽ ഒരാളെ  അറസ്റ്റ് ചെയ്തു. കൂത്താട്ടുകുളം പോലീസ് സ്റ്റേഷൻ പരിധിയിലാണ് അറസ്റ്റ് നടന്നത്. ഒാലിയപ്പുറം സ്വദേശി ജില്‍സ് ജോണാണ് അറസ്റ്റിലായത്. 

35 പേര്‍ക്കെതിരെ വിവിധ കുറ്റകൃത്യങ്ങളിൽ കേസ് എടുക്കുകയും ചെയ്തു. 35 വീടുകളിലും സ്ഥാപനങ്ങളിലുമാണ് പോലീസ് പരിശോധന നടത്തിയത്.പരിശോധനയില്‍ നാല്‍പതോളം മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്ന് റൂറല്‍ എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു

ALSO READ: Assam: കൊവിഡ് രോഗി മരിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടറെ ക്രൂരമായി മർദ്ദിച്ച് ബന്ധുക്കൾ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ഒാപ്പറേഷൻ പി.ഹണ്ട്

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും വെബ്സൈറ്റ് വഴി പ്രദർശിപ്പിക്കുന്നവരെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമായി കേരള പോലീസിൻറെ സൈബർ ഡോം നടപ്പാക്കുന്ന ഒാപ്പറേഷനാണ് പി.ഹണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News