കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം നഷ്ടപ്പെടാതിരിക്കാൻ സുരക്ഷിതമായ പല നിക്ഷേപ മാർ​ഗങ്ങളെയും ആശ്രയിക്കാറുള്ളവരാണ് നമ്മൾ ഓരോരുത്തരും. അത്തരത്തിലുള്ള ഒരു സ്കീമാണ് (പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്) ഇന്ത്യ പോസ്റ്റ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഈ സ്കീം അനുസരിച്ച് എല്ലാ ദിവസവും 70 രൂപ നിക്ഷേപിക്കുന്നതിലൂടെ, കാലാവധി പൂർത്തിയാകമ്പോൾ നിങ്ങൾക്ക് ഏകദേശം 1.5 ലക്ഷം രൂപ ലഭിക്കുന്നു. 5 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ സ്കീമിന് കീഴിൽ, പലിശ നിരക്ക് ത്രൈമാസത്തിലൊരിക്കൽ കൂട്ടിച്ചേർക്കപ്പെടുന്നു, കൂടാതെ ഒരു വ്യക്തിക്ക് അവരുടെ കുട്ടിയുടെ പേരിൽ ഒരു അക്കൗണ്ട് തുറക്കാനും സ്വാതന്ത്ര്യമുണ്ട്, അതുവഴി അവർക്ക് സുരക്ഷിതമായ ഭാവി ഉറപ്പ് നൽകുന്നു. നിങ്ങൾ കുട്ടിയുടെ നിയമപരമായ രക്ഷിതാവായി ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ, കുട്ടിയുടെ പേരിൽ നിങ്ങൾക്ക് അക്കൗണ്ട് തുറക്കാം. 


ഈ സ്കീം എങ്ങനെയാണ് പ്രവർത്തിക്കുന്നത്?


കുട്ടിക്കായി RD അക്കൗണ്ട് തുറക്കുന്ന രക്ഷിതാക്കൾക്ക് എല്ലാ ദിവസവും 70 രൂപ (പ്രതിമാസം 2,100 രൂപ) നിക്ഷേപിക്കാം. 5 വർഷം കഴിയുമ്പോൾ ആ അക്കൗണ്ടിൽ 1,26,000 രൂപയുണ്ടാകും. പലിശ നിരക്ക് ത്രൈമാസികമായി കൂട്ടിച്ചേർക്കപ്പെടുന്നു. കൂടാതെ RD അക്കൗണ്ട് ഉടമകൾക്ക് 2020 ഏപ്രിൽ മുതൽ 5.8% പലിശ ലഭിക്കുന്നു. ഇത് 5 വർഷാവസാനം മൊത്തം പലിശയായി മാറുന്നു - 20,000 രൂപ ആകും. അങ്ങനെ അക്കൗണ്ടിലെ ആകെ തുക 1,46,000 രൂപയാകും. 


യോഗ്യത


ഈ പദ്ധതി അനുസരിച്ച് പ്രായപൂർത്തിയായ ഏതൊരു ഇന്ത്യക്കാരനും ഒരു അക്കൗണ്ടോ മൂന്ന് പ്രായപൂർത്തിയായവർ വരെ ചേർന്നുള്ള ജോയിന്റ് അക്കൗണ്ടോ തുറക്കാൻ കഴിയും.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വേണ്ടിയോ അല്ലെങ്കിൽ മാനസിക വൈകല്യമുള്ള വ്യക്തിയുടെ പേരിൽ രക്ഷാധികാരിയ്ക്ക് എന്നിങ്ങനെയും അക്കൌണ്ടുകൾ തുറക്കാം. 
10 വയസും അതിൽ കൂടുതലുമുള്ള കുട്ടിക്കും അക്കൗണ്ട് തുറക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.