ന്യൂഡൽഹി: PM Kisan 10th Installment Update: കർഷകർക്ക്  (Farmers) സന്തോഷ വാർത്ത ലഭിക്കാൻ പോകുന്നു. നിങ്ങളും PM കിസാൻ (PM Kisan Samman Nidhi Yojana) പദ്ധതിയുടെ ഗുണഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങൾക്കുപകരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പിഎം കിസാൻ യോജന  (PM Kisan) പ്രകാരം പത്താം ഗഡു റിലീസ് (PM Kisan 10th installment) ചെയ്യുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടുണ്ടെന്നാണ് സൂചന.  ഗഡു കൈമാറാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും സർക്കാർ ചെയ്തിട്ടുണ്ട്.


Also Read: PM Kisan: പിഎം കിസാന് കീഴിൽ 4000 രൂപ ലഭിക്കാനുള്ള അവസാന അവസരം നാളെ!


ഗഡു റിലീസ് തീയതി സർക്കാർ നിശ്ചയിച്ചിട്ടുണ്ടോ? (Government fixed the date of release of installment?


സർക്കാർ ഇതുവരെ 11.37 കോടി കർഷകർക്ക് 1.58 കോടി രൂപ അയച്ചു. ഇപ്പോൾ കേന്ദ്ര സർക്കാർ അടുത്ത 10 -ാം ഗഡുവായ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM KISAN SCHEME) 2021 ഡിസംബർ 15 -നകം പുറത്തിറക്കാൻ പദ്ധതിയിടുന്നു. കഴിഞ്ഞ വർഷം 2020 ഡിസംബർ 25 ന് സർക്കാർ കർഷകർക്ക് പണം കൈമാറിയിരുന്നു.  


കർഷകരുടെ അക്കൗണ്ടിൽ 4 ആയിരം രൂപ വരുമോ? (4 thousand rupees will come in the account of farmers?)


ഈ സ്കീമിന് കീഴിൽ പിഎം കിസാൻ 9 -ാം ഗഡു ലഭിക്കാത്ത കർഷകർക്ക് അടുത്ത ഗഡുവിനൊപ്പം പഴയ ഗഡുവും ചേർത്ത് ലഭിക്കും.  അതായത് കർഷകർക്ക് 4000 രൂപ ലഭിക്കുമെന്ന് ചുരുക്കം.


Also Read: PM Kisan:കർഷകർക്ക് സന്തോഷവാർത്ത, ഇപ്പോൾ 6000 ന് പകരം ലഭിക്കും 36000 രൂപ; എങ്ങനെ? അറിയേണ്ടതെല്ലാം


സെപ്റ്റംബർ 30 -ന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് മാത്രമേ ഈ സൗകര്യം ലഭ്യമാകൂ. നിങ്ങളും അപേക്ഷിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും ഒരുമിച്ച് 4000 രൂപ ലഭിക്കും.


കർഷകർ പത്താം ഗഡുവിനായി കാത്തിരിക്കുകയാണ് (Farmers are waiting for 10th installment)


പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana) പ്രകാരം, കർഷകർ ഇപ്പോൾ 10 -ാം ഗഡുവിനായി കാത്തിരിക്കുകയാണ്. ഈ പദ്ധതിയുടെ 9 തവണകൾ ഇതുവരെ കർഷകരുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.


പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം കേന്ദ്രസർക്കാർ 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി അതായത് 6000 രൂപ കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് അയയ്ക്കുന്നു. ഈ പദ്ധതിയുടെ ലക്ഷ്യം രാജ്യത്തെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും അവരെ നേരിട്ട് സാമ്പത്തികമായി സഹായിക്കുകയും ചെയ്യുക എന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.