Public Provident Fund (PPF) രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള  വിശ്വാസ്യതയുള്ള   പദ്ധതികളില്‍ ഒന്നാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പബ്ലിക് പ്രൊവിഡന്‍റ്  ഫണ്ട് അഥവാ പിപിഎഫിന്‍റെ  നിക്ഷേപ കാലാവധി 15 വര്‍ഷമാണ്‌. 1,000 രൂപ മുതല്‍  ഒന്നര ലക്ഷം  രൂപ വരെ പ്രതി വര്‍ഷം ഈ  പദ്ധതിയില്‍ നിക്ഷേപിക്കാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിക്ഷേപ പദ്ധതി ആയതിനാല്‍  നിക്ഷേപകരുടെ മൂലധനത്തിന്മേലുളള സുരക്ഷയും ഉറപ്പുള്ള ആദായവും PPF നല്‍കുമെന്നതിനാല്‍ ഈ സമ്പാദ്യ പദ്ധതിയില്‍ പങ്കുചേരുന്നവര്‍  ഏറെയാണ്‌.


പിപിഎഫിന്‍റെ  നിക്ഷേപ കാലാവധി 15 വര്‍ഷമായാതിനാല്‍ പലര്‍ക്കും തോന്നാവുന്ന ഒരു സംശയമാണ്, തുക ഇത്രയും  15 വര്‍ഷത്തേയ്ക്ക് പിന്‍വലിക്കാന്‍ സാധിക്കില്ലല്ലോ എന്ന വസ്തുത. എന്നാല്‍,  PPF തുക ചില പ്രത്യേക നിബന്ധനകള്‍ക്കനുസൃതമായി കാലാവധിയ്ക്ക് മുമ്പ് നിക്ഷേപകന്  പിന്‍വലിയ്ക്കുവാന്‍  സാധിക്കും.


ഏതു സാഹചര്യത്തിലാണ് നിക്ഷേപകന് തന്‍റെ തുക പിന്‍ വലിയ്ക്കാന്‍ സാധിക്കുക?


സാധാരണഗതിയില്‍  നിക്ഷേപ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് PPF (Public Provident Fund) നിക്ഷേപം പിന്‍വലിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ചില പ്രത്യേക അവസരത്തില്‍ തുക പിന്‍വലിക്കുവാന്‍  നിക്ഷേപകന് സാധിക്കും.  അതിലൊന്നാണ്, ഗുരുതരമായ ഏതെങ്കിലും അസുഖത്തിന് ചികിത്സ ആവശ്യമായി വരുന്ന സാഹചര്യം. 


വിശദമായി പറഞ്ഞാല്‍  PPF അക്കൗണ്ട് ഉടമയ്‌ക്കോ, പങ്കാളിയ്‌ക്കോ മാതാപിതാക്കള്‍ക്കോ കുട്ടികള്‍ക്കോ  ജീവന് ഭീഷണിയാകുന്ന ഏതെങ്കിലും ഗുരുതര രോഗത്തിന് ചികിത്സ തേടേണ്ടി വന്നാല്‍ കാലാവധി എത്തും മുമ്പ് തന്നെ  പിപിഎഫ്  (PPF) അക്കൗണ്ടില്‍ നിന്നും മുഴുവന്‍ തുകയും പിന്‍വലിക്കുവാന്‍ സാധിക്കും.


Also Read: PPF അക്കൗണ്ട് കുട്ടികളുടെ പേരില്‍ തുടങ്ങാം, സമ്പാദ്യവും ഒപ്പം കുട്ടികളുടെ ഭാവിയും സുരക്ഷിതമാക്കാം


കൂടാതെ,  അക്കൗണ്ട് ഉടമയ്‌ക്കോ കുട്ടികള്‍ക്കോ ഉന്നത പഠനത്തിനായി പണം ആവശ്യമായി വരുന്ന സാഹചര്യത്തിലും പിപിഎഫ്  (PPF) അക്കൗണ്ടില്‍ നിന്നും കാലാവധി എത്തും മുമ്പ് തന്നെ പിന്‍വലിക്കാം. 


പിപിഎഫ് അക്കൗണ്ട് ഉടമ  (PPF Account Holder) വിദേശത്തേക്ക് സ്ഥിര താമസത്തിനായി മാറുകയാണെങ്കിലും പിപിഎഫ് അക്കൗണ്ട് കാലാവധി എത്തും മുമ്പ് അവസാനിപ്പിക്കുവാന്‍ സാധിക്കും.


PPF Account ഉടമയുടെ മരണ ശേഷം ആര്‍ക്ക് പണം പിന്‍വലിക്കാം?


ഇനി പിപിഎഫ് അക്കൗണ്ട് ഉടമ മരണപ്പടുന്ന സാഹചര്യത്തില്‍  നോമിനിയ്ക്ക്  പണം പിന്‍വലിക്കാന്‍  സാധിക്കും.   എന്നാല്‍,  അതുവരെ ലഭിച്ചിരുന്ന പലിശ നിരക്കില്‍ നിന്നും 1% നം കുറഞ്ഞ നിരക്കിലാണ് തുക ലഭിക്കുക.   അക്കൗണ്ട് ഉടമയുടെ മരണം സംഭവിച്ചാല്‍ തുക നോമിനിയ്‌ക്കോ നിയമപരമായ പിന്തുടര്‍ച്ചാ അവകാശിയ്‌ക്കോ നല്‍കുകയാണ് പതിവ്. പിന്നീട് ഈ അക്കൗണ്ട് നില നിര്‍ത്തുവാന്‍ അനുവദിക്കുകയില്ല.


PPF Account ആരംഭിക്കാനുള്ള നിബന്ധന എന്താണ്?


ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും പിപിഎഫ് അക്കൗണ്ട്  (PPF Account) ആരംഭിക്കാം.  പ്രായ പൂര്‍ത്തി എത്താത്ത കുട്ടികളുടെ പേരിലും അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക