വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ആ സ്വപ്നം സഫലീകരിക്കാനായി കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാന മന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ ജനങ്ങൾക്കും വീട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2015 ജൂൺ 25 നാണ് കേന്ദ്ര സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം അർഹതയുള്ള കുടുംബങ്ങൾക്കായി 1.12 കോടി വീടുകൾ നിർമ്മിച്ച് നൽകാൻ  കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. 2024 നുള്ളിൽ എല്ലാവർക്കും വീട് നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

റൂറൽ ഏരിയകളിലും അർബൻ ഏരിയകളിലും ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.  ഇതിനോടകം തന്നെ ലക്ഷ കണക്കിന് ആളുകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച് കഴിഞ്ഞു. ഈ പദ്ധതി പ്രകാരം സർക്കാർ മലയോര മേഖലകളിൽ വീട് നിർമ്മിക്കാൻ  ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയും, സാധാരണ പ്രദേശത്ത് വീട്  നിർമ്മിക്കാൻ ഒരു ലക്ഷത്തി ഇരുപ്പതിനായിരം രൂപയുംനൽകും . ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കാൻ പിഎം ആവാസ് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വേണം അപേക്ഷ നൽകാൻ.


ALSO READ: Good news..!! ഭക്ഷ്യഎണ്ണ വിലകുറയും, ഒപ്പം രാജ്യത്തുടനീളം ഒരേ ബ്രാൻഡ് എണ്ണയ്ക്ക് ഒരേവില


പിഎം ആവാസ് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് പദ്ധതിയെ കുറിച്ച് അറിയേണ്ട എല്ലാ വിവരങ്ങളും  നിങ്ങൾക്ക് ലഭിക്കും. അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ അറിയാനായി ആവാസ് ആപ്പും നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഇപ്പോൾ പദ്ധതിയിൽ പുതുതായി സഹായം ലഭിക്കുന്നവരുടെ ലിസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. ഈ പട്ടികയും നിങ്ങൾക്ക് പിഎം ആവാസ് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ആവാസ് ആപ്പിൽ നിന്നും ലഭിക്കും. ഈ പദ്ധതി പ്രകാരം ലഭിക്കുന്ന വീട് കുടുംബത്തിലെ സ്ത്രീയുടെ പേരിൽ ആയിരിക്കണമെന്നത് നിബന്ധമാണ്.


പുതിയ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം


സ്റ്റെപ്പ് 1: പ്രധാനമന്ത്രി ആവാസ് യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് - pmaymis.gov.in സന്ദർശിക്കുക.



സ്റ്റെപ്പ് 2: നാവിഗേഷൻ ബാറിൽ നിന്ന് 'സെർച്ച് ബെനിഫിഷ്യറി' എന്ന ടാബ് തിരഞ്ഞെടുക്കുക. അവിടെ നിങ്ങൾക്ക് ഒരു ഡ്രോപ്പ്-ഡൗൺ മെനു ലഭിക്കും.


സ്റ്റെപ്പ് 3 : മെനുവിൽ നിന്ന് 'പേര് ഉപയോഗിച്ച് തിരയുക'  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.


സ്റ്റെപ്പ് 4: നിങ്ങളുടെ പേര് നൽകി സെർച്ച് ബട്ടൺ  ക്ലിക്ക് ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.